കാൻബറ: എംഡിഎംഎയും മാജിക് മഷ്‌റൂമും മാനസിക രോഗ ചികിത്സയിൽ ഉപയോഗിക്കാൻ ഓസ്‌ട്രേലിയ അനുമതി നൽകി.
ജൂലൈ ഒന്ന് മുതല്‍ അംഗീകൃത സൈക്യാട്രിസ്റ്റുകള്‍ക്ക് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോഡര്‍ (പിറ്റിഎസ്ഡി), വിഷാദം എന്നിവയിലൂടെ കടന്നുപോകുന്ന രോഗികള്‍ക്ക് എംഡിഎംഎയോ മാജിക് മഷ്‌റൂമോ ഉപയോഗിച്ചുള്ള ചികിത്സ നല‍്കാമെന്ന് ഓസ്ട്രേലിയ തെറാപ്യൂട്ടിക്ക് ഗുഡ്സ് അഡ്മിനിസ്ട്രേഷൻ (ടിജിഎ) അറിയിച്ചു.
പോസ്റ്റ് ട്രോമാറ്റിക് ഡിസോഡറിലൂടെ കടന്നുപോകുന്നവര്‍ക്ക് എംഡിഎംഎയും വിഷാദരോഗികള്‍ക്കായി മാജിക് മഷ്‌റൂമുമാണ് അനുവദിക്കപ്പെട്ടത്. മാജിക് മഷ്‌റൂമില്‍ അടങ്ങിയിരിക്കുന്ന സിലോസൈബിന്‍ എന്ന കോമ്പൗണ്ടാണ് വിഷാദ രോഗത്തിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. പല രോഗികളിലും ഈ ലഹരിമരുന്ന് പ്രകടമായ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇവ നിയമവിധേയമാക്കുന്നത്.
മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഇവ ഇപ്പോള്‍ നിയമ വിധേയമാക്കിയിരിക്കുന്നത്. ഈ ലഹരിവസ്തുക്കളുടെ ഉപയോഗവും ഫലങ്ങളും കൃത്യമായ നിരീക്ഷണത്തിലായിരിക്കുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് ഓസ്‌ട്രേലിയയിലെ മെന്റല്‍ ഹെല്‍ത്ത് റിസര്‍ച്ചര്‍ ഡോ.മൈക്ക് മസ്‌കര്‍ പറഞ്ഞത്.
ഇത് ഒരു ഗെയിം ചെയ്ഞ്ചര്‍ തന്നെയായിരിക്കുമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അഞ്ച് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ രോഗിയ്ക്ക് എട്ട് മണിക്കൂര്‍ വീതമുള്ള മൂന്ന് ട്രീറ്റ്‌മെന്റുകളായിരിക്കും ഉണ്ടാവുക. ഓരോ ട്രീറ്റ്‌മെന്റിന്റെ സമയത്തും തെറാപ്പിസ്റ്റ് മുഴുവന്‍ സമയവും രോഗിയ്‌ക്കൊപ്പമുണ്ടാവുകയും ചെയ്യും.