25.9 C
Kottayam
Saturday, September 28, 2024

ശ്രീനിയാണ് പറഞ്ഞത് എന്നതുകൊണ്ട് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ല;പ്രേം നസീറിന്റെ മകൻ ഷാനവാസ് സത്യം വെളിപ്പെടുത്തുന്നു

Must read

കൊച്ചി:കഴിഞ്ഞ ദിവസമായിരുന്നു മോഹന്‍ലാലിനെതിരെ ആരോപണങ്ങളുമായി നടന്‍ ശ്രീനിവാസന്‍ രംഗത്ത് എത്തിയത്. മോഹന്‍ലാല്‍ പ്രേം നസീറിനോട് കാണിച്ച വഞ്ചനയെ കുറിച്ചാണ് ശ്രീനിവാസന്‍ പറഞ്ഞത്. മോഹന്‍ലാലിനെ നായകനാക്കി നസീര്‍ സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നു, മോഹൻലാൽ വളരെ പുച്ഛത്തോടെയാണ് നസീറിന്റെ ആഗ്രഹത്തെ സമീപിച്ചതെന്നും, വയസുകാലത്ത് ഇയാൾക്ക് വേറെ പണിയില്ലേയെന്ന് പരിഹസിച്ചുവെന്നും ശ്രീനിവാസൻ ആരോപിച്ചിരുന്നു.

ശ്രീനിവാസൻ മോഹൻലാലിനെ കുറിച്ച് നടത്തിയ പ്രസ്താവനകൾ വലിയ വിവാദമാണ് സൃഷ്‌ടിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ പ്രേംനസീറിന്റെ മകൻ ഷാനവാസ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചിരിക്കുകയാണ്.

ലാലുമായി സിനിമ ചെയ്യാൻ നസീർ ആഗ്രഹിച്ചിരുന്നുവെന്ന് ഷാനവാസ് വ്യക്തമാക്കി എന്നാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായതായി അറിയില്ല. തിരക്കഥ ശ്രീനിവാസനെ തന്നെയാണ് ഏൽപ്പിച്ചത്. ചർച്ച ചെയ്യാൻ ലാൽ ഇടയ‌്ക്കിടെ വീട്ടിൽ വരുമായിരുന്നു. പ്രിയദർശനും ഒപ്പമുണ്ടാകും. തിരക്കഥ പൂർത്തിയാവുകയും ചെയ‌്തു. അടുത്ത പടം മമ്മൂട്ടിയെ വച്ച് ചെയ്യാനും നസീർ ആഗ്രഹിച്ചിരുന്നുവെന്ന് ഷാനവാസ് പറയുന്നു. അതിനിടെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

ശ്രീനിവാസന്റെ ആരോപണങ്ങൾ വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, സത്യമെന്തെന്ന് തനിക്കറിയില്ല. പക്ഷേ ശ്രീനിയാണ് പറഞ്ഞത് എന്നതുകൊണ്ട് വിശ്വസിക്കാതിരിക്കാനും കഴിയുന്നില്ലെന്നായിരുന്നു ഷാനവാസിന്റെ പ്രതികരണം.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week