31.5 C
Kottayam
Wednesday, October 2, 2024

മാറിടത്തിന്റെ അളവ്, തുടകള്‍ കാണണം; ശരീരത്തിന്റെ ഓരോ ഇഞ്ചും അടുത്തറിയണം! വെളിപ്പെടുത്തി സുര്‍വീണ്‍

Must read

മുംബൈ:ടെലിവിഷന്‍ രംഗത്തും ബോളിവുഡിലും സ്വന്തമായൊരു ഇടം കണ്ടെത്തിയ താരമാണ് സുര്‍വീണ്‍ ചൗള. തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും തുറന്ന് പറയുന്ന വ്യക്തിത്വമാണ് സുര്‍വീണിന്റേത്. ടെലിവിഷനില്‍ നിന്നും സിനിമയിലേക്ക് കടന്നു വരിക എന്നത് ഏറെ പ്രയാസം നിറഞ്ഞതാണെന്നാണ് സുര്‍വീണ്‍ ചൗള പറയുന്നത്. തന്റെ ചുവടുമാറ്റത്തിന്റെ കാലത്ത് കാസ്റ്റിംഗ് കൗച്ച് അടക്കം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരിക്കല്‍ സൂര്‍വീണ്‍ പറഞ്ഞത്.

ആര്‍ജെ സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. ”ബോംബെയില്‍ ഞാന്‍ പോയ ആദ്യത്തെ സിനിമാ മീറ്റിംഗില്‍ തന്നെ ഇത് സംഭവിച്ചു. ഞാന്‍ ടെലിവിഷന്‍ ചെയ്യുന്ന സമയത്താണ്. നമ്മള്‍ നമ്മളെ തന്നെ ചോദ്യം ചെയ്യുന്നിടത്തേക്ക് നമ്മളെ എത്തിക്കുകയാണ് അവരുടെ ജോലി. മിക്കവാറും സ്ത്രീകള്‍ക്ക് ഇത് അനുഭവിക്കേണ്ടി വരും” സുര്‍വീണ്‍ പറയുന്നു.

Surveen Chawla

”നിങ്ങളുടെ രൂപം ചോദ്യം ചെയ്യപ്പെടും. നിങ്ങളുടെ ഭാരം ചോദിക്കും, അരക്കെട്ടിന്റെ സൈസ് ചോദിക്കും, നിങ്ങളുടെ മാറിടത്തിന്റെ സൈസ് എത്രയെന്ന് വരെ ചോദിക്കും” എന്നാണ് കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സുര്‍വീണ്‍ പറയുന്നത്. തന്റെ കരിയറില്‍ അഞ്ച് തവണ കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് ഒരിക്കല്‍ സുര്‍വീണ്‍ പറഞ്ഞത്. അഞ്ചില്‍ മൂന്ന് തവണയും ദുരനുഭവമുണ്ടായത് തെന്നിന്ത്യന്‍ സിനിമയില്‍ നിന്നാണെന്നും താരം പറയുന്നുണ്ട്.

”സൗത്തിലെത്തിയപ്പോഴാണ് ഏറ്റവും വലിയ തിരിച്ചടികളുണ്ടായത്. മൂന്ന് വട്ടം കാസ്റ്റിംഗ് കൗച്ച് നേരിട്ടു. ഒരിക്കല്‍ എന്നോട് ഒരു സംവിധായകന്റെ കൂടെ ചെല്ലാന്‍ പറഞ്ഞു. നിന്റെ ശരീരത്തിലെ ഓരോ ഇഞ്ചും എനിക്ക് അറിയണമെന്ന് അയാള്‍ പറഞ്ഞു. അതോടെ ഞാന്‍ അവരുടെ കോള്‍ വന്നാല്‍ അവഗണിക്കാന്‍ തുടങ്ങി” എന്നാണ് സുര്‍വീണ്‍ പറഞ്ഞത്. മറ്റൊരു ദുരനുഭവവും താരം പങ്കുവെക്കുന്നുണ്ട്.

”ഇതും മറ്റൊരു വലിയ തെന്നിന്ത്യന്‍ സംവിധായകനാണ്. ദേശീയ പുരസ്‌കാരം അടക്കം നേടിയ സംവിധായകന്‍. വളരെ ദൈര്‍ഘ്യമേറിയ ഓഡിഷനായിരുന്നു എന്റേത്. ഒരു ഷിഫ്റ്റ് മൊത്തം കഴിഞ്ഞു. ഡയലോഗ് പറയലും അപ്പോള്‍ തരുന്നത് അഭിനയിക്കാനുമൊക്കെ ഉണ്ടായിരുന്നു. സുഖമില്ലാതിരുന്ന ഞാന്‍ ഓഡിഷന് ശേഷം തിരിച്ചു പോന്നു. എനിക്ക് സുഖമില്ലെന്ന് കേട്ട് അവര്‍ മുംബൈയില്‍ വന്ന് ഓഡിഷന്‍ ചെയ്യാമെന്ന് പറഞ്ഞു. എനിക്കത് അലോസരമുണ്ടാക്കി. ഞാന്‍ നോ പറഞ്ഞു” സുര്‍വീണ്‍ പറയുന്നു.

”ആ ഫോണ്‍കോളില്‍ സംവിധായകനോട് നേരിട്ടായിരുന്നില്ല സംസാരിച്ചിരുന്നത്. അയാള്‍ക്ക് തമിഴല്ലാതെ ഹിന്ദിയോ ഇംഗ്ലീഷോ അറിയില്ല. മറ്റൊരാള്‍ വഴിയാണ് എന്നോട് സംസാരിച്ചത്. സാറിന് നിന്നെ അടുത്തറിയണം, ഈ സിനിമയെടുക്കാന്‍ കുറേ സമയമെടുക്കുമെന്ന് പറഞ്ഞു. സിനിമ കഴിഞ്ഞാല്‍ നിനക്ക് നിര്‍ത്താം എന്നും പറഞ്ഞു. ഞാന്‍ നിഷ്‌കളങ്കമായി എന്ത് നിര്‍ത്താമെന്ന് ചോദിച്ചു. സിനിമ തീരുന്നത് വരെ ഇത് നടക്കണം, പിന്നെ നിര്‍ത്താമെന്ന് അയാള്‍ പറഞ്ഞു”.

Surveen Chawla

”ഞാന്‍ പറഞ്ഞ വാക്കുകള്‍ എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്. നിങ്ങള്‍ തെറ്റായ വാതിലിലാണ് മുട്ടുന്നതെന്ന് ഞാന്‍ പറഞ്ഞു. എനിക്ക് കഴിവുണ്ടെന്ന് സാറിന് തോന്നുകയാണെങ്കില്‍ അഭിനയിക്കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറാണെന്ന് പറഞ്ഞു. അല്ലാതെ പകരത്തിന് എന്നെ തരാനാകില്ല. ആ സിനിമയും നടന്നില്ല” സുര്‍വീണ്‍ കൂട്ടിച്ചേര്‍ക്കുന്നു. ഹിന്ദി സിനിമയില്‍ നിന്നും നേരിട്ട കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചും സുര്‍വീണ്‍ സംസാരിക്കുന്നുണ്ട്.

”ഈയ്യടുത്താണ് നടന്നത്. എനിക്ക് ആ ഓഫീസില്‍ നിന്നും ഇറങ്ങിപ്പോരേണ്ടി വന്നു. മോശമായി പെരുമാറുന്നത് സഹിക്കാന്‍ എനിക്കാകില്ല. ഒരു സംവിധായകന്‍ എന്റെ ക്ലീവേജ് കാണണമെന്ന് പറഞ്ഞു. മറ്റൊരു സംവിധായകന്‍ പറഞ്ഞത് എന്റെ തുടകള്‍ കാണണമെന്നാണ്. ഇത്തരം സംഭവങ്ങള്‍ നടക്കാറുണ്ട്” എന്നും സുര്‍വീണ്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

റെക്കോഡ് വില്‍പ്പന, ഓണം ബമ്പറില്‍ സര്‍ക്കാരിന് കോളടിച്ചു;ഇതുവരെ കിട്ടിയത് 274 കോടി രൂപ

തിരുവനന്തപുരം: കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പർ ടിക്കറ്റ് വിറ്റുവരവ് 274 കോടി രൂപ കടന്നു. ഏജൻസി കമ്മീഷനും ജി.എസ്.ടി.യും കഴിച്ചാൽ 214 കോടി രൂപയോളം സർക്കാരിനു ലഭിക്കും. ഏജന്റുമാരുടെ വിഹിതമടക്കം സമ്മാനത്തുകയായി നൽകേണ്ടത്...

Popular this week