കൊച്ചി:ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇതിനോടകം ഏറെ ശ്രദ്ധേയ വേഷങ്ങള്‍ അനുശ്രീ ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ നടിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കിലാണ് നടി.
ഇപ്പോള്‍ അനുശ്രീ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാകുന്നത്. ഒരു സിനിമയുടെ രണ്ടാം ഭാഗം എടുത്ത് ഹിറ്റാക്കാന്‍ ആണെങ്കില്‍ ഏത് സിനിമയുടെ രണ്ടാംഭാഗം എന്നായിരുന്നു അവതാരകയുടെ ചോദ്യം. ഇതിന് ‘സ്ഫടികം’ എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം എടുത്ത് ഏഴിമല പൂഞ്ചോല പാട്ടില്‍ അഭിനയിക്കണമെന്നാണ് അനുശ്രീ പറഞ്ഞത്.
‘അമര്‍ അക്ബര്‍ അന്തോണി’ എന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ മറുപടി പറഞ്ഞപ്പോള്‍ ‘സ്ഫടികം’ എന്നായിരുന്നു അനുശ്രീയുടെ മറുപടി. ‘സ്ഫടികം’ സിനിമയില്‍ മുഴുവനായി അഭിനയിക്കാന്‍ അല്ലെന്നും പാറമടയിലെ, ഏഴിമല പൂഞ്ചോല പാട്ടില്‍ മാത്രം അഭിനയിക്കാന്‍ ആണ് ഇഷ്ടമെന്നും അനുശ്രീ വ്യക്തമാക്കി.
പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ അമര്‍ അക്ബര്‍ അന്തോണിക്ക് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ വ്യക്തമാക്കി. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നായിരുന്നു നിര്‍വ്വഹിച്ചത്.
അടുത്തിടെ തന്റെ ഏറ്റവും മോശമായ ഒരു രോഗാവസ്ഥയെ കുറിച്ചും അനുശ്രീ വെളിപ്പെടുത്തിയിരുന്നു. വാക്കുകള്‍ മുഴുവിപ്പിക്കാന്‍ കഴിയാതെ കണ്ണ് നിറഞ്ഞ് ഒഴുകുന്ന അവസ്ഥയിലായിരുന്നു അനുശ്രീ. ഒരു ദിവസം പെട്ടന്ന് നടന്നപ്പോള്‍ എന്റെ ഒരു കൈയ്യില്‍ ബാലന്‍സ് ഇല്ലാത്തപോലെ തോന്നി. ഉടനെ ഹോസ്പിറ്റലില്‍ കൊണ്ടുപോയി എക്‌സറെ എടുത്തു പലവിധ പരിശോധനകള്‍ നടത്തി.
പക്ഷെ കണ്ടുപിടിക്കാന്‍ പറ്റാത്ത എന്തോ ഒരു കാര്യമായിരുന്നു. പിന്നെ പരിശോധിച്ചപ്പോള്‍ ഒരു എല്ല് വളര്‍ന്ന് വരുന്നതായി കണ്ടെത്തി. അതില്‍ നെര്‍വൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു. അതുമാത്രമല്ല എന്റെ കൈയില്‍ പള്‍സ് ഒന്നും കിട്ടുന്നുണ്ടായിരുന്നില്ല. അവസ്ഥ അത്ര നല്ലതല്ല എന്ന് തിരിച്ചറിഞ്ഞതോടെ പെട്ടന്ന് സര്‍ജറി ഫിക്‌സ് ചെയ്തു.
സര്‍ജറി കഴിഞ്ഞ് എട്ട്, ഒമ്പത് മാസത്തോളം എന്റെ കൈ പാരലൈസ്ഡ് ആയിരുന്നു. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാന്‍ പറ്റില്ല. എല്ലാം പെട്ടിയില്‍ പൂട്ടികെട്ടി വെക്കണം എന്ന അവസ്ഥയായി. ഒമ്പത് മാസത്തോളം ഒരു റൂമിനകത്ത് തന്നെയായിരുന്നു, മാനസികമായി ഏറെ തകര്‍ന്ന നിമിഷം എന്നും പറഞ്ഞുകൊണ്ട് അനുശ്രീ കരയുകയായിരുന്നു.