NationalNews

ത്രിപുരയില്‍ ലീഡ് തിരിച്ചുപിടിച്ച് ബി.ജെ.പി,നാഗാലാന്‍ഡില്‍ ആധിപത്യം; മേഘാലയയില്‍ ഇഞ്ചോടിഞ്ച്

അഗര്‍ത്തല:മേഘാലയ, നാഗാലാന്‍ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ ത്രിപുരയില്‍ ബിജെപി കേവല ഭൂരിപക്ഷം കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. നാഗാലാന്‍ഡില്‍ ബിജെപി-എന്‍ഡിപിപി സഖ്യം ബഹുദൂരം മുന്നിലാണ്. മേഘാലയിലാണ് ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നത്.

ത്രിപുര (60/60)

ബിജെപി സഖ്യം: 29
സിപിഎം സഖ്യം: 17
ടിഎംപി: 13
ടിഎംസി: 01

നാഗാലാന്‍ഡ് (60/60)

എൻഡിപിപി – ബിജെപി സഖ്യം: 43
എന്‍പിഎഫ്: 11
കോണ്‍ഗ്രസ്: 01
മറ്റുള്ളവര്‍: 05

മേഘാലയ (59/60)

എന്‍പിപി: 21
ബിജെപി: 07
ടിഎംസി: 08
യുഡിപി: 06
കോണ്‍ഗ്രസ്: 05
മറ്റുള്ളവര്‍: 12

രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. മേഘാലയിലും നാഗാലാന്‍ഡിലും 60 സീറ്റുകള്‍ വീതമാണുള്ളത്, 352 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ത്രിപുരയില്‍ 60 മണ്ഡലങ്ങളിലായി 259 സ്ഥാനാര്‍ഥികളാണ് വോട്ടുതേടിയത്.

ബിജെപിക്ക് അനുകൂലമായിരുന്നു എക്സിറ്റ് പോള്‍ ഫലങ്ങള്‍. ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തുമെന്നാണ് പ്രവചനം. നാഗലാന്‍ഡില്‍ നാഷണല്‍ ഡെമോക്രാറ്റിക്ക് പ്രോഗ്രസീവ് പാര്‍ട്ടിക്ക് ഒപ്പം ചേര്‍ന്ന് മത്സരിക്കുന്ന ബിജെപി ഭരണത്തില്‍ തിരിച്ചെത്തുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

നാഗാലാന്‍ഡില്‍ നില വീണ്ടും മെച്ചപ്പെടുത്താന്‍ ബിജെപിക്ക് കഴിയുമെന്നാണ് പ്രവചനം. അതേസമയം, മൂന്ന് സംസ്ഥാനങ്ങളിലും ഒരു കാലത്ത് ആധിപത്യം സ്ഥാപിച്ച കോണ്‍ഗ്രസിന് അടിതെറ്റുമെന്നും എക്സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

മേഘാലയിലായിരിക്കും കടുത്ത മത്സരം നടന്നതെന്നാണ് പ്രവചനം. ഭരണകക്ഷിയായ എന്‍പിപിക്ക് 20 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷിയായ ബിജെപിക്ക് രണ്ടില്‍ നിന്ന് സീറ്റ് നില ആറിലേക്ക് എത്തിക്കാനും കഴിഞ്ഞേക്കും.

ത്രിപുരയില്‍ 60 അംഗ നിയമസയില്‍ 32 സീറ്റുകള്‍ ബിജെപി നേടിയേക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. പുതുതായി രൂപം കൊണ്ട കോണ്‍ഗ്രസ്-ഇടത് സഖ്യം 15 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമെന്നും പ്രവചനമുണ്ട്. നാഗാലാന്‍ഡില്‍ എന്‍ഡിപിപി-ബിജെപി സഖ്യത്തിന് അനായാസ ജയം നേടാനായേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button