28.9 C
Kottayam
Thursday, October 3, 2024

ഇനി എല്ലാ വിദ്യാർഥികൾക്കും കെഎസ്ആർടിസിയിൽ കൺസഷൻ ഇല്ല; പുതിയ മാർ​ഗനിർദേശം

Must read

തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ പരിമിതപ്പെടുത്തി കെഎസ്ആർടിസി. 25 വയസിനു മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും ആദായ നികുതി കൊടുക്കുന്ന മാതാപിതാക്കളുള്ള കോളേജ് വിദ്യാർഥികൾക്കും ഇനി മുതൽ യാത്രാ ഇളവ് നൽകേണ്ടെന്നു കെഎസ്ആർടിസിയുടെ പുതിയ മാർഗനിർദേശം.

നിലവിൽ കെഎസ്ആർടിസി ബസുകളിൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പൂർണമായും സൗജന്യ യാത്രയാണ്. മറ്റു വിദ്യാർഥികൾക്കു യാത്രാ ഇളവും നൽകി വരുന്നുണ്ട്.

വിദ്യാർഥികൾക്കു നൽകി വരുന്ന യാത്രാ ഇളവ് മൂലം 2016 മുതൽ 2020 വരെ 966.31 കോടി രൂപയുടെ ബാധ്യത വന്നുവെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. പുതിയ മാർഗനിർദേശം അനുസരിച്ചു സ്വകാര്യ സ്കൂളുകളിലെയും കോളേജുകളിലെയും ബിപിഎൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് യാത്രാ ഇളവ് ഉണ്ടാകും.

സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്ക് യാത്രാ നിരക്കിൻ്റെ 30 ശതമാനം ഇളവ് നൽകും. 25 വയസ് മുകളിലുള്ള വിദ്യാർഥികൾക്ക് ഇനി ഇളവില്ല. കോളേജ് വിദ്യാർഥികളുടെ രക്ഷിതാക്കൾ ആദായ നികുതി കൊടുക്കുന്നുണ്ടെങ്കിൽ അവർക്കും യാത്രാ ഇളവ് ഉണ്ടാകില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.

വിദ്യാർഥികൾക്ക് പ്രത്യേക കാർഡ് അനുവദിച്ചാണ് കെഎസ്ആർടിസിയിൽ കൺസഷൻ നൽകിവരുന്നത്. കാർഡ് വിതരണത്തിനുള്ള തുക മാത്രമാണ് വിദ്യാർഥികളിൽനിന്ന് ഈടാക്കുന്നത്. കോഴ്സ് തുടരുന്നുണ്ടെന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയാൽ മാത്രമാണ് ഇത് പുതുക്കിനൽകുക.

പരമാവധി മൂന്നുമാസമാണ് കാർഡിൻ്റെ കാലാവധി. സർക്കാർ, എയ്ഡഡ്, സ്വാശ്രയ, സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ലക്ഷങ്ങൾ ഫീസ് നൽകി സ്വകാര്യസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും കൺസഷൻ നൽകിവന്നിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കീരിക്കാടൻ ജോസ്’ ഇനി ഓർമ; നടൻ മോഹൻരാജ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കാരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം...

56 വർഷത്തിന് ശേഷം കണ്ടെത്തിയ മലയാളി സൈനികന്‍റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു; സംസ്കാരം നാളെ

തിരുവനന്തപുരം: 56 വർഷത്തിന് ശേഷം മഞ്ഞുമലയിൽ കണ്ടെത്തിയ മലയാളി സൈനികൻ തോമസ് ചെറിയാന്‍റെ മൃതദേഹം തിവനന്തപുരത്ത് എത്തിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേക വ്യോമസേനാ വിമാനത്തിലാണ് മൃതദേഹം ചണ്ഡിഗഡിൽ നിന്ന് തിരുവന്തപുരത്തേക്ക് എത്തിച്ചത്. സൈനികൻ...

‘അർജുൻ്റെ കുടുംബത്തിന് വിഷമം ഉണ്ടായെങ്കിൽ മാപ്പ്’ ;ചിതയടങ്ങും മുൻപ് വിവാദം പാടില്ല-മനാഫ്

കോഴിക്കോട്: അർജുനെ കാണാതയ സംഭവത്തിലോ തുടർന്ന് നടത്തിയ തെരച്ചിലിലോ മുതലെടുപ്പ് നടത്തിയിട്ടില്ലെന്ന് ലോറി ഉടമ മനാഫ്. അർജ്ജുൻ്റെ കുടുംബത്തോടൊപ്പമാണ് താനും കുടുംബവും. അവരോട് മാപ്പ് ചോദിക്കുന്നു. അർജുനെ അവനെ കാണാതായ സ്ഥലത്ത് നിന്ന്...

‘ലോറി ഉടമ മനാഫി’ന് 2.15 ലക്ഷം സബ്സ്ക്രൈബേഴ്സ്, ‌അര്‍ജുന്റെ കുടുംബം തള്ളിപ്പറഞ്ഞതിനുപിന്നാലെ ഒറ്റ ദിവസം കൊണ്ട് പതിനായിരത്തിൽ നിന്ന് ലക്ഷത്തിലേക്ക്‌

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെ മനാഫിന്റെ യുട്യൂബ് ചാനലിന്റെ സബ്സ്ക്രൈബർമാർ കുത്തനെ കൂടി. ഇപ്പോൾ 2.15 ലക്ഷം സബ്സ്ക്രൈബർമാരാണ് ചാനലിനുള്ളത്. അര്‍ജുനുവേണ്ടി...

ശ്രുതിക്ക് സർക്കാർ ജോലി, അർജുന്‍റെ കുടുംബത്തിന് 7 ലക്ഷം;വയനാട് പുനരധിവാസത്തിന് മാതൃക ടൗൺഷിപ്പ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഷിരൂരില്‍ മണ്ണിടിച്ചിലിൽ മരിച്ച അര്‍ജുന്‍റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കും....

Popular this week