28.2 C
Kottayam
Sunday, October 6, 2024

കെഎസ്ആർടിസിയുടെ മുഖം മിനുക്കാന്‍ കെ റെയിൽ; തീരുമാനം ബോർഡ് യോഗത്തിൽ

Must read

തിരുവനന്തപുരം: കെഎസ്ആർ‌ടിസിയുടെ കൺസൾട്ടന്റായി കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷനെ നിയമിച്ചു. പുതുതായി നിർമിക്കുന്ന ബസ് ടെർമിനൽ, ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമാണവുമായ ബന്ധപ്പെട്ട കാര്യങ്ങളാണ് കെ റെയിൽ കോർപറേഷനു നൽകാൻ കെഎസ്ആർടിസി ബോർഡ് യോഗം തീരുമാനിച്ചത്. സിൽവർലൈൻ അർധ അതിവേഗ പാതയുടെ നിർമാണം ആരംഭിക്കാനാകാത്ത സാഹചര്യത്തിലാണു കോർപറേഷൻ മറ്റു ജോലികള്‍ ഏറ്റെടുക്കുന്നത്.

ബസ് സ്റ്റാൻഡുകളിലെ ഷോപ്പിങ് കോംപ്ലക്സുകളുടെ ചുമതല ഇപ്പോൾ എച്ച്എൽഎല്ലിനാണ്. കൂടുതൽ മത്സരം ഉണ്ടാകാനാണ് കെആർഡിസിഎല്ലിനെ നിയമിക്കുന്നതെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. വിവിധ സ്ഥലങ്ങളിൽ പുതിയ ഷോപ്പിങ് കോംപ്ലക്സുകളുടെയും ടെർമിനലുകളുടെയും നിർമാണ പ്രവർത്തനങ്ങൾ ആലോചിക്കുന്നുണ്ട്. ചിലത് നിർമാണ ഘട്ടത്തിലാണ്. ഇതിന്റെ വിവരങ്ങൾ കെ റെയിൽ കോർപറേഷനു കൈമാറും. കരാറിൽ ഉടനെ ഒപ്പിടുമെന്നും കെ റെയിൽ അധികൃതർ പറഞ്ഞു.

കേന്ദ്ര അനുമതി ലഭിക്കാത്തതിനാൽ സിൽവർലൈൻ സംബന്ധിച്ച സർവേ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. സർവേയ്ക്കായി ചുമതലപ്പെടുത്തിയിരുന്ന റവന്യൂ ഉദ്യോഗസ്ഥരെ മറ്റു പദ്ധതികളിലേക്കു വിന്യസിച്ചു. കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ മറ്റു പദ്ധതികൾ ഏറ്റെടുക്കാനാണു കെ റെയിൽ കോർപറേഷന്റെ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ല, ബുക്കിംഗില്ലാതെ തീർത്ഥാടകർ എത്തിയാൽ പരിശോധന: വി എന്‍ വാസവന്‍

കോട്ടയം: ശബരിമല ദർശനത്തിന് സ്പോട് ബുക്കിങ് ഉണ്ടാകില്ലെന്ന് ആവർത്തിച്ച് ദേവസ്വം  മന്ത്രി വി എൻ വാസവൻ രംഗത്ത്. ബുക്കിംഗ് നടത്താതെ തീർത്ഥാടകർ എത്തിയാൽ അത് പരിശോധിക്കും. നിലയ്ക്കലിലും എരുമേലിയിലും കൂടുതൽ പാർക്കിംഗ് സൗകര്യം...

ജിയോയ്ക്ക് മുട്ടന്‍ പണി, ബിഎസ്എന്‍എല്ലിലേക്ക് ഒഴുക്ക്‌ തുടരുന്നു; ഓഗസ്റ്റിലെ കണക്കും ഞെട്ടിയ്ക്കുന്നത്‌

ഹൈദരാബാദ്: സ്വകാര്യ ടെലികോം സേവനദാതാക്കള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ചതിന് പിന്നാലെ പൊതുമേഖല കമ്പനിയായ ബിഎസ്എന്‍എല്ലിലേക്ക് ഉപഭോക്താക്കളുടെ ഒഴുക്ക് തുടരുന്നു. 2024 ഓഗസ്റ്റ് മാസത്തില്‍ ഒരു ലക്ഷത്തിലേറെ പുതിയ മൊബൈല്‍ ഉപഭോക്താക്കളെയാണ് ഹൈദരാബാദ് സര്‍ക്കിളില്‍...

വാട്‌സ്ആപ്പില്‍ മൂന്ന് ‘ഡോട്ട്’ മാര്‍ക്കുകള്‍;പുതിയ ഫീച്ചര്‍ ഇങ്ങനെ

കൊച്ചി: വാട്‌സ്ആപ്പ് അടുത്ത അപ്ഡേറ്റിന്‍റെ പണിപ്പുരയില്‍. റീഡിസൈന്‍ ചെയ്‌ത ടൈപ്പിംഗ് ഇന്‍ഡിക്കേറ്ററാണ് വാട്‌സ്ആപ്പിലേക്ക് അടുത്തതായി മെറ്റ കൊണ്ടുവരുന്നത് എന്ന് വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതോടെ ചാറ്റുകളൊന്നും നഷ്ടപ്പെടാതെ തുടര്‍ച്ചയായി മെസേജുകള്‍ സ്വീകരിക്കാനും മറുപടി...

Popular this week