FootballNewsSports

കാമുകിയെ വഞ്ചിച്ചുവെന്ന അഭ്യൂഹങ്ങൾ, ബ്രൂണയോട് പരസ്യമായി മാപ്പു പറഞ്ഞ് നെയ്മാർ

റിയോ : ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതോടെ പരസ്യമായി മാപ്പു പറഞ്ഞ് ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മാർ. കാമുകി ബ്രൂണ ബിയാകാർഡിയോടും കുടുംബത്തോടുമാണ് നെയ്മാര്‍ ഇൻസ്റ്റഗ്രാമിൽ മാപ്പു ചോദിച്ചത്. ‘‘തെറ്റുപറ്റി, ഞാൻ നിന്നോടു തെറ്റു ചെയ്തു. എപ്പോഴും മൈതാനത്തും പുറത്തും അങ്ങനെയുണ്ടാകാറുണ്ടെന്നു സമ്മതിക്കുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ വീട്ടിൽ തന്നെ പരിഹരിക്കേണ്ടതാണ്. എന്റെ തെറ്റുകൾക്ക് ഇതിനകം ഞാൻ മാപ്പു ചോദിച്ചിട്ടുണ്ട്.’’– നെയ്മാര്‍ ഇൻസ്റ്റഗ്രാമിൽ പ്രതികരിച്ചു.

‘‘നമ്മുടെ കുടുംബത്തിനു വേണ്ടിയാണു ഞാൻ ഇതെല്ലാം ചെയ്യുന്നത്. ഇതു ഫലം കാണുമോയെന്ന് അറിയില്ല. ഞാൻ‌ അതിനായി ശ്രമിച്ചുകൊണ്ടിരിക്കും. വാക്കു തരുന്നു. നമ്മുടെ ബന്ധം ഇനിയും തുടരട്ടെ. പരസ്പരം സ്നേഹിക്കുന്നത് നമ്മെ ശക്തരാക്കും. അനീതിയെ ഞാന്‍ ന്യായീകരിക്കില്ല. ബ്രൂണയില്ലാത്തൊരു ജീവിതം ആലോചിക്കാൻ സാധിക്കുന്നില്ല. നമ്മുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സമൂഹം അറിഞ്ഞതുകൊണ്ടാണു ഖേദം പ്രകടിപ്പിക്കുന്നത്.’’– നെയ്മാർ പ്രതികരിച്ചു.

https://www.instagram.com/p/CtwpGpfo_6p/?utm_source=ig_web_button_share_sheet&igshid=MzRlODBiNWFlZA==

എന്നാൽ നെയ്മാറുടെ വാക്കുകളോടു ബ്രൂണ ഇതുവരെ പ്രതികരിച്ചിട്ടില്ല. മോഡലും ഇൻഫ്ലുവന്‍സറുമാണു ബ്രൂണ. 2020 മുതല്‍ നെയ്മാറും ബ്രൂണയും ഡേറ്റിങ്ങിലാണ്. കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്നു കഴിഞ്ഞ ഏപ്രിലിൽ ബ്രൂണ സമൂഹമാധ്യമത്തിൽ പ്രതികരിച്ചിരുന്നു. ബ്രൂണയും നെയ്മാറും വേർപിരിഞ്ഞതായാണു കഴിഞ്ഞ ദിവസം അഭ്യൂഹങ്ങൾ പരന്നത്. സൂപ്പർ താരത്തിനു മറ്റൊരു കാമുകിയുണ്ടെന്നും നേരത്തേ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിക്കു വേണ്ടിയാണ് നെയ്മാർ ഇപ്പോൾ കളിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button