24.4 C
Kottayam
Sunday, September 29, 2024

‘മല്ലിക സുകുമാരന്റെ മകനാണ് ഞാൻ’; ‘ഒറ്റ വാക്കിൽ പൃഥിയെ തെരഞ്ഞെടുത്തു; സിനിമ കഴിഞ്ഞായിരുന്നു ആ സംശയം’

Must read

കൊച്ചി:മലയാള സിനിമയിൽ ഇന്ന് സൂപ്പർ താരപദവിയുള്ള നടനാണ് പൃഥിരാജ്. കൈനിറയെ അവസരങ്ങളുമായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുന്ന പൃഥിരാജ് ഇന്ന് നിർമാതാവും സംവിധായകനും വിതരണക്കാരനുമാണ്. തുടക്ക കാലത്ത് വലിയ വിവാദങ്ങൾ പൃഥിയുടെ പേരിൽ ഉണ്ടായിരുന്നു. പൃഥി അഹങ്കാരി ആണെന്ന് സിനിമാ ലോകത്ത് പരക്കെ സംസാരം ഉണ്ടാവുകയും നടനെതിരെ വിലക്ക് വരുന്ന സാഹചര്യവും ഉണ്ടായി.

എന്നാൽ പിന്നീട് താരമായി വളരുന്ന പൃഥിയെ ആണ് സിനിമാ ലോകം കണ്ടത്. പൃഥിയുടെ കരിയറിലെ വിജയ ​ഗാഥ ഇന്നും സിനിമാ ലോകത്ത് സംസാരമാവാറുണ്ട്. ഇപ്പോഴിതാ പൃഥിരാജിനെ പറ്റി സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്.

പൃഥിരാജ് ആദ്യമായി അഭിനയിച്ച നന്ദനം എന്ന സിനിമയിലെ ഓർമകളാണ് സിദ്ദിഖും സംവിധായകൻ രഞ്ജിത്തും കൂടിയാണ് സിനിമ നിർമ്മിച്ചത്. പൃഥിരാജിനെ ഓഡിഷൻ പോലുമില്ലാതെ ആണ് നന്ദനത്തിലേക്ക് എടുത്തതെന്ന് സിദ്ദിഖ് വ്യക്തമാക്കി. ഇന്ത്യാ ​ഗ്ലിറ്റ്സുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

Prithviraj

‘പൃഥിരാജിൽ ഒരു സ്പാർക്ക് ഉണ്ടെന്ന് എനിക്ക് അഭിനയിക്കുമ്പോഴാണ് തോന്നിയത്. രഞ്ജിത്തിന് അത് പോലും വേണ്ടി വന്നില്ല. സുകുമാരൻ‌ ചേട്ടന്റെ രണ്ടാമത്തെ മകനെ നമുക്കൊന്ന് വിളിപ്പിക്കാം എന്ന് രഞ്ജിത്ത് പറഞ്ഞു’

‘ഞാൻ നേരെ മല്ലിക ചേച്ചിയോട് വിളിച്ച് പറയുന്നു. ഇന്ദ്രനെ ആണോയെന്ന് മല്ലിക ചേച്ചി ചോദിച്ചു. ഇന്ദ്രനെ അല്ല താഴെയുള്ള പൃഥിയെ ആണ്. ഒന്ന് രഞ്ജിത്തിനെ പോയി കാണണം എന്ന് പറഞ്ഞു. ഇന്ന് തന്നെ പറയാമെന്ന് മല്ലിക ചേച്ചി’

‘രാവിലെ കോളിം​ഗ് ബെല്ലടിച്ച് രഞ്ജിത്ത് വാതിൽ തുറന്നപ്പോൾ ചേട്ടാ ഞാൻ മല്ലിക സുകുമാരന്റെ മകനാണെന്ന് പറഞ്ഞു. അപ്പോൾ സെലക്ട് ചെയ്തു. ഓഡിഷൻും ഇല്ല ഡയലോ​ഗ് പറയിപ്പിച്ചിട്ടും ഇല്ല’

‘ഫസ്റ്റ് ലുക്കിലും ശബ്​ദം കേൾക്കുമ്പോൾ തന്നെ ഒരാളെ സെലക്ട് ചെയ്യണം എന്നുണ്ടെങ്കിൽ അവനിൽ എന്ത് സ്പാർ‌ക്കുണ്ടെന്ന് തോന്നിക്കാണും. പിന്നീട് നന്ദനത്തിൽ അഭിനയിക്കാൻ വന്ന സമയത്ത് പറയുന്ന സീനുകൾ വളരെ ഭം​ഗിയായി ചെയ്യുന്നുണ്ട്’

‘അവിടെ വേറെ യാതൊരു പ്രശ്നവും ഇല്ല. ഒരു പുതുമുഖത്തിന്റെ പതർച്ചയില്ല. അന്നും പൃഥി കോൺഫിഡന്റ് ആയി തന്നെ എല്ലാം ചെയ്തു. അവസാനം ഡബ്ബിം​ഗിന്റെ കാര്യത്തിൽ ചെറിയ സംശയം ഉണ്ടായിരുന്നു. പൃഥിരാജ് തന്നെ ഡബ് ചെയ്താൽ ശരിയാവുമോ എന്ന്. നവ്യയുടെ ഡബിം​ഗ് മദ്രാസിൽ ആയിരുന്നു. തിരുവനന്തപുരത്ത് പൃഥിയുടെ ഡബിം​ഗ് എന്നോട് അറ്റന്റ് ചെയ്യാൻ പറഞ്ഞു’

‘ഡബിം​ഗ് കേട്ടിട്ട് ഞാനപ്പോൾ തന്നെ രഞ്ജിത്തിനെ വിളിച്ച് പറഞ്ഞു. സിനിമയിൽ കണ്ട പോലെ അല്ല ഡബിം​​ഗ് നല്ല രീതിയിൽ ചെയ്യുന്നുണ്ടെന്ന്. സിനിമയെ പറ്റി ഒരുപാട് പഠിക്കണം എന്നും അറിയണം എന്നും അന്നേ ഭയങ്കര ആ​ഗ്രഹം കാണിച്ചിരുന്ന ആളാണ്. പൃഥിയുടെ വളർച്ചയും അവിശ്വസനീയം ആയിരുന്നു,’ സിദ്ദിഖ് പറഞ്ഞതിങ്ങനെ.

എന്നാലും എന്റളിയാ ആണ് സിദ്ദിഖിന്റെ ഏറ്റവും പുതിയ സിനിമ. സുരാജ് വെഞ്ഞാറമൂട്, ലെന, ​ഗായത്രി അരുൺ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. പൃഥിരാജിന്റെ നിരവധി സിനിമകളാണ് റിലീസിന് ഉള്ളത്. തെലുങ്ക് ചിത്രം സലാർ, ആടുജീവിതം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week