മുംബൈ: പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 452 ജീവനക്കാരെ പിരിച്ചുവിട്ട വിപ്രോ. പുതിയ ജീവനക്കാരാണ് കമ്പനിയിൽ നിന്നും പുറത്തായത്. പരിശീലനത്തിന് ശേഷവും, തുടർച്ചയായി വിലയിരുത്തലുകളിൽ മോശം പ്രകടനം കാഴ്ചവെച്ച ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. വിപ്രോ ഉയർന്ന നിലവാരം പുലർത്താൻ ആഗ്രഹിക്കുന്നുണ് എന്നും അതിനാൽ ജോലി കാര്യങ്ങളിൽ കൃത്യത പുലർത്തുമെന്നും കമ്പനി അറിയിച്ചു.
വിപ്രോയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ഓരോ ജീവനക്കാരനും ഒരു നിശ്ചിത നിലവാരത്തിലുള്ള പ്രാവീണ്യം ഉണ്ടായിരിക്കണമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ഓർഗനൈസേഷന്റെ ബിസിനസ്സ് ലക്ഷ്യങ്ങളും ക്ലയന്റുകളുടെ ആവശ്യകതകളും പൂര്ണമാക്കാൻ ജീവനക്കാർക്ക് സാധിക്കുന്നുണ്ടോ എന്ന വിലയിരുത്തും. ഈ വിലയിരുത്തലുകൾ മൂല്യനിർണ്ണയ പ്രക്രിയയിൽ ഉൾപ്പെടുന്നുവെന്ന് കമ്പനി വിശദീകരിച്ചു.
2023 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ വിപ്രോയുടെ മൊത്തം ജീവനക്കാരുടെ എണ്ണം 435 ആയി കുറഞ്ഞു, അതേസമയം, 2024 സാമ്പത്തിക വർഷത്തിൽ കാമ്പസുകളിൽ നിന്ന് നിയമനം തുടരുമെന്ന് കമ്പനി ഫലങ്ങൾ വെളിപ്പെടുത്തി.
മുൻനിര ടെക് കമ്പനികളെല്ലാം ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യ ഭയം മേഖലയിൽ ശക്തമാകുന്നുണ്ട്. മെറ്റയ്ക്കും ആമസോണിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഗൂഗിളിലും കൂട്ട പിരിച്ചുവിടൽ തുടരുന്നു. ഗൂഗിൾ മാതൃകമ്പനിയായ ആൽഫബെറ്റില്‍ 12,000 പേരെ പിരിച്ചുവിടും എന്ന റിപ്പോർട്ട് എത്തി.
പുതിയ സാമ്പത്തിക സാഹചര്യത്തിൽ അനിവാര്യമായ തീരുമാനമാണ് കമ്പനി എടുത്തിരിക്കുന്നതെന്നും ഈ സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ പൂർണ്ണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുന്നുവെന്നും സുന്ദർ പിച്ചൈ ജീവനക്കാർക്ക് നൽകിയ മെമ്മോയിൽ പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് ഇത് സംബന്ധിച്ച മെയിൽ കിട്ടി തുടങ്ങി.