കൊച്ചി:മലയാളത്തില്‍ ആറ് വര്‍ഷത്തിന് ശേഷം സജീവമാകുന്ന ഭാവനയ്ക്ക് ആശംസകളുമായി പ്രമുഖര്‍. മാധവന്‍, കുഞ്ചാക്കോ ബോബന്‍, ജാക്കി ഷെറോഫ്, ജിതേഷ് പിള്ള, പാര്‍വ്വതി തിരുവോത്ത്, ടൊവിനോ തോമസ്, മഞ്ജുവാര്യര്‍ തുടങ്ങിയവരുടെ വീഡിയോ സന്ദേശമാണ് സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബിജിബാല്‍ ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. അരുണ്‍ റുഷ്‍ദിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. 24ന് റിലീസ് ചെയ്യുന്ന ഷറഫുദ്ധീൻ ചിത്രത്തിന്റെ വരികള്‍ എഴുതുന്നത് വിനായക് ശശികുമാര്‍ ആണ്.
ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്‍ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്.
മികച്ച സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ താരമാണ് ഭാവന. ജയരാജ് സംവിധാനം ചെയ്‍ത് ചിത്രം ‘ദൈവനാമ’ത്തിലെ അഭിനയത്തിനായിരുന്നു ഭാവനയ്‍ക്ക് അവാര്‍ഡ്. മിക്ക തെന്നിന്ത്യൻ ഭാഷകളിലും വേഷമിട്ട താരമാണ് ഭാവന. 2017ല്‍ പുറത്തിറങ്ങിയ ‘ആദം ജൊവാ’നിലാണ് മലയാളത്തില്‍ ഒടുവില്‍ അഭിനയിച്ചത്.