25.8 C
Kottayam
Friday, October 4, 2024

ഉൾവസ്ത്രത്തിനകത്ത് തേച്ചുപിടിപ്പിച്ച് സ്വർണം; കരിപ്പൂരിൽ ഒരാൾ പിടിയിൽ

Must read

മലപ്പുറം:ദുബായില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരനെ പോലീസ് പിടികൂടി. കോഴിക്കോട് ഉണ്ണികുളം സ്വദേശി ജംഷാദി(34)നെയാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് 27 ലക്ഷം രൂപ വിലമതിക്കുന്ന 466 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു. ഉള്‍വസ്ത്രത്തില്‍ തേച്ചുപിടിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്തിയതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ദുബായില്‍നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ജംഷാദ് കരിപ്പൂരിലെത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് രാത്രി 8.20-ഓടെ വിമാനത്താവളത്തിന് പുറത്തെത്തിയ ഇയാളെ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രാഥമിക ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്നായിരുന്നു പ്രതിയുടെ മറുപടി. വസ്ത്രവും ശരീരവും പരിശോധിച്ചതോടെ ഉള്‍വസ്ത്രത്തിന്റെ ഭാരക്കൂടുതല്‍ ശ്രദ്ധയില്‍പ്പെട്ടു. ഉള്‍വസ്ത്രം തൂക്കിനോക്കിയപ്പോള്‍ 500 ഗ്രാമോളം തൂക്കമുണ്ടായിരുന്നു. തുടര്‍ന്ന് വസ്ത്രം കീറി പരിശോധിച്ചതോടെയാണ് സ്വര്‍ണം തേച്ചുപിടിപ്പിച്ചതായി കണ്ടെത്തിയത്.

സ്വര്‍ണം നേര്‍ത്ത പൊടിയാക്കിയശേഷം ലായനി രൂപത്തിലാക്കിയാണ് ഉള്‍വസ്ത്രത്തില്‍ അതിവിദഗ്ധമായി തേച്ചുപിടിപ്പിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ തുടരന്വേഷണത്തിനായി കസ്റ്റംസിന് റിപ്പോര്‍ട്ട് കൈമാറുമെന്നും പോലീസ് അറിയിച്ചു.ഈ വര്‍ഷം കരിപ്പൂര്‍ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടുന്ന 22-ാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

യുവാക്കൾ നാടുവിടുന്നത് സ്വാതന്ത്ര്യത്തിന്; ഇവിടെ ടു പീസിട്ട് വർക്കലയിൽ പോകോ?രാത്രി ഇറങ്ങി നടക്കാനാകോ ?

കൊച്ചി:മലയാളികള്‍ക്ക് പ്രത്യേകമായി പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ലാത്ത നടനാണ് വിനായകന്‍. നിലപാടുകളുടെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമെങ്കിലും വിനായകന്‍ എന്ന നടനെ ഏവര്‍ക്കും ഇഷ്ടമാണ്. കാലങ്ങള്‍ നീണ്ട അഭിനയ ജീവിതത്തില്‍ ചെറുതും വലുതുമായ ഒട്ടനവധി സിനിമകള്‍ അദ്ദേഹം...

അര്‍ജുന്‍റെ കുടുംബത്തിന്‍റെ പരാതിയിൽ മനാഫിനെതിരെ കേസ്; ‘സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തി’

കോഴിക്കോട്: സൈബര്‍ ആക്രമണത്തിനെതിരെ ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറി ഡ്രൈവര്‍ അര്‍ജുന്‍റെ കുടുംബം നല്‍കിയ പരാതിയിൽ പൊലീസ് കേസെടുത്തു. ലോറി ഉടമ മനാഫ്, സോഷ്യല്‍ മീഡിയയിലെ പ്രചരണം നടത്തിയവര്‍ തുടങ്ങിയവരെ പ്രതി ചേര്‍ത്തുകൊണ്ടാണ്...

ബാങ്കിൽനിന്നു മടങ്ങിയ ആളെ പിന്തുടർന്ന് ഒരുലക്ഷം രൂപ കവർന്നു;പിന്നില്‍ നാലംഗസംഘം

നെടുമങ്ങാട്: ബാങ്കില്‍നിന്നു പണമെടുത്ത് പുറത്തിറങ്ങിയവരെ പിന്തുടര്‍ന്ന് ഒരുലക്ഷം രൂപ കവര്‍ന്നു. കവര്‍ച്ചയ്ക്കു പിന്നില്‍ നാലംഗ സംഘമെന്നാണ് സൂചന. നെടുമങ്ങാട് കനറാ ബാങ്കിന്റെ കുളവിക്കോണത്തുള്ള ശാഖയില്‍നിന്ന് ഒരുലക്ഷം രൂപ പിന്‍വലിച്ചു പുറത്തിറങ്ങിയ ആളെ കിലോമീറ്ററുകള്‍...

ഇസ്രായേല്‍ ആക്രമണം: മരണം 1900 കടന്നു, ഹമാസ് സർക്കാർ തലവനെ വധിച്ചെന്ന് ഇസ്രയേൽ

ബയ്‌റുത്ത്: മൂന്നുമാസംമുന്‍പ് നടത്തിയ ആക്രമണത്തിലൂടെ ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ തലവന്‍ റാഹ്വി മുഷ്താഹയെയും ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരായ സമേഹ് അല്‍ സിറാജ്, സമി ഔദേഹ് എന്നിവരെയും വധിച്ചെന്ന് ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച അറിയിച്ചു....

‘സേതുവിന്റെ എതിരാളിയായി ക്യാമറയ്ക്കുമുന്നിൽ നിന്ന ഗാംഭീര്യം’മോഹൻരാജിനെ അനുസ്മരിച്ച് മോഹൻലാൽ

കൊച്ചി:കിരീടം എന്ന സിനിമയിലെ വില്ലന്‍ കഥാപാത്രത്തിലൂടെ മലയാള ചലച്ചിത്രാസ്വാദകര്‍ക്ക് എക്കാലത്തേക്കുമായി കീരിക്കാടന്‍ ജോസായി മാറിയ അന്തരിച്ച നടന്‍ മോഹന്‍രാജിനെ അനുസ്മരിച്ച് മോഹന്‍ലാലിന്റെ ഫേസ്ബുക് കുറിപ്പ്. ഒരു കഥാപാത്രത്തിന്റെ പേരില്‍ എക്കാലവും അറിയപ്പെടുക എന്നത്...

Popular this week