30.9 C
Kottayam
Friday, October 18, 2024

സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്കിൽ സഞ്ചരിച്ച വിദ്യാർഥിനി മരിച്ചു, 16 പേർ ആശുപത്രിയിൽ

Must read

മലപ്പുറം: മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച വിദ്യാർഥിനി മരിച്ചു. നിയന്ത്രണം വിട്ട് മറിഞ്ഞ ബസ് മതിലിലിടിച്ച് മറിഞ്ഞ് ബൈക്കിലേക്ക് വീണ് പരിക്കേറ്റ  ഹയ ഫാത്തിമ എന്ന വിദ്യാ‍ർഥിനിയാണ് മരിച്ചത്. നോവൽ ഇന്റർനാഷാണൽ സ്ക്കൂൾ വിദ്യാർഥിനിയാണ് ഹയ ഫാത്തിമ. ബൈക്കിൽ മുത്തച്ഛനൊപ്പം സഞ്ചരിക്കവെയാണ് ഹയക്ക് പരിക്കേറ്റത്. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലപ്പുറം പുളിക്കൽ ആന്തിയൂർകുന്നിൽ നോവൽ സ്കൂളിലെ ബസ്സാണ് കുട്ടികളുമായി പോകവെ മറിഞ്ഞ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക്‌ നഷ്ടമായ ബസ് വീടിന്റെ മതിലിൽ ഇടിച്ചു കയറി മറിയുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ മുഴുവൻ കുട്ടികളെയും രക്ഷപ്പെടുത്തി. ബസ്സിൽ നാൽപ്പതോളം കുട്ടികൾ ഉണ്ടായിരുന്നു. ഇവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് വിവരം.

പരിക്കേറ്റവരെ കോഴിക്കോട് മിംസ്, ബി എം ഹോസ്പ്പിറ്റൽ പുളിക്കൽ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്. മിംസിൽ അഞ്ചു കുട്ടികൾ ഉൾപ്പെടെ 9 പേരെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ബി എം ഹോസ്പ്പിറ്റലിൽ 7 കുട്ടികളെയും പ്രവേശിപ്പിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today:സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്;എട്ട് ദിവസത്തിനിടെ വര്‍ധിച്ചത് 1720 രൂപ

തിരുവനന്തപുരം:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് സമീപ കാലത്തെ ഏറ്റവും വലിയ വര്‍ധന. പവന്റെ വില 640 രൂപ ഉയര്‍ന്ന് 57,920 രൂപയായി. 80 രൂപ കൂടി വര്‍ധിച്ചാല്‍ 58,000...

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർത്ഥി; സിപിഎം ചിഹ്നത്തിൽ തന്നെ മത്സരിക്കും, ജില്ലാ സെക്രട്ടറിയേറ്റ് അംഗീകാരം

പാലക്കാട്: സീറ്റ് നിക്ഷേപിച്ചതിനെ തുടർന്ന് കോൺഗ്രസ് വിട്ട ഡോക്ടർ പി സരിൻ പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി...

കൊൽക്കത്തയിലെ ഇഎസ്ഐ ആശുപത്രിയിൽ വൻതീപിടിത്തം; ഐസിയുവിലെ രോഗി മരിച്ചു, 80 പേരെ രക്ഷപ്പെടുത്തി

കൊൽക്കത്ത: കൊൽക്കത്തയിലെ സർക്കാർ ആശുപത്രിയിൽ വൻ തീപിടിത്തം. ഐസിയുവിലായിരുന്ന രോഗി മരിച്ചു. 80 പേരെ രക്ഷിച്ച് പുറത്തെത്തിച്ചു. ഇഎസ്ഐ ആശുപത്രിയിലുണ്ടായ തീ അണച്ചത് 10 ഫയർ എഞ്ചിനുകള്‍ എത്തിയാണ്. ഇന്ന് പുലർച്ചെയാണ് സംഭവം. ഒരു...

പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി സരിൻ തന്നെ,പാർട്ടി തീരുമാനം അറിയിച്ചു, സി.പി.എം നേതാവ് സരിൻ്റെ വീട്ടിലെത്തി

പാലക്കാട്: പാലക്കാട്ട് ഡോ. പി സരിൻ തന്നെ എൽഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥിയാകും. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിധിൻ കണിച്ചേരി പി സരിന്‍റെ വീട്ടിലെത്തി. സരിനുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് നിധിൻ കണിച്ചേരി മടങ്ങിയത്....

ആലുവയിൽ ജിം ട്രെയിനർ മരിച്ച നിലയിൽ, അന്വേഷണം ഊർജ്ജിതം

ആലുവ : ആലുവക്കടുത്ത് ചുണങ്ങംവേലിയിൽ ജിം ട്രെയിനറെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.  ചുണ്ടിയിൽ ജിമ്മിൽ ട്രെയിനർ ആണ്...

Popular this week