ഫ്രാങ്ക്ഫര്‍ട്ട്:2022 ഫിഫ ലോകകപ്പ് ആതിഥേയ രാജ്യമായ ഖത്തറിനെ സംബന്ധിച്ച നിരവധി വിവാദങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. കുടിയേറ്റ തൊഴിലാളികളോട് ഖത്തർ നീതികേടു കാണിച്ചെന്നും, ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള നിലപാടിനുമെതിരെ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് വിമർശനങ്ങൾ ഉയർന്നു. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ടൂർണമെന്റ് നടത്തുന്നതിന് ഖത്തർ അധികൃതരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണവും ലോകകപ്പ് സമയത്ത് ഉയർന്നിരുന്നു.
A statue of the FIFA President Gianni Infantino spotted in Frankfurt…😳 pic.twitter.com/Cv8M3fXwmb
— SPORTbible (@sportbible) February 24, 2023
എന്നാൽ ഇപ്പോൾ ലോകകപ്പ് കഴിഞ്ഞു മാസങ്ങൾ കടന്നുപോയെങ്കിലും ജർമ്മൻ നഗരമായ ഫ്രാങ്ക്ഫർട്ടിൽ ഇൻഫാന്റിനോയുടെ ഒരു പ്രതിമ പ്രദർശിപ്പിച്ചതോടെ വിമർശനം പുതിയ തലത്തിലേക്ക് നീങ്ങി. ഖത്തർ ലോകകപ്പിന് ആതിഥേയത്വം വഹിച്ചതിന്റെ പേരിൽ ജിയാനി ഇൻഫാന്റിനോ മുമ്പ് ഖത്തറിനെ ഞായീകരിക്കുകയും, പാശ്ചാത്യ രാജ്യങ്ങളെ കപടനാട്യക്കാരെന്ന് വിളിക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഫിഫ പ്രസിഡന്റിന് നേരെ ജർമൻ ജനത തിരിഞ്ഞികുന്നത്. ഒരു അറബ് വസ്ത്രധാരിയും – ഫിഫ പ്രസിഡന്റും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന പ്രതിമയാണ് വിമർശനാത്മകമായി പ്രദർശിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇതിനെ ചൊല്ലിയുള്ള വിവാദവും ഇപ്പോൾ ചൂടുപിടിക്കുകയാണ്.