30.5 C
Kottayam
Saturday, October 5, 2024

‘അമ്മയാകുന്നതിന് വലിയപദവികൾ തടസമല്ല, ഭാരിച്ച ചുമതലകൾക്കിടയിലും ഞാൻ നല്ലൊരു അമ്മയായിരുന്നു’

Must read

ക്രൈസ്റ്റ്ചര്‍ച്ച്‌:ഞ്ചു വര്‍ഷത്തെ പ്രധാനമന്ത്രി പദത്തിനും 15 വര്‍ഷത്തെ പാര്‍ലമെന്ററി ജീവിതത്തിനും വിരാമമിട്ടാണ് ന്യൂസീലന്‍ഡ് എന്ന രാജ്യത്തിന്റെ അമരത്തുനിന്ന്‌ ജസീന്ത ആര്‍ഡേന്‍ പടിയിറങ്ങിയത്. രാഷ്ട്രീയ നേതാവ് എന്ന് പറയുമ്പോള്‍ പ്രത്യേക കഴിവുകളുള്ള, അദ്ഭുത സിദ്ധികളുള്ള വ്യക്തിയല്ലെന്നും അവരും സാധാരണ ഒരു മനുഷ്യനാണെന്നും ഓര്‍മിപ്പിച്ചാണ് ജസീന്തയുടെ മടക്കം. പാര്‍ലമെന്റിലെ 35 മിനിറ്റ് നീണ്ട വിടവാങ്ങല്‍ പ്രസംഗത്തില്‍ അവര്‍ പറഞ്ഞുവെക്കുന്നതും അതു തന്നെയാണ്.

പ്രധാനമന്ത്രിയെന്ന ഭാരിച്ച ചുമതലയ്ക്കിടയിലും മറ്റ് പരിമിതികള്‍ക്കിടയിലും താന്‍ നല്ലൊരു അമ്മയായിരുന്നുവെന്ന്‌
ജസീന്ത പറയുന്നു. വലിയ പദവികള്‍ ഉണ്ടെന്ന് കരുതി അമ്മയാകുന്നത് മാറ്റിവെയ്‌ക്കേണ്ടതില്ലെന്നും തന്നെപ്പോലെയാകാന്‍ എല്ലാവര്‍ക്കും സാധിക്കുമെന്നും 42-കാരി പ്രസംഗത്തില്‍ പറയുന്നു. ന്യൂസീലന്‍ഡ് പാര്‍ലമെന്റില്‍ എം.പി. എന്ന നിലയിലുള്ള തന്റെ അവസാന പ്രസംഗം നടത്തുകയായിരുന്നു അവര്‍.

2018-ലാണ് ജസീന്ത മകള്‍ക്ക് ജന്മം നല്‍കിയത്. പാകിസ്താന്‍ പ്രധാനമന്ത്രി ആയിരുന്ന ബേനസീര്‍ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ അമ്മയാകുന്ന രണ്ടാമത്തെ പ്രധാനമന്ത്രി എന്ന നേട്ടവും അവര്‍ സ്വന്തമാക്കി. മകളുമൊന്നിച്ച് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിക്ക് എത്തിയും ജസീന്ത ചരിത്രമെഴുതി. മൂന്ന് മാസമുള്ള തന്റെ മകളുടെ കൂടെയാണ് അവര്‍ ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്ര സഭയുടെ അകത്തളത്തിലെത്തിയത്.

ലേബര്‍ പാര്‍ട്ടി നേതാവ് ആയിരുന്നപ്പോള്‍ ഐ.വി.എഫ്. ചികിത്സ ചെയ്തിരുന്നു. എന്നാല്‍ അതില്‍ പരാജയപ്പെട്ടു. ഇതോടെ ഒരിക്കലും അമ്മയാകാന്‍ കഴിയില്ലെന്നാണ് ജസീന്ത കരുതിയത്. അതിന്റെ ദുഃഖം മറയ്ക്കാന്‍ എപ്പോഴും തിരക്കുകളില്‍ മുഴുകി. എന്നാല്‍ കുറച്ചു മാസങ്ങള്‍ക്ക് ശേഷം അവര്‍ ഗര്‍ഭിണിയാകുകയായിരുന്നു. അത് അറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നിയെന്നും സന്തോഷത്താല്‍ തുള്ളിച്ചാടിയെന്നും ജസീന്ത നേരത്തെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നസ്രള്ളയുടെ പിൻഗാമി ഹാഷിം സഫൈദീനെ ഇസ്രയേൽ കൊലപ്പെടുത്തിയതായി റിപ്പോർട്ട്

ബെയ്‌റൂത്ത്: കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായി റിപ്പോര്‍ട്ടുകള്‍. ബയ്‌റൂത്തില്‍ കഴിഞ്ഞ ദിവസം ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 250 ഹിസ്ബുള്ളക്കാർ കൊല്ലപ്പെട്ടതായി ഐ.ഡി.എഫ് സ്ഥിരീകരിച്ചിരുന്നു. അതില്‍...

അധ്യാപകന്റെ ഭാര്യയുമായി ബന്ധമുണ്ടായിരുന്നെന്ന് പ്രതി; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിവച്ച് വീഴ്ത്തി പൊലീസ്

അമേഠി: യുപിയിൽ ഒരു വയസുള്ള കുഞ്ഞ് ഉൾപ്പെടെ നാലംഗ ദലിത് കുടുംബത്തെ വീട്ടിൽ കയറി വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. കൊല്ലപ്പെട്ട യുവതിയുമായി തനിക്ക് ഒന്നരവർഷത്തോളമായി ബന്ധമുണ്ടായിരുന്നെന്നും അതു വഷളായതിനാലാണ്...

പാർട്ടിയിലേക്ക് വരുന്നവർക്ക് അമിത പ്രധാന്യം നൽകരുത്, അൻവർ നൽകിയ പാഠം: എ.കെ ബാലൻ

പാലക്കാട്‌:പാര്‍ട്ടിയിലേക്ക് വരുന്നവര്‍ക്ക് അമിത പ്രധാന്യം നല്‍കരുതെന്നാണ് അന്‍വര്‍ നല്‍കിയ പാഠമെന്ന് എ.കെ ബാലന്‍. പിന്തുണയുണ്ടെന്ന് പി.വി. അൻവർ എം.എൽ.എ അവകാശപ്പെടുന്ന കണ്ണൂരിലെ സി.പി.എം. നേതാവിന്റെ പേര് വെളിപ്പെടുത്തണമെന്നും എ.കെ ബാലന്‍ ആവശ്യപ്പെട്ടു. അൻവറിന് എവിടെ...

പാലക്കാട് ബിജെപിക്ക് ശോഭ, കോൺഗ്രസിനായി മാങ്കൂട്ടത്തിലും ബൽറാമും: സർപ്രൈസ് എൻട്രിക്കായി സിപിഎം

പാലക്കാട്‌:ഉപതിര‌ഞ്ഞെടുപ്പിന് കാഹളം കാത്തിരിക്കുന്ന പാലക്കാട് ചൂടേറിയ രാഷ്ട്രീയ ചർച്ചകളിലേക്ക് കടക്കുകയാണ്. പാലക്കാടിനു പുറമെ ചേലക്കര, വയനാട് മണ്ഡലങ്ങളിലെയും ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി മുന്നണികൾക്ക് തിരഞ്ഞെടുപ്പിന് ഒരുങ്ങാനായി സഭാ...

മീൻ പിടിക്കാൻ പോയ സഹോദരങ്ങൾക്ക് പാടത്ത് ഷോക്കേറ്റ് ദാരുണാന്ത്യം

തൃശൂർ: തൃശൂർ വരവൂരിൽ സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു. കുണ്ടന്നൂർ സ്വദേശി രവി (50) , അരവിന്ദാക്ഷൻ (55) എന്നിവരാണ് മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ പോയപ്പോഴാണ് ഷോക്കേറ്റത്. നാട്ടുകാർ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു....

Popular this week