28.2 C
Kottayam
Sunday, October 6, 2024

അരിക്കൊമ്പൻ ഉയിർ!കാട്ടാനയ്ക്ക് ഇടുക്കിയിൽ സ്മാരകം,എട്ടടി ഉയരമുള്ള പ്രതിമ നിർമ്മിച്ച് വ്യാപാരി

Must read

ഇടുക്കി: കേരളം നാടുകടത്തിയ അരിക്കൊമ്പന് ഇടുക്കി കഞ്ഞിക്കുഴിയിൽ സ്മാരകം. അരിക്കൊമ്പന്‍റെ 8 അടി ഉയരമുള്ള പ്രതിമ നിർമിച്ചിരിക്കുകയാണ് ഇടുക്കി – കഞ്ഞിക്കുഴി വെട്ടിക്കാട്ട് ബാബു. തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുൻപിലാണ് എട്ടടി ഉയരമുള്ള അരിക്കൊമ്പൻ പ്രതിമ നിർമിച്ചത്. കഞ്ഞിക്കുഴി പുന്നയാറിലുള്ള ബിനു ആണ് ശിൽപം നിര്‍മ്മിച്ചത്. 

ഉരുക്ക് കമ്പികൾ കൊണ്ട് ചട്ടക്കൂട് രൂപപ്പെടുത്തി കോൺക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചായിരുന്നു പ്രതിമ നിർമാണം. രണ്ടു ലക്ഷത്തിലേറെ രൂപ മുടക്കി ഒരു വർഷം മുൻപായിരുന്നു പണി ആരംഭിച്ചത്. അരിക്കൊമ്പനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണ് ഇത്തരമൊരു സ്മാരകം നിർമാണത്തിനു തുടക്കമിട്ടതെന്നു ബാബു പറയുന്നു.

അഞ്ചു വർഷം മുൻപ് 301 കോളനിയിൽ ബാബു ഇഞ്ചി കൃഷി നടത്തിയിരുന്നു. അക്കാലത്ത് അവിടെ പതിവായി സവാരി നടത്തിയിരുന്ന അരിക്കൊമ്പൻ ഇഞ്ചിയെല്ലാം ചവട്ടി മെതിച്ച് കൃഷി നശിപ്പിച്ചിരുന്നു. എന്നാൽ ഇക്കൊല്ലം മികച്ച വിളവ് കിട്ടി. പാട്ടക്കരാർ തീർന്നതോടെ ഇഞ്ചി കൃഷിയെല്ലാം അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയപ്പോഴാണ് പ്രിയപ്പെട്ട കൊമ്പന്റെ പ്രതിമ നിർമിക്കുന്നതിനു തീരുമാനിച്ചത്. 

അരിക്കൊമ്പനെ പിടിക്കണമെന്നും താപ്പാനയാക്കണമെന്നും വ്യാപകമായ ആവശ്യമുയർന്ന കാലത്തായിരുന്നു പ്രതിമ നിര്‍മ്മാണം ആരംഭിച്ചത്. അരിക്കൊമ്പൻ നാട്ടാന ആകുമെന്ന വിശ്വാസത്തിൽ ചങ്ങലയൊക്കെ അണിയിച്ചായിരുന്നു നിർമാണം.

ഇപ്പോൾ അജ്ഞാതമായ കാട്ടിലൂടെ തന്റെ കുടുംബ ത്തെയും കുട്ടികളെയും തേടി അലഞ്ഞു നടക്കുന്ന ഗജരാജനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണമെന്നാണ് പല ഭാഗത്തും നിന്നും ഉയരുന്ന ആവശ്യം. ഈ സാഹചര്യത്തിലാണ് തന്റെ അരിക്കൊമ്പനെ പണി പൂർത്തിയാക്കി മോടിയായി ബാബു പ്രദർശിപ്പിച്ചത്. എന്തായാലും ബാബുവിന്റെ അരിക്കൊമ്പനെ കാണാനും സമീപത്തു നിന്ന് ഫോട്ടോ എടുക്കാനും നിരവധി പേർ തള്ളക്കാനത്ത് എത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

Popular this week