24.3 C
Kottayam
Tuesday, November 26, 2024

ജെറുസലേമും ബത്‌ലഹേമും സന്ദർശിച്ചു; ‘മുങ്ങിയ’ ബിജു തിരിച്ചെത്തി

Must read

കോഴിക്കോട്: ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സംഘത്തിനൊപ്പം പോയി ഇസ്രയേലില്‍ കാണാതായ ഇരിട്ടി സ്വദേശി ബിജു കുര്യന്‍ തിരിച്ചെത്തി. ബഹ്‌റൈന്‍ വഴിയുള്ള എയര്‍ ഗള്‍ഫ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പുലര്‍ച്ചെ നാലോടെ ബിജു എത്തിയത്.

ബിജുവിനെ സഹോദരന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുങ്ങിയതല്ല, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ബിജു പ്രതികരിച്ചു.

’19-ാം തീയതി ഞായറാഴ്ചയായിരുന്നു തിരിച്ചുവരേണ്ടിയിരുന്നത്. അതിന് മുമ്പ്, പുണ്യനാട്ടില്‍ എത്തിയിട്ട് വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക എന്നത് ഞാന്‍ തീരുമാനിച്ച കാര്യമാണ്. ആദ്യം ജെറുസലേമിലേക്കും പിറ്റേദിവസം ബത്‌ലഹേമിലേക്കും പോയി. ശനിയാഴ്ച തിരിച്ചുവരാന്‍ ശ്രമിക്കുമ്പോള്‍ വാട്‌സാപ്പ് വഴിയും മറ്റ് മാധ്യമങ്ങള്‍ വഴിയും ബന്ധപ്പെടാനുള്ള പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടി വന്നു.

എന്താണ് ചെയ്യേണ്ടത് എന്നറിയാത്ത അവസ്ഥയായിരുന്നു. മോശമായ രീതിയിലായിരുന്നു ഓരോ കാര്യങ്ങള്‍ വന്നത്. വിഷമമായതുകൊണ്ട് മറ്റ് കാര്യങ്ങളിലേക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല. അവിടെ തന്നെ തുടരേണ്ടിവന്നു. ഇങ്ങനെയൊരുഘട്ടത്തില്‍ സംഘത്തിനൊപ്പം തിരിച്ച് എത്തിച്ചേരാന്‍ കഴിഞ്ഞില്ല.

വീട്ടുകാരോട്, കൂടെയുണ്ടായിരുന്ന 26 പേരോട്, കൃഷി വകുപ്പിനോട്, പ്രിന്‍സിപ്പല്‍ സെക്രട്ടറി അശോകന്‍ സാറിനോട്, മന്ത്രിയോട്, സര്‍ക്കാരിനോട്, എല്ലാവരോടും നിര്‍വ്യാജം മാപ്പ് ചോദിക്കുന്നു’, വിമാനത്താവളത്തില്‍ വെച്ച് ബിജു മാധ്യമങ്ങളോട് പ്രതികരിച്ചു.

സംഘാംഗങ്ങളോട് പറഞ്ഞാല്‍ സമ്മതം ലഭിക്കില്ലെന്ന് കരുതിയതുകൊണ്ടാണ് അറിയിക്കാതിരുന്നതെന്നാണ് ബിജു പറയുന്നത്. ഇന്റനെറ്റ് സൗകര്യം ലഭിക്കാത്തതിനാലും ഐ.എസ്.ഡി. കോളുകള്‍ വിളിക്കാന്‍ കഴിയാത്തതിനാലുമാണ് അറിയിക്കാന്‍ കഴിയാതിരുന്നത്.

സോഷ്യല്‍ മീഡിയയിലും മറ്റും മുങ്ങിയെന്ന തരത്തിലെ പ്രചാരണം മനോവിഷമമുണ്ടാക്കി. തന്നെ കണ്ടെത്തുകയോ ഏജന്‍സികള്‍ പിടികൂടുകയോ ആയിരുന്നില്ല, നാട്ടില്‍ നിന്ന് സഹോദരന്‍ അയച്ചുതന്ന ടിക്കറ്റിലാണ് തിരിച്ചെത്തിയതെന്നും ബിജു അവകാശപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week