കണ്ണൂർ: ആലക്കോട് കാപ്പിമലയിൽ ഉരുൾപൊട്ടി. വൈതൽ കുണ്ട് വെള്ളച്ചാട്ടത്തിന് സമീപം ബിനോയ് എന്നയാളുടെ പറമ്പിലാണ് ഉരുൾ പൊട്ടൽ ഉണ്ടായത്. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം.
രുവഞ്ചാൽ, മുണ്ടച്ചാൽ എന്നിവിടങ്ങളിലെ ജനവാസ മേഖലയിൽ വെള്ളമെത്തി. അഞ്ച് വീടുകളിലാണ് വെള്ളം കയറിയത്. നാല് വിടുകളിലെ ആളുകളെ മാറ്റി താമസിപ്പിക്കുന്നതിന് റവന്യൂ അധികൃതർ നടപടി സ്വീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ ഇല്ലെന്നാണ് പ്രാധമികമായ വിവരം.
ജില്ലയിലുടനീളം ഇന്നലെ രാത്രി മുതൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. തുടർച്ചയായ മഴയിൽ താഴ്ന്നപ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യവുമുണ്ട്. അടിയന്തിര സാഹചര്യങ്ങളെ നേരിടാൻ ദുരിദാശ്വാസ ക്യാമ്പുകൾ ഉൾപ്പെടെയുള്ള മുൻകരുതലുകൾ ഒരുക്കിയിട്ടുണ്ട്. മലയോര മേഖലയിൽ കനത്ത ആശങ്ക നിലനിൽക്കുകയാണ്.