28.7 C
Kottayam
Saturday, September 28, 2024

കെ എല്‍ രാഹുലിന് പ്രത്യേക പരിശീലനം, കളിപ്പിച്ചാൽ കാണികൾ കലിപ്പിലാകും

Must read

ഇന്‍ഡോർ: ബോർഡർ-ഗാവസ്‍കർ ട്രോഫിയില്‍ ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ടെസ്റ്റിനായി ഇന്‍ഡോറില്‍ ഇന്ത്യന്‍ ടീം പരിശീലനം തുടങ്ങിക്കഴിഞ്ഞു. ഇന്‍ഡോറിലെ ഹോള്‍ക്കർ സ്റ്റേഡിയത്തില്‍ വിരാട് കോലി, രവീന്ദ്ര ജഡേജ, കെ എസ് ഭരത് തുടങ്ങിയ താരങ്ങള്‍ ഇന്നലെ ഞായറാഴ്ച പരിശീലനം നടത്തിയിരുന്നു.

ഇന്ന് കൂടുതല്‍ താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. മൂന്നാം ടെസ്റ്റില്‍ നിന്ന് ഒഴിവാക്കണം എന്ന് ആരാധകർ ആവശ്യപ്പെടുന്ന കെ എല്‍ രാഹുലിന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രത്യേക പരിശീലനം നല്‍കി എന്നാണ് ഇന്‍സൈഡ് സ്പോർടിന്‍റെ റിപ്പോർട്ട്. ഒരു അവസരം കൂടി രാഹുലിന് ടീം മാനേജ്മെന്‍റ് നല്‍കുമോ എന്ന സംശയം ഇതുണർത്തുന്നു. രാഹുലിനെ ഉള്‍പ്പെടുത്തിയാല്‍ ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ വീണ്ടും പുറത്തിരിക്കേണ്ടിവരും. 

വിമർശനങ്ങള്‍ക്കിടയിലും അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള സ്‍ക്വാഡില്‍ കെ എല്‍ രാഹുലിനെ നിലനിർത്തിയിരുന്നു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കി. അവസരം കാത്ത് ശുഭ്മാന്‍ ഗില്‍ പുറത്തിരിക്കുമ്പോഴാണ് രാഹുലിന് ടീം നിരവധി അവസരങ്ങള്‍ ഇതിനകം നല്‍കിയത്.

അവസാന 10 ഇന്നിംഗ്‌സുകളില്‍ 23 ആണ് കെ എല്‍ രാഹുലിന്‍റെ ഉയര്‍ന്ന സ്കോര്‍. താരത്തിന് ഇതുവരെ 30+ സ്കോര്‍ കണ്ടെത്താനായിട്ടില്ല. 8, 12, 10, 22, 23, 10, 2, 20, 17, 1 എന്നിങ്ങനെയായിരുന്നു അവസാന 10 ഇന്നിംഗ്‌സുകളിലെ സ്കോറുകള്‍.  2018 മുതല്‍ 47 ഇന്നിംഗ്‌സുകളില്‍ 36.36 ശരാശരി മാത്രമേ രാഹുലിനുള്ളൂ. മൂന്ന് സെഞ്ചുറികള്‍ മാത്രമാണ് ഇക്കാലയളവില്‍ നേടിയത്. 

ഇന്‍ഡോറിലും അഹമ്മദാബാദിലും നടക്കുന്ന അവസാന രണ്ട് ടെസ്റ്റുകളില്‍ രാഹുലിന് പകരം ശുഭ്‌മാന്‍ ഗില്ലിനെ കളിപ്പിക്കണം എന്ന ആവശ്യം ഇതിനകം ശക്തമാണ്. എങ്കിലും രാഹുലിന് ടീം മാനേജ്മെന്‍റിന്‍റെ പിന്തുണയുണ്ട്. കെ എല്‍ രാഹുല്‍ വിദേശ പിച്ചുകളില്‍ പുറത്തെടുത്ത പ്രകടനം ചൂണ്ടിക്കാട്ടി നായകന്‍ രോഹിത് ശർമ്മ ദില്ലി ടെസ്റ്റിന് ശേഷം രംഗത്തെത്തിയിരുന്നു. 

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

തോമസ് കെ തോമസ് മന്ത്രിയാകുമെന്ന് പിസി ചാക്കോ;പവാർ തീരുമാനമെടുത്തു

തിരുവനന്തപുരം : എ കെ ശശീന്ദ്രനെ മാറ്റി തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് എൻസിപി നേതൃത്വത്തിന്റെ തീരുമാനമെന്ന് എൻസിപി  സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ.  ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നേതൃത്വത്തിൽ എടുത്ത...

നാളെയും മറ്റന്നാളും ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്, കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ഏഴ് ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലർട്ടുള്ളത്. സെപ്തംബർ 30ന്...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ‌ പുഷ്പൻ അന്തരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ് കിടപ്പിലായിരുന്ന സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെടിവെപ്പിൽ പരിക്കേറ്റ ശേഷം പൂർണ്ണമായും കിടപ്പിലായിരുന്നു. നിരവധി അസുഖങ്ങൾ കാരണം രണ്ടുമാസത്തിൽ ഏറെയായി...

Popular this week