25.5 C
Kottayam
Sunday, October 6, 2024

കീവിൽ വീണ്ടും മിസൈൽ ആക്രമണവുമായി റഷ്യ: 12 മരണം

Must read

കീവ്:യുക്രെയ്ൻ തലസ്ഥാനമായ കീവ് ഉൾപ്പെടെ വിവിധ നഗരങ്ങളിലേക്ക് കനത്ത മിസൈൽ ആക്രമണവുമായി റഷ്യ. ഡിനിപ്രോ, ഉമാൻ എന്നിവിടങ്ങളിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ കുറഞ്ഞത് 12 പേരെങ്കിലും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മിസൈൽ പതിച്ച ഉമാനിൽ പത്തുപേരും ഡിനിപ്രോ നഗരത്തിൽ 2 പേരുമാണ് കൊല്ലപ്പെട്ടത്. അൻപതു ദിവസത്തിലേറെ ഇടവേളയ്ക്കു ശേഷമാണ് തലസ്ഥാനമായ കീവ് വീണ്ടും റഷ്യ ലക്ഷ്യമിടുന്നത്.

ഉമാനിൽ ജനവാസമുള്ള 10 കെട്ടിടങ്ങളിലേക്കാണ് റഷ്യ ആക്രമണം നടത്തിയതെന്നും റഷ്യയ്ക്കതിരെ രാജ്യാന്തര സമൂഹം കൂടുതൽ നടപടി സ്വീകരിക്കേണ്ട സാഹചര്യമാണുളളതെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവശ്യപ്പെട്ടു. കിഴക്കൻ യുക്രെയ്നിലെ നിയന്ത്രണം ശക്തമാക്കാൻ വ്യവസായ  മേഖലയായ ഡോൺബാസിനെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി കീവിനു നേരെ റഷ്യ മിസൈൽ ആക്രമണം ശക്തമാക്കിയത്.

യുക്രെയ്നിലേക്കെത്തിയ 23 മിസൈലുകളിൽ 21 എണ്ണവും രണ്ടു ഡ്രോണുകളും നിർവീര്യമാക്കിയതായി യുക്രെയ്ൻ പ്രതിരോധസേനയിലെ സെർജി പോപ്കോ അറിയിച്ചു. ഇതിൽ കീവ് ലക്ഷ്യമിട്ടെത്തിയ 11 മിസൈലുകളും ഉൾപ്പെടുന്നു. ഏപ്രിലിൽ അമേരിക്കയിൽ നിന്ന് മിസൈൽവേധ പാട്രിയറ്റ് സംവിധാനം കീവിന് ലഭിച്ചിരുന്നു.

റഷ്യയെ പ്രതിരോധിക്കാൻ യുക്രെയ്നു നൽകാമെന്നു പ്രഖ്യാപിച്ച സൈനിക സഹായത്തിൽ 98 ശതമാനവും വിതരണം ചെയ്തതായി നാറ്റോ തലവൻ ജെൻസ് സ്റ്റോളൻബർഗ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. 1,550 കവചിത വാഹനങ്ങളും 230 യുദ്ധടാങ്കുകളും അടങ്ങുന്ന ഈ സൈനിക സഹായത്തിനൊപ്പം ഒൻപതിലധികം യുക്രെയ്ൻ സൈനിക ബ്രിഗേഡുകൾക്ക് ആധുനിക പരിശീലനവും നാറ്റോ നൽകിയതായി സ്റ്റോളൻബർഗ് വെളിപ്പെടുത്തിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

ആദ്യ കവർച്ച മാപ്രാണത്ത്’കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ‘; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ...

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

Popular this week