25.8 C
Kottayam
Wednesday, October 2, 2024

അരിക്കൊമ്പനെ പിടികൂടാനുറച്ച് ദൗത്യസംഘം; 29-ന് മോക്ക് ഡ്രിൽ നടത്തും

Must read

ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിനുളള ദൗത്യത്തിന്റെ ആദ്യ പടിയായി മാർച്ച് 29 ന് മോക്ക് ഡ്രിൽ നടത്തും. കോടതിയിൽ നിന്ന് അനുകൂല വിധി വരുകയാണെങ്കിൽ 30 മുതൽ ആനയെ മയക്കുവെടി വെച്ച് പിടികൂടാനുളള നടപടികളിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.

അരിക്കൊമ്പൻ ചെയ്ത ആക്രമണങ്ങൾ കോടതിയെ അറിയിക്കുമെന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ്ആർഎസ് അരുൺ പറഞ്ഞു. കോടതിയിൽ നിന്ന് അനുകൂല വിധി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൈക്കോടതിയിൽ സമർപ്പിക്കാനായി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ കണക്കെടുപ്പ് വനം വകുപ്പ് തുടങ്ങിയിട്ടുണ്ട്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികളാണ് ഇപ്പോൾ നടത്തുന്നത്.

രണ്ട് കുങ്കിയാനകൾ കൂടി ഇന്നലെ ചിന്നകനാലിലെത്തി. കോന്നി സുരേന്ദ്രനും, കുഞ്ചു എന്നീ ആനകളാണ് അരിക്കൊമ്പനെ പിടികൂടുന്ന ദൗത്യസംഘത്തിലേക്ക് എത്തിയത്.

14 മണിക്കൂറോളം ലോറിയിൽ സഞ്ചരിച്ച അനകളെ വിശ്രമത്തിനായി സിമന്റുപാലത്തെ ഏലത്തോട്ടത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വയനാട്ടിലെ പിഎം 2-നേയും ധോണിയിലെ പിടി 7-നേയും പിടികൂടിയ ദൗത്യസംഘത്തിലെ പ്രധാനിയാണ് കോന്നി സുരേന്ദ്രൻ. നേരത്തെ എത്തിയ വിക്രം, സൂര്യ എന്നീ കുങ്കിയാനകളും സിമന്റുപാലത്തെ ഏലത്തോട്ടത്തിൽ വിശ്രമത്തിലാണ്.

ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമായി വനം വകുപ്പ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മൃഗ സംരക്ഷണ സംഘടന നല്‍കിയ ഹര്‍ജിയില്‍ രാത്രി എട്ട് മണിക്ക് പ്രത്യേക സിറ്റിംഗ് നടത്തിയാണ് 29 വരെ നിർത്തിവെക്കാൻ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിട്ടത്.

ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. അരിക്കൊമ്പനെ പിടികൂടി കോടനാട് ആന പരിശീലന കേന്ദ്രത്തിൽ സൂക്ഷിക്കാനുള്ള വനം വകുപ്പിന്റെ ഉത്തരവിനെതിരെയാണ് ഹർജി. ആനയെ മനുഷ്യവാസമില്ലാത്ത വനമേഖലയിൽ തുറന്നു വിടണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

Popular this week