25.8 C
Kottayam
Tuesday, October 1, 2024

കൊവിഡ് 19: എറണാകുളം മാർക്കറ്റ് അടയ്ക്കാൻ തീരുമാനം

Must read

എറണാകുളം : എറണാകുളം മാർക്കറ്റിലെ വ്യാപാരികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സെന്റ്. ഫ്രാൻസിസ് കത്തീഡ്രൽ മുതൽ പ്രസ്സ് ക്ലബ്‌ റോഡ് വരെയുള്ള എറണാകുളം മാർക്കറ്റിന്റെ ഭാഗങ്ങൾ അടക്കാൻ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.

മുൻപ് രോഗം സ്ഥിരീകരിച്ച ഇലക്ട്രിക്കൽ സ്ഥാപനത്തിലെ ജോലിക്കാരന്റെ സഹപ്രവർത്തകർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പർക്കത്തിലുള്ള ആളുകളെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അവർ ജോലി ചെയ്തിരുന്ന വ്യാപാര സ്ഥാപനങ്ങൾ ആരോഗ്യ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് അടച്ചു.

മാർക്കറ്റിൽ കോവിഡ് ലക്ഷണങ്ങൾ ഉള്ള എല്ലാവരുടെയും സാമ്പിളുകൾ ശേഖരിക്കാനും വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരിൽ റാൻഡം പരിശോധന നടത്താനും കളക്ടർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നിലവിൽ 26 പേരുടെ സാമ്പിൾ പരിശോധിച്ചു.
സാഹചര്യം ഗുരുതരമാവുന്നതിന് മുൻപ് തന്നെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി വി. എസ് സുനിൽകുമാർ വീഡിയോ കോൺഫറൻസിൽ പറഞ്ഞു. കൺടൈൻമെൻറ് സോണിന് പുറത്തുള്ള വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ കടകൾ അടക്കേണ്ട അവസ്ഥ ഉണ്ടാകും. സ്ഥാപനങ്ങളിൽ ജോലിക്കെത്തുന്ന ജോലിക്കാരുടെയും കടകളിൽ എത്തുന്നവരുടെയും കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി വി. എസ് സുനിൽകുമാർ, എം. പി ഹൈബി ഈഡൻ, ഡി. സി. പി ജി പൂങ്കുഴലി തുടങ്ങിയവർ വീഡിയോ കോൺഫെറെൻസിലൂടെ പങ്കെടുത്തു. എം. എൽ. എ ടി ജെ വിനോദ് , സബ് കളക്ടർ സ്നേഹിൽ കുമാർ സിങ്, അസിസ്റ്റന്റ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, ഡി. എം ഒ ഡോ. എൻ. കെ കുട്ടപ്പൻ, വ്യാപാരി വ്യവസായി പ്രതിനിധികൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പ്; രാജ്യവ്യാപകമായി പരിശോധന; 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി : ഡിജിറ്റൽ അറസ്റ്റടക്കം സൈബർ തട്ടിപ്പിൽ രാജ്യവ്യാപകമായി 26 പേരെ അറസ്റ്റ് ചെയ്ത് സിബിഐ. 32 ഇടങ്ങളിൽ നടന്ന പരിശോധനക്ക് പിന്നാലെയാണ് സിബിഐ നടപടി എടുത്തിരിക്കുന്നത്. പൂനെ, അഹമ്മദാബാദ്, വിജയവാഡ, വിശാഖപട്ടണം...

തൃശൂർ സ്വർണ കവർച്ചയുടെ മുഖ്യസൂത്രധാരൻ ഇൻസ്റ്റഗ്രാമിലെ ‘രങ്കണ്ണൻ’; 22 കേസുകളിലെ പ്രതിക്ക് അര ലക്ഷം ഫോളോവേഴ്സ്

തൃശ്ശൂർ: തൃശൂരിൽ രണ്ടു കോടി രൂപയുടെ സ്വര്‍ണ്ണം കവർന്ന സംഭവത്തിലെ മുഖ്യ സൂത്രധാരനായ റോഷന്‍ വര്‍ഗീസെന്ന റോഷന്‍ തിരുവല്ലയ്ക്ക് ഇന്‍സ്റ്റയിലുള്ളത് അര ലക്ഷത്തിലേറെ ഫോളോവേഴ്സ്. രങ്കണ്ണന്‍ സ്റ്റൈലിലുള്ള വീഡിയോകളാണ് ഇയാളുടെ ഇന്‍സ്റ്റ പ്രൊഫൈൽ...

24 വയസിൽ വിമാന അപകടത്തിൽ കാണാതായി, 56 വർഷങ്ങൾക്ക് ശേഷം മലയാളിയുടെ മൃതദേഹം കണ്ടെടുത്തു,അപൂർവ്വ സൈനിക നടപടി, ദൗത്യം 10 ദിവസം കൂടി തുടരും

ന്യൂഡൽഹി :: 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ...

ഇസ്രയേൽ ലെബനോനിൽ കരയുദ്ധം തുടങ്ങി, ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം

ബെയ്റൂത്ത് : ലോകരാജ്യങ്ങളുടെ മുന്നറിയിപ്പ് തള്ളി ലെബനോനിൽ ഇസ്രയേൽ കരയുദ്ധം തുടങ്ങി. തെക്കൻ ലെബനോനിൽ ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. വടക്കൻ അതിർത്തി ഇസ്രായേൽ യുദ്ധമേഖലയായി പ്രഖ്യാപിച്ചു. അതിർത്തി...

കോഴിക്കോട് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു; ആര്‍.എം.ഒ അറസ്റ്റില്‍

കോഴിക്കോട് കോട്ടക്കടവ് വ്യാജ ഡോക്ടർ ചികിത്സിച്ച രോഗി മരിച്ചു. ടിഎംഎച്ച് ആശുപത്രിയിലാണ് സംഭവം. മരിച്ചത് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാർ. എംബിബിഎസ് തോറ്റ ഡോക്ടർ‌ ചികിത്സിച്ചതെന്നാണ് ആരോപണം. സംഭവത്തിൽ മരിച്ച വിനോദ് കുമാറിന്റെ...

Popular this week