25.9 C
Kottayam
Saturday, September 28, 2024

ആഴങ്ങളെ ഭയന്ന 19 കാരന്‍,ടൈറ്റാനിക് തേടിപ്പോയത് അഛന്റെ ആഗ്രഹപ്രകാരം,കോടീശ്വരപുത്രന്റെയും മകന്റെയും വിധി കുറിയ്ക്കപ്പെട്ടതിങ്ങനെ

Must read

ബോസ്റ്റണ്‍: അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടിലുള്ള ടൈറ്റാനിക്കിനെ ലക്ഷ്യമാക്കി നീങ്ങി ദുരന്തത്തിലവസാനിച്ച ടൈറ്റനിലെ ‘കുട്ടി’യാത്രക്കാരന്‍ സുലേമാന്‍ ദാവൂദ് ഈ സാഹസികയാത്രയില്‍ തീരെ തത്പരനായിരുന്നില്ലെന്ന് അമ്മായിയുടെ വെളിപ്പെടുത്തല്‍. ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ നടക്കുന്നതിനിടെ എന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പാക് കോടീശ്വരനും സുലേമാന്‍ ദാവൂദിന്റെ പിതാവുമായ ഷെഹ്‌സാദ ദാവൂദിന്റെ മൂത്തസഹോദരി അസ്മി ഇക്കാര്യം അറിയിച്ചത്.

പത്തൊമ്പതുകാരനായ സുലേമാന്‍ യാത്രയെ അതിയായി ഭയപ്പെട്ടിരുന്നതായും അവന്‍റെ അച്ഛന്റെ ആവശ്യപ്രകാരമാണ് സുലേമാന്‍ യാത്രയില്‍ പങ്കാളിയായതെന്നും അസ്മി പറഞ്ഞു. ഫാദേഴ്‌സ് ഡേയിൽ അച്ഛന്റെ ആഗ്രഹം അവന് തള്ളിക്കളയാനാവുമായിരുന്നില്ല. ലക്ഷക്കണക്കിന് ഡോളര്‍ നല്‍കിയാണ് അവര്‍ ടൈറ്റന്‍ യാത്രക്കൊരുങ്ങിയത്, അവര്‍ കൂട്ടിച്ചേര്‍ത്തു. ടൈറ്റന്റെ യന്ത്രഭാഗങ്ങള്‍ കണ്ടെത്തിയതായും പേടകത്തിലെ യാത്രക്കാര്‍ മരിച്ചതായി കണക്കാക്കാമെന്നുമുള്ള യുഎസ് കോസ്റ്റ്ഗാര്‍ഡിന്റെ പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു അസ്മിയുടെ പ്രതികരണം.

സുഖകരമല്ലാത്ത ഒരു സിനിമ കാണുന്നതുപോലെയാണ് ടൈറ്റന് വേണ്ടിയുള്ള തിരച്ചില്‍ തനിക്കിപ്പോള്‍ അനുഭവപ്പെടുന്നത്. മണിക്കൂറുകളുടെ കൗണ്ട് ഡൗണ്‍ നടത്തുമ്പോള്‍ നിങ്ങള്‍ എന്തിന്റെ കൗണ്ട് ഡൗണാണ് യഥാര്‍ഥത്തില്‍ നടത്തുന്നതെന്നും ആ പേടകത്തിലുള്ളവരുടെ കുടുംബാംഗങ്ങള്‍ക്കും അടുപ്പമുള്ളവര്‍ക്കും അതുണ്ടാക്കുന്ന ദുഃഖം എത്രത്തോളമായിരിക്കുമെന്നും തിരിച്ചറിവ് വേണം. കാണാതായ പേടകത്തിലുള്ളവരെ കുറിച്ചാലോചിക്കുമ്പോള്‍ തനിക്ക് ശ്വാസംമുട്ടുന്നതുപോലെ തോന്നുന്നതായും അവര്‍ പറഞ്ഞു.

ടൈറ്റന്‍ ദുരന്തത്തിന് അഞ്ച് കൊല്ലം മുമ്പ് തന്നെ ടൈറ്റന്റെ സുരക്ഷ സംബന്ധിച്ച് ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സിലെ ഉദ്യോഗസ്ഥന്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥനെ ഓഷ്യന്‍ഗേറ്റ് പുറത്താക്കി. ഇതിനെതിരെ പിരിച്ചുവിടപ്പെട്ട മറൈന്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡേവിഡ് ലോച്‌റിഡ്ജ് കേസ് ഫയല്‍ ചെയ്യുകയും പേടകത്തിന്റെ സുരക്ഷാപിഴവുകളെ കുറിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ജൂൺ 18 പ്രാദേശിക സമയം രാവിലെ 8.15-നാണ് ടൈറ്റന്‍ യാത്ര തുടങ്ങിയത്. ഏഴ് മണിക്കൂറിനുശേഷം തിരിച്ചെത്തേണ്ടതായിരുന്നു. എന്നാല്‍ ടൈറ്റനെ നിയന്ത്രിച്ചിരുന്ന കപ്പലുമായുള്ള ബന്ധം അപ്രതീക്ഷിതമായി നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് നാലുദിവസം തിരച്ചിൽ നടത്തിയിട്ടും ടൈറ്റന് എന്തുസംഭവിച്ചു എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.

പേടകത്തില്‍ ഉണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി കണക്കാക്കുന്നുവെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ശക്തമായ മര്‍ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിയതാണെന്ന നിഗമനത്തിലാണ് അധികൃതര്‍. ഒരു സ്ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. കാര്‍ബണ്‍ ഫൈബറും ടൈറ്റാനിയവും കൊണ്ട് നിര്‍മിച്ചതായിരുന്നു 6.7 മീറ്റര്‍ നീളമുള്ള പേടകം. പൈലറ്റിന് പുറമെ നാല് യാത്രക്കാര്‍ക്കുകൂടി സഞ്ചരിക്കാന്‍ കഴിയുംവിധം രൂപകല്‍പ്പനചെയ്ത പേടകത്തിന് പരമാവധി 4000 മീറ്റര്‍ ആഴത്തില്‍വരെയാണ് പോകാന്‍ കഴിയുക.

പേടകത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം യു.എസ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കാന്‍ എട്ട് മണിക്കൂര്‍ വൈകിയെന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സമുദ്രോപരിതലത്തില്‍ ഉണ്ടായിരുന്ന കപ്പലില്‍ ഉണ്ടായിരുന്നവര്‍ കോസ്റ്റ് ഗാര്‍ഡിനെ വിവരമറിയിക്കാന്‍ എട്ടു മണിക്കൂര്‍ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം അവശേഷിക്കുന്നുവെന്ന് എ.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. എന്തുകൊണ്ടാണ് വൈകിയത് എന്നകാര്യം പേടകത്തിന്റെ ഉടമകളായ ഓഷ്യന്‍ഗേറ്റ് എക്സ്പെഡിഷന്‍സ് ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പോളാര്‍ പ്രിന്‍സ് എന്ന കപ്പലാണ് ടൈറ്റനെ നിയന്ത്രിച്ചിരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week