25.8 C
Kottayam
Wednesday, October 2, 2024

അണ്ടർകവർ ഓപ്പറേഷൻ സേനയിലെ പുതുമുഖത്തിനെ ഏൽപ്പിച്ചത് ഈ ഒറ്റക്കാരണത്താൽ, 24കാരിയായ ശാലിനി ചില്ലറക്കാരിയല്ല

Must read

ഇന്‍ഡോര്‍:മദ്ധ്യപ്രദേശ് ഇൻഡോറിലെ മെഡിക്കൽ കോളേജിൽ റാഗിംഗ് നടത്തിയവരെ പിടികൂടുന്നതിനായി വിദ്യാർത്ഥിയുടെ വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥയാണ് ഇപ്പോൾ താരം. 24കാരിയായ ശാലിനി ചൗഹാനാണ് വിദ്യാർത്ഥിയുടെ വേഷത്തിലെത്തി റാഗിംഗ് നടത്തിയ പതിനൊന്ന് സീനിയർ വിദ്യാർത്ഥികളെയും മൂന്ന് മാസക്കാലം കോളേജ് ക്യാന്റീൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ഇൻഡോർ എം ജി എം കോളേജിലാണ് സംഭവം.

ആറുമാസം മുൻപ് ലഭിച്ച പരാതിയിൽ അന്വേഷിക്കാനെത്തിയ ശാലിനിയുടെ ആദ്യ അണ്ടർ കവർ ഓപ്പറേഷനായിരുന്നു ഇത്. മദ്ധ്യപ്രദേശിലെ സാന്യോഗിതാഗഞ്ച് പൊലീസ് സ്‌റ്റേഷനിലെ കോൺസ്‌റ്റബിളാണ് ശാലിനി. സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്‌തെന്ന് ജൂനിയർ വിദ്യാർത്ഥികളാരോ പേരോ വിവരമോ വെളിപ്പെടുത്താതെ പരാതിപ്പെട്ടിരുന്നു. ഇത് അന്വേഷിക്കാനാണ് ഇൻഡോർ പൊലീസ് വ്യത്യസ്തമായ മാർഗം സ്വീകരിച്ചത്.

കോമേഴ്‌സ് ബിരുദധാരിയായ ശാലിനി താൻ പഠിച്ചിട്ടില്ലാത്ത വിഷയങ്ങളായിട്ടുകൂടി വളരെ മികവോടെതന്നെ മെഡിക്കൽ വിദ്യാർത്ഥിനിയുടെ വേഷം കൈകാര്യം ചെയ്തു. സേനയിൽ പുതുമുഖമായ ശാലിനിയെ അണ്ടർകവർ ഓപ്പറേഷൻ നടത്താൻ തിരഞ്ഞെടുത്തത് പ്രായം പരിഗണിച്ചാണെന്ന് ഉന്നതാധികാരികൾ പറയുന്നു.

പൊലീസ് കോളേജിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ഭയം കാരണം ജൂനിയർ വിദ്യാർത്ഥികൾ ഒന്നും പറയാൻ തയ്യാറായിരുന്നില്ല. ഇതോടെയാണ് ഇത്തരത്തിൽ വേഷംമാറി അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. ശാലിനിയ്‌ക്ക് പുറമേ റിങ്കു, സഞ്ജയ് എന്നീ പൊലീസുദ്യോഗസ്ഥരും അന്വേഷണത്തിനുണ്ടായിരുന്നു. ഇവർ നൽകുന്ന വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് ശാലിനി സ്ഥിരീകരിച്ചതോടെയാണ് പ്രതികളിലേക്ക് പൊലീസ് എത്തിച്ചേർന്നത്.

ലൈംഗികാതിക്രമം വരെ മുതിർന്ന വിദ്യാർത്ഥികൾ നടത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു. പ്രതികളായ പതിനൊന്ന് വിദ്യാർത്ഥികളും വളരെ മോശമായാണ് എല്ലാവരോടും പെരുമാറിയിരുന്നതെന്ന് ഇവരെ നിരീക്ഷിച്ച് ശാലിനി കണ്ടെത്തി. അതേസമയം, കോളേജിലെ ചില വിദ്യാർത്ഥികൾ ശാലിനിയെ സംശയിച്ചിരുന്നു. എന്നാൽ ഇവരുടെ ചോദ്യങ്ങളിൽ പതറാതെ കൃത്യമായി ഉത്തരം നൽകിയാണ് ശാലിനി ഏവരുടെയും വിശ്വാസം പിടിച്ചുപറ്റിയത്. ശാലിനിയുടെ കഠിനാദ്ധ്വാനവും കഴിവുമാണ് പ്രതികളെ തിരിച്ചറിയാനും പിടികൂടാനും സഹായിച്ചതെന്ന് ഉന്നതാധികാരികൾ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ലൈവ് ഇട്ട് വ്യൂസ് നോക്കി’; മനാഫിനെതിരെ അർജുന്‍റെ കുടുംബം, എന്‍റെ യൂട്യൂബിൽ ഇഷ്ടമുള്ളത് ഇടുമെന്ന് മനാഫ്

കോഴിക്കോട്: ലോറി ഡ്രൈവര്‍ മനാഫിനെതിരെ രൂക്ഷ വിമശനവുമായി ഷിരൂർ മലയിടിച്ചിലിൽ മരിച്ച അര്‍ജുന്റെ കുടുംബം. മനാഫ് കുടുംബത്തിന്‍റെ വൈകാരികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും അര്‍ജുനോട് ഒരു തുള്ളി സ്‌നേഹമുണ്ടെങ്കില്‍ മനാഫ് ഇങ്ങനെ...

ചോദ്യം ചെയ്യലിന് സ്വയം ഹാജരാവാന്‍ സിദ്ദിഖ്; വേണ്ടെന്ന തീരുമാനവുമായി പോലീസ്‌; കോടതിയുടെ അന്തിമ ഉത്തരവിന് കാത്തിരിപ്പ്

കൊച്ചി: ബലാത്സം​ഗക്കേസിൽ പ്രതിയായ നടൻ സിദ്ദിഖിനെ ചോദ്യം ചെയ്യുന്നത് വൈകും. സുപ്രീംകോടതിയുടെ അന്തിമ ഉത്തരവിന് ശേഷം മാത്രം മതി ചോദ്യം ചെയ്യലെന്ന തീരുമാനത്തിലാണ് അന്വേഷണസംഘം. സിദ്ദിഖിന് ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് അഭിഭാഷകർ അറിയിച്ചു....

ഗോവിന്ദയ്ക്ക് വെടിയേറ്റതില്‍ ദുരൂഹത; പോലീസ് മകളുടെ മൊഴിയെടുത്തു

മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്. വൃത്തിയാക്കുന്നതിനിടെ തോക്ക്...

നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയിൽ ചേർന്നു

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേര്‍ന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്പയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാര്‍ട്ടിയിലേക്ക്...

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

Popular this week