26.7 C
Kottayam
Sunday, November 24, 2024

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്, സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം

Must read

തിരുവനന്തപുരം: എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്. കിഴക്കൻ മേഖലകളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ലഭിച്ചിരുന്നു. വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്തിനു സമീപം  രൂപപ്പെട്ട ന്യുനമർദ്ദം നിലവിൽ വടക്കൻ ഛത്തീസ്ഗഡിന് മുകളിൽ സ്ഥിതി ചെയ്യുകയാണ്.

അടുത്ത രണ്ട് ദിവസം  പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു വടക്കൻ മധ്യപ്രദേശിലേക്ക് നീങ്ങാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ ഗുജറാത്ത്‌ തീരം മുതൽ കേരള തീരം വരെ ന്യുനമർദ്ദ പാത്തി നിലനിൽക്കുന്നുണ്ട്. ഇതോടെ ജൂൺ 27, 30, ജൂലൈ -1 തീയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ഇന്ന് യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുണ്ട്. ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പുണ്ട്.  

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട സാഹചര്യം ഉണ്ടായാൽ  അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വയ്ക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ്. 

സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെല്ഫിയെടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

‘പരാജയം ഏറ്റെടുക്കാം, സന്ദീപ് വാര്യർ വന്നതുകൊണ്ടാണ് ജയിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറയട്ടെ: സി.കൃഷ്ണണകുമാർ

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ പരാജയം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പാലക്കാട്ടെ ബി.ജെ.പി സ്ഥാനാര്‍ഥി സി.കൃഷ്ണകുമാര്‍. താന്‍ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിപ്രവര്‍ത്തകനാണെന്നും ഒഴിഞ്ഞുമാറാന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ കാരണമാണ് പരാജയപ്പെട്ടതെന്ന് പാര്‍ട്ടി പറയുകയാണെങ്കില്‍ അത് ഏറ്റെടുക്കാന്‍ തയ്യാറാണ്....

രമ്യ മോശം സ്ഥാനാർത്ഥി, നൂറ് ശതമാനം പരാജയം ഉറപ്പായിരുന്നു; പാർട്ടി നിർദ്ദേശം കൊണ്ട് ഒന്നും പറയാതെ പിന്തുണച്ചു ; ചേലക്കര പരാജയത്തിൽ കോൺഗ്രസിൽ പൊട്ടിത്തെറി

തൃശ്ശൂർ : ചേലക്കര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗ്രൂപ്പിൽ പൊട്ടിത്തെറി . ചേലക്കരയിൽ രമ്യ ഹരിദാസിനെ സ്ഥാനാർത്ഥിയെ നിർത്തിയതാണ് പൊട്ടിത്തെറിക്ക് കാരണമായത്. സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നും കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും പ്രാദേശിക നേതാക്കളുടെ...

രശ്മിക സിംഗിളല്ല! വിജയ് ദേവരകൊണ്ടയുടെ ദൃശ്യങ്ങൾ ചോർന്നു; വിവാഹം ഉടനെന്ന് റിപ്പോർട്ട്

മുംബൈ: പ്രണയത്തെ കുറിച്ചും റിലേഷൻഷിപ്പിനെക്കുറിച്ചും വിവാഹത്തെക്കുറിച്ചും വെളിപ്പെടുത്തിയതിന് പിന്നാലെ നടി രശ്മികയ്‌ക്കൊപ്പമുള്ള വിജയ് ദേവരകൊണ്ടയുടെ ചിത്രങ്ങൾ വൈറൽ. ഒരു റെസ്റ്റൊറന്റിലിരുന്ന് ഭക്ഷണം കഴിക്കുന്ന വിജയ്യുടെയും രശ്മികയുടെയും ചിത്രമാണ് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ്...

പെൺബുദ്ധി പിൻബുദ്ധി,വളയിട്ട കൈ,വീട്ടമ്മ പ്രയോഗങ്ങൾ വേണ്ട; മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന് വനിതാ കമ്മീഷൻ

കൊച്ചി: മാദ്ധ്യമങ്ങളുടെ ഭാഷയിൽ മാറ്റം വരണമെന്ന നിർദ്ദേശവുമായി വനിതാ കമ്മീഷൻ. ജോലിയില്ലാത്ത വനിതകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി. വാർത്താ അവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാദ്ധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും...

തളർത്താൻ നോക്കണ്ട;സരിൻ തിളങ്ങുന്ന നക്ഷത്രമാകാൻ പോകുന്നുവെന്ന് എ കെ ബാലന്‍

പാലക്കാട്: ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പേരില്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന പി സരിനെ  ഏതെങ്കിലും തരത്തിൽ തളർത്താൻ നോക്കേണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എകെബാലന്‍ പറഞ്ഞു.സരിൻ തിളങ്ങുന്ന നക്ഷക്രമാകാൻ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.സരിൻ...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.