24.3 C
Kottayam
Tuesday, November 26, 2024

ഞാനാണ് ഉത്തരവാദി എന്ന് ലാലേട്ടന് അറിയാമായിരുന്നു; സോറി പറഞ്ഞത് ആ നടി; ഹണി റോസ്

Must read

കൊച്ചി:മലയാളത്തിലെ ശ്രദ്ധേയ നായിക നടിമാരിൽ ഒരാളാണ് ഹണി റോസ്‍. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന ഹണി റോസ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ട്രിവാൻഡം ലോഡ്ജ് എന്ന സിനിമയിലൂടെ ഹണി റോസ് പിന്നീട് തിരിച്ചു വരുന്നത്.

ഏറെ വ്യത്യസ്തകളുമായെത്തിയ സിനിമയിൽ ഹണി റോസിനും മാറ്റങ്ങൾ ഏറെ ആയിരുന്നു. വളരെ ബോൾഡ് ആയ കഥാപാത്രത്തെ ആണ് ഹണി സിനിമയിൽ അവതരിപ്പിച്ചത്. പിന്നീട് ഹണിയെ തേടി നിരവധി സിനിമകളെത്തി.

കുമ്പസാരം, കനൽ തുടങ്ങിയ സിനിമകളിൽ മികച്ച പ്രകടനം ഹണി കാഴ്ച വെച്ചു. മോൺസ്റ്റർ ആണ് ഹണിയുടെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ മോഹൻലാലിനൊപ്പമാണ് ഹണി റോസ് അഭിനയിച്ചത്.

വൈശാഖ് സംവിധാനം ചെയ്ത സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചതെങ്കിലും ഹണിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. നാളുകൾക്ക് ശേഷമാണ് നടിക്ക് ശ്രദ്ധേയമായ ഒരു വേഷം ലഭിച്ചത്. ഇപ്പോഴിതാ മുമ്പൊരിക്കൽ മോഹൻലാലിനെക്കുറിച്ച് ഹണി റോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

സിനിമാ സംഘടന ആയ അമ്മയുടെ സ്റ്റേജ് ഷോയ്ക്കിടെ മോഹൻലാൽ തന്റെ കാൽ തട്ടി വീണ സംഭവത്തെക്കുറിച്ചാണ് ഹണി റോസ് സംസാരിച്ചത്. കൈരളി ടിവിയിലെ ജെബി ജം​ഗ്ഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഹണി.

‘ഫസ്റ്റ് സ്റ്റേജിൽ ആയിരുന്നു ഞങ്ങൾ പെർഫോം ചെയ്തിരുന്നത്. മഴ പെയ്തിട്ട് സെക്കന്റ് സ്റ്റേജിൽ നിറയെ വെള്ളം ഉണ്ടായിരുന്നു. ഞാൻ ഒരു സൈഡിൽ നിന്ന് ഓടി വരുന്നു, നമിത ലാലേട്ടനെ പുഷ് ചെയ്യണം. ഞാൻ ഓടി വന്ന് വെള്ളത്തിൽ തെന്നി വീണു’

‘ആരും എന്നെ കണ്ടില്ല. നമിത തള്ളുമ്പോൾ ലാലേട്ടൻ പെട്ടെന്ന് മറിഞ്ഞ് വീഴുന്നതാണ് ആളുകൾ കാണുന്നത്. എന്റെ കാലിൽ തട്ടിയാണ് അദ്ദേഹം വീഴുന്നത്. നമിത സ്റ്റക്ക് ആയി നിന്നു. നമിതയുടെ വിചാരം നമിത തള്ളിയിട്ടതാണെന്നാണ്’

‘ലാലേട്ടന് അറിയാമായിരുന്നു ഞാനാണ് ഉത്തരവാദി എന്ന്. നമിത ഭയങ്കരമായി പേടിച്ച് പോയി. എല്ലാവരും പേടിച്ച് പോയി. അത് കഴിഞ്ഞ് നമിത ഓടിപ്പോയി ലാലേട്ടാ എന്നോട് ക്ഷമിക്കണം അറിയാതെ പറ്റിയതാണെന്ന് പറഞ്ഞ് ഭയങ്കര സോറി പറച്ചിൽ’

‘ഞാൻ ദൈവമേ പെട്ടല്ലോ എന്ന് പറഞ്ഞ് നിൽക്കുകയാണ്. ഒത്തിരിപ്പേർ അവിടെ വീണു, ഹണി റോസ് പറഞ്ഞു’

നേരത്തെ മോഹൻലാലിനൊപ്പം ചേർത്ത് വന്ന മോശം പ്രചരണത്തിനെതിരെ ‌ഹണി റോസ് സംസാരിച്ചിരുന്നു. മോഹൻലാലിനെക്കുറിച്ച് ഹണി പറഞ്ഞെന്ന രീതിയിൽ ഒരു വാചകത്തിന്റെ സ്ക്രീൻ ഷോട്ട് ആയിരുന്നു പ്രചരിച്ചത്. എന്റെ വളർച്ചയിൽ മോഹ​ൻലാലിന്റെ കൈത്താങ്ങുണ്ട് എന്ന് എന്നായിരുന്നു വാചകം.

ഇതിനോടൊപ്പം മോശം അർത്ഥം നൽകുന്ന തരത്തിൽ ഹണിയുടെ ഒരു ഫോട്ടോയും ഉണ്ടായിരുന്നു. ഇതേക്കുറിച്ച് അടുത്തിടെയാണ് ​ഹണി സംസാരിച്ചത്. സോഷ്യൽ മീഡിയയുടെ മോശം വശത്തിന്റെ ഭാ​ഗമാണത്.

പരാതിപ്പെടാനായിരുന്നു ആദ്യം തീരുമാനിച്ചത്. പരാതിപ്പെട്ടാൽ ഇത് കുറച്ച് പേർ കൂടി കാണുകയേ ഉള്ളൂവെന്ന് അമ്മ പറഞ്ഞെന്നും ഹണി റോസ് അന്ന് വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week