ഉപ്പും മുളകും താരങ്ങൾക്കൊപ്പം മുടിയൻ,പരമ്പരയിലേക്ക് തിരിച്ചുവരുന്നോ?
കൊച്ചി:അടുത്തിടെ ഉപ്പും മുളകും പരമ്പരയും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുമായിരുന്നു സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. മലയാളി പ്രേക്ഷകരുടെ ഇഷ്ടത്തിനൊത്ത് മുന്നോട്ട് പോകുന്ന ഒരു സ്‌കിറ്റ്‌കോം പ്രോഗ്രാമാണ് ‘ഉപ്പും മുളകും’. ഒരു കുടുംബത്തിന്റെ രസകരമായ സംഭവങ്ങളെല്ലാം, തമാശയുടെ മേമ്പൊടിയോടെ സ്‌ക്രീനിലേക്കെത്തിക്കുന്ന ഉപ്പും മുളകും വര്‍ഷങ്ങളായി പ്രേക്ഷകരുടെ പ്രോഗ്രാമായി സ്‌ക്രീനിലുണ്ട്.
ഡാന്‍സും പാട്ടും തമാശയുമെല്ലാമായി പ്രോഗ്രാമിന്റെ നട്ടെല്ലായി ഉണ്ടായിരുന്ന കഥാപാത്രമായ മുടിയന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി പരമ്പരയില്‍ എത്താറില്ല. മിക്ക മിനിസ്‌ക്രീന്‍ പ്രോഗ്രാമുകളിലും താരങ്ങളുടെ പിന്മാറ്റവും, പുനഃപ്രതിഷ്ഠയുമെല്ലാം സാധാരണമാണെങ്കിലും, ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരമ്പരയുടെ ആരാധകര്‍ സോഷ്യല്‍മീഡിയയിലൂടെ തിരക്കുകയായിരുന്നു. എന്താണ് മുടിയന് സംഭവിച്ചത് എന്ന പലരുടേയും സംശയം മാറ്റാനായി യൂട്യൂബില്‍ മുടിയന്റെ ഒരു ഇന്റര്‍വ്യു ഒരു യൂട്യൂബ് ചാനല്‍ പോസ്റ്റ് ചെയ്തു. സംവിധായകന്‍ അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം തന്നെ തഴഞ്ഞതാണെന്നും, ഇമോഷണലി വല്ലാത്ത ടോര്‍ച്ചര്‍ ആണെന്നും എല്ലാമാണ് റിഷി ആരോപിച്ചത്.
ഞാനില്ലെങ്കിലും ഉപ്പും മുളകും നന്നായി പോവുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്നും മുടിയന്‍ പറഞ്ഞിരുന്നു. കുടുംബത്തിലെ മൂത്ത മകനാണ് മുടിയന്‍. ലൊക്കേഷനിലായാലും പരമ്പരയിലായാലും ചേട്ടനെ ഞങ്ങള്‍ക്ക് ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ലച്ചുവും ശിവാനിയും പറഞ്ഞത്.
എന്നാൽ ഇപ്പോഴിതാ ഉപ്പും മുളകും താരങ്ങള്‍ക്കൊപ്പമുള്ള അജു വര്‍ഗീസിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിഷ സാരംഗ്, ആര്‍ജെ മാത്തുക്കുട്ടി, അജു വര്‍ഗീസ്, റിഷി എസ് കുമാര്‍ തുടങ്ങിയവരെല്ലാം ആര്‍പ്പോ പ്രമോ പങ്കുവെച്ചിട്ടുണ്ട്.. നാളുകള്‍ക്ക് ശേഷം മുടിയനെ കാണാനായതിന്റെ സന്തോഷമായിരുന്നു പ്രേക്ഷകര്‍ പങ്കുവെച്ചത്. ഉപ്പും മുളകും കുടുംബാംഗങ്ങളെ കൂട്ടിയിണക്കി അജു വിളിക്കുന്നു ആര്‍പ്പോ എന്ന ക്യാപ്ഷനോടെയുള്ള പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
മുടിയനെ വീണ്ടും കാണാനായതില്‍ സന്തോഷമുണ്ട്. നാളുകള്‍ക്ക് ശേഷം മുടിയന്റെ മാസ് എന്‍ട്രി, ഉപ്പും മുളകിലേക്ക് മുടിയന്‍ തിരിച്ച് വന്നതാണോ, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെയുള്ളത്. ഇത് ഉപ്പും മുളകല്ല, ആര്‍ജെ മാത്തുക്കുട്ടിയും അജുവും ഒന്നിച്ചുള്ള പരിപാടിയുടെ പ്രമോയാണെന്നായിരുന്നു ചിലര്‍ പറഞ്ഞത്. ഇതൊരു പരസ്യ വീഡിയോ ആണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍. ഉപ്പും മുളകും കാണാന്‍ ഇപ്പോള്‍ താല്‍പര്യമില്ല, മുടിയന്‍ തിരികെ വന്നാലോ പരമ്പര കാണൂ എന്ന് പറഞ്ഞവരുമുണ്ട്.
റിഷിയുടെ അഭിമുഖം വൈറലായതോടെ താരത്തെ സീരിയലിൽ തിരിച്ച് എടുക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രേക്ഷകർ കമന്റുകളുമായി എത്തി. ഇതോടെ ഫ്ലവേഴ്സ് ചാനലിന്റെ ഉടമ ശ്രീകണ്ഠൻ നായർ തന്റെ അഭിപ്രായം തുറന്ന് പറയുകയും ചെയ്തു. ചില ആർട്ടിസ്റ്റുകൾ പ്രശസ്തി കിട്ടി കഴിയുമ്പോൾ തടിച്ച് കൊഴുത്ത് ചാനലിന് മുകളിലേക്ക് വളരുമെന്നും അത്തരം സാഹചര്യങ്ങളിൽ വെട്ടി വീഴ്ത്തേണ്ടി വരുമെന്നുമാണ് ശ്രീകണ്ഠൻ നായർ മറുപടിയായി പറഞ്ഞത്.