24.3 C
Kottayam
Sunday, September 29, 2024

മീനാക്ഷിയും അഭിനയരംഗത്തേക്ക്?അല്‍ഫോണ്‍സ് പുത്രന്‍ സിനിമയിലെങ്കില്‍ സന്തോഷമെന്ന് ദിലീപ് ആരാധകര്‍

Must read

കൊച്ചി:താരങ്ങളോടുള്ള സ്നേഹത്തിന്റെ ഒരു പങ്ക് അവരുടെ മക്കൾക്കും ലഭിക്കുക സ്വാഭാവികമാണ്. അച്ഛന്റെയും അമ്മയുടേയുമൊക്കെ പാത പിന്തുടർന്ന് അവർ സിനിമയിലേക്ക് എത്തിയാൽ ആ സ്നേഹം ഇരട്ടിയാകും. അങ്ങനെ സിനിമയിലെത്തി ആരാധകർക്ക് പ്രിയങ്കരരായി മാറിയ നിരവധി താരങ്ങളെ ഇന്ന് മലയാള സിനിമയിൽ കാണാം. അതേസമയം, ഇനിയും സിനിമയിലേക്ക് എത്താത്ത, പ്രേക്ഷകർ വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിക്കുന്ന ചിലരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് മീനാക്ഷി ദിലീപ്.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് നിരവധി ആരാധകരാണ് ഉള്ളത്. അവരെല്ലാം മീനാക്ഷിയുടെ സിനിമയിലേക്കുള്ള വരവ് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ തന്നെ സിനിമയിലേക്ക് പ്രതീക്ഷിക്കണ്ട എന്നാണ് മീനാക്ഷി വ്യക്തമാക്കിയിട്ടുള്ളത്. ക്യാമറയ്ക്ക് മുന്നിൽ വരാനും മീനാക്ഷിക്ക് മടിയാണ്. പൊതുവേദികളിൽ നിന്നും മാധ്യമങ്ങൾക്ക് മുന്നിൽ നിന്നൊക്കെ മീനാക്ഷി മാറി നടക്കാറാണ് പതിവ്.

meenakshi dileep

മകൾക്ക് താത്പര്യമുണ്ടെങ്കിൽ അഭിനയിക്കുന്നതിൽ എതിർപ്പില്ലെന്നാണ് ദിലീപ് പറഞ്ഞിട്ടുള്ളത്. അതേസമയം അഭിനയത്തിലേക്ക് വരാൻ മകൾ ആഗ്രഹം പ്രകടിപ്പിച്ചിട്ടില്ലെന്നും ഇപ്പോൾ പഠനത്തിലാണ് ശ്രദ്ധയെന്നും ദിലീപ് അടുത്തിടെ പറഞ്ഞിരുന്നു. ക്യാമറയ്ക്ക് മുന്നിൽ വരാൻ ഇഷ്ടമല്ലെന്ന് മീനാക്ഷി പറഞ്ഞതായുള്ള റിപ്പോർട്ടുകളും മുൻപ് വന്നിട്ടുണ്ട്. എന്നാൽ മീനാക്ഷിയുടെ ആ തീരുമാനത്തിലൊക്കെ ഇപ്പോൾ മാറ്റം വന്നിട്ടുണ്ടെന്ന് തോന്നുന്നു എന്നാണ് ആരാധകർ പറയുന്നത്.

താരപുത്രിയുടെ പുതിയ വീഡിയോകൾ ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു അഭിപ്രായം. ഞാനൊരു സെലിബ്രിറ്റിയല്ല, ലൈം ലൈറ്റ് തനിക്ക് ഇഷ്ടമല്ല എന്ന് മീനാക്ഷി പറഞ്ഞാലും, ദിലീപിന്റെയും മഞ്ജുവിന്റെയും മകൾക്ക് എങ്ങനെ ക്യാമറയെ അകറ്റി നിർത്താൻ കഴിയുമെന്നും പ്രേക്ഷകർ ചോദിക്കുന്നു. മീനാക്ഷിയുടെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനു പിന്നാലെയാണ് ഈ ചർച്ചകൾ.

മീനാക്ഷി സിനിമയിലേക്കെത്താൻ പ്രേക്ഷകർ എത്രത്തോളം ആ​ഗ്രഹിക്കുന്നു എന്നതിന്റെ സൂചന കൂടെയാണ് വീഡിയോകൾക്ക് ലഭിക്കുന്ന സ്വീകാര്യതയെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. മുൻപ് ഒറ്റയ്ക്കുള്ള തന്റെ ഡാൻസ് വീഡിയോകൾ മീനാക്ഷി പങ്കുവച്ചിട്ടുണ്ട്. എന്നാൽ സംവിധായകൻ അൽഫോൺസ് പുത്രന്റെ പങ്കാളി അലീനയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് വീഡിയോയാണ് മീനാക്ഷി കഴിഞ്ഞ ദിവസം പങ്കുവച്ചതും വൈറലായതും.

ഫോട്ടോ​ഗ്രാഫറായ ഐശ്വര്യ അശോക് ആണ് വീഡിയോ പകർത്തിയത്. അൽഫോൺസ് പുത്രന്റേതായിരുന്നു എഡിറ്റിങ്. വീഡിയോക്ക് താഴെ എഡിറ്റിങ് അൽഫോൺസ് പുത്രൻ എന്ന് കണ്ടതോടെ, ഇനി പുത്രന്റെ സംവിധാനത്തിൽ മീനൂട്ടി ഒരു സിനിമ കൂടെ ചെയ്താൽ സന്തോഷമായി എന്നിങ്ങനെയുള്ള കമന്റുകളും വരുന്നുണ്ട്. മീനാക്ഷി സിനിമയിലേക്ക് വരും എന്ന പ്രതീക്ഷകളായിരുന്നു കമന്റുകളിൽ ഏറെയും.

meenakshi dileep

നിരവധി താരങ്ങളും ഇവരുടെ വീഡിയോക്ക് താഴെ കമന്റുകളുമായി എത്തിയിരുന്നു. നസ്രിയ നസീം, അപർണ ബാലമുരളി, വീണ നായർ, ശ്രിന്ദ, ജ്യോതി കൃഷ്ണ, ആര്യ പാർവ്വതി, ആൻ മരിയ, അലീന പടിക്കൽ, അർച്ചന കവി, രശ്മി തുടങ്ങിരാണ് ഇരുവർക്കും ആശംസകൾ നേർന്നത്. മുൻപ് മീനാക്ഷിയുടെ ഡബ്‌സ്‌മാഷ് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അഭിനയത്തിൽ താൻ ഒട്ടുംമോശമല്ലെന്ന് താരപുത്രി അന്ന് തെളിയിച്ചതാണ്.

അതേസമയം മെഡിസിൻ പഠനം പൂർത്തിയാക്കിയ മീനാക്ഷി ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണെന്നാണ് വിവരം. പഠനവുമായി ബന്ധപ്പെട്ട് ചെന്നൈയിലാണ് താരപുത്രി. ദിലീപും കാവ്യയും മഹാലക്ഷ്മിയുമെല്ലാം ചെന്നൈയിൽ തന്നെയാണ് താമസം. അതുകൊണ്ട് വല്ലപ്പോഴും മാത്രമാണ് മീനാക്ഷി കേരളത്തിലേക്ക് വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week