28.2 C
Kottayam
Sunday, October 6, 2024

‘കൃത്രിമത്വമുള്ള സാധനങ്ങൾ വെച്ചുകെട്ടി സെക്സിയായി ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗം’ഹണി റോസിനെതിരെ ദിനേശ്

Must read

കൊച്ചി:സിനിമാ കഥകളും സിനിമയിൽ പ്രവർത്തിക്കുന്നവരുടെ ലൊക്കേഷൻ കഥകളും ആരാധകരിലേക്ക് കൂടുതലായി എത്തി തുടങ്ങിയത് സോഷ്യൽമീഡിയയുടെ ഉപയോ​ഗം ആളുകൾക്കിടയിൽ വർധിച്ചതോടെയാണ്. പണ്ടൊക്കെ വല്ലപ്പോഴും വാരികകളിൽ അച്ചടിച്ച് വരുന്ന അഭിമുഖങ്ങൾ വായിച്ചാണ് സിനിമാ ലോകത്ത് നടക്കുന്നതിനെ കുറിച്ച് പ്രേക്ഷകർ അറിഞ്ഞിരുന്നത്. മുകേഷ്, ദിനേശ് പണിക്കർ തുടങ്ങിയവർ ഇപ്പോൾ സ്വന്തം യുട്യൂബ് ചാനലിലൂടെ തങ്ങളുടെ സിനിമാ അനുഭവങ്ങൾ പങ്കുവെക്കാറുണ്ട്.

എന്നാൽ മിക്കപ്പോഴും സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് സംസാരിച്ച് വിവാദങ്ങളിൽ ഉൾപ്പെടുന്ന ഒരാളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. സൂപ്പർ താരങ്ങളെ കുറിച്ച് അടക്കം മോശമായി സംസാരിക്കുന്നുവെന്നതിന്റെ പേരിൽ ശാന്തിവിള ദിനേശ് എപ്പോഴും വിമർശിക്കപ്പെടാറുണ്ട്. സ്വന്തം യുട്യൂബ് ചാനൽ വഴിയാണ് ശാന്തിവിള ദിനേശ് സിനിമാക്കാർക്കെതിരെ തുറന്നടിക്കാറുള്ളത്.

സിനിമാ താരങ്ങൾക്കിടയിൽ ലഹരി ഉപയോ​ഗം വർധിക്കുന്നുവെന്ന വാർത്ത പുറത്ത് വന്നപ്പോൾ മുതൽ മുഖം നോക്കാതെ പല നടന്മാർക്കെതിരേയും ശാന്തിവിള ദിനേശ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. മോഹൻലാലിനെ കുറിച്ച് അടുത്തിടെ ശ്രീനിവാസൻ മോശം പരാമർശം നടത്തിയപ്പോഴും ശ്രീനിവാസനെതിരെ ശാന്തിവിള ദിനേശ് രം​ഗത്തെത്തിയിരുന്നു.

തെറ്റ് കണ്ടാൽ തെറ്റാണെന്ന് പറയാൻ തനിക്ക് മടിയില്ലാത്തത് കൊണ്ടാണ് ശ്രീനിവാസനുമായി സൗഹൃദമുണ്ടായിട്ടും അദ്ദേഹത്തിനെതിരെ സംസാരിച്ചതെന്നാണ് ശാന്തിവിള ദിനേശ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

‘മലയാള സിനിമയിൽ ഞാൻ അഭിമാനത്തോടെ അം​ഗീകരിക്കുന്ന അഞ്ചുപേരെ എടുത്താൽ അതിൽ‌ ഒരാൾ ശ്രീനിച്ചേട്ടനായിരിക്കും. പക്ഷെ മോഹൻലാലിന്റെ കാര്യത്തിൽ ആ പറഞ്ഞ കമന്റുകൾ പറയാൻ പാടില്ലായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് വന്ന് രണ്ടുപേർ കൂടി വെള്ളമടിച്ചുകൊണ്ടിരിക്കുമ്പോൾ പലതും പറയും. അങ്ങനെ ഏതോ ഒരു ദിവസം മോഹൻലാൽ നസീർ സാറിനെ കുറിച്ച് പറഞ്ഞതായിരിക്കാം.’

‘പക്ഷെ ഞാൻ നൂറ് ശതമാനം ഉറപ്പിച്ച് പറയുന്നു… അദ്ദേഹത്തിന്റെ ബന്ധു താജ് ബഷീർ അടക്കം പറഞ്ഞ കമന്റ് വെച്ചാണ് ഞാൻ പറയുന്നത്… നസീർ സാർ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ മോഹൻലാൽ ആ സിനിമ ചെയ്യുമായിരുന്നു’ ശാന്തിവിള ദിനേശ് പറഞ്ഞു.

Santhivila Dinesh

നസീർ മോഹൻലാലിനെ വെച്ച് സംവിധാനം ചെയ്യേണ്ട സിനിമയുടെ കഥ ശ്രീനിവാസൻ കണ്ടെത്താത്തത് മോഹൻലാൽ പറഞ്ഞ് കൊണ്ട് കൂടിയാണ് ശ്രീനിവാസനെ ബാധിച്ചതെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. നടി ഹണി റോസിനെ കുറിച്ചും അവരുടെ വസ്ത്രധാരണത്തെ വിമർശിച്ചും പരിഹ​സിച്ചും വരുന്ന കമന്റുകളെ കുറിച്ചും ശാന്തിവിള ദിനേശ് നിലപാട് വെളിപ്പെടുത്തി.

ഹണി റോസിന്റെ ഭാ​ഗത്തും തെറ്റുകളുണ്ടെന്ന തരത്തിലാണ് ശാന്തിവിള ദിനേശ് സംസാരിച്ചത്. കൃത്രിമത്വമുള്ള സാധനങ്ങൾ ശരീരത്തിൽ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗമെന്നാണ് നടിയെ കുറ്റപ്പെടുത്തി ശാന്തിവിള ദിനേശ് പറഞ്ഞത്.

‘യുട്യൂബിലൊക്കെ ഹണിയെ കുറിച്ച് വരുന്ന കമന്റുകൾ കാണുമ്പോൾ ഭയങ്കര സങ്കടം തോന്നും. അത് ആ കുട്ടിയും കൂടി ശ്രദ്ധിക്കണമായിരുന്നു. അല്ലെങ്കിൽ അവൾ വീട്ടിൽ നിൽക്കുമ്പോഴുള്ള വെച്ചുകെട്ടില്ലാത്ത പടം പുറത്ത് വിടരുത്. വീട്ടിൽ‌ നിന്ന് പേരയ്ക്കയോ എന്തോ പറിക്കുന്ന വിഷ്വലിൽ ഒരു മെലിഞ്ഞ കൊച്ചാണുള്ളത്…. സാധാരണ ഒരു പെൺകുട്ടി. ഉദ്ഘാടനത്തിന് വരുമ്പോൾ രണ്ടിരട്ടിയായി എല്ലായിടവും വികസിച്ച് ഇരിക്കുന്നു.’

‘ഇത് കാണുമ്പോഴാണ് ആളുകൾ കൂവുകയും കമന്റ് പറയുകയും ചെയ്യുക. നടിയാണെങ്കിൽ നല്ല പെണ്ണാണെങ്കിൽ ഇങ്ങനെയല്ല. ശരീരത്തിൽ കൃത്രിമത്വമുള്ള സാധനങ്ങൾ വെച്ചുകെട്ടി സെക്സിയായി നിന്ന് ഉദ്ഘാടനം ചെയ്യുന്നതല്ല ജീവിക്കാനുള്ള മാർ​ഗം. അവർ നടിയാണെങ്കിൽ നല്ല കഥാപാത്രങ്ങൾ ചെയ്ത് അതിൽ കഴിവ് തെളിയിച്ച് കാണിക്കുകയാണ് വേണ്ടത്’ ശാന്തിവിള ദിനേശ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

Popular this week