25.5 C
Kottayam
Sunday, October 6, 2024

ആയിരം പെനാൽറ്റി കിക്കെടുക്കാൻ ഹോം വർക്ക് നൽകി; ഒരു കിക്കും വലയിലാക്കാതെ നാണംകെട്ട്‌ സ്‌പെയിൻ താരങ്ങൾ

Must read

ദോഹ: പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സ്‌പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് മൊറോക്കോ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായാണ് മൊറോക്കോ ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-0 നാണ് മൊറോക്കോ വിജയിച്ചത്. ഒരു പെനാല്‍റ്റി കിക്ക് പോലും വലയിലെത്തിക്കാന്‍ സാധിക്കാതെ ദയനീയമായാണ് സ്‌പെയിന്‍ കീഴടങ്ങിയത്.

ലോകകപ്പിന് വരുന്നതിന് മുന്നേ പെനാല്‍റ്റി ഷൂട്ടൗട്ടിനായി തയ്യാറെടുക്കാന്‍ സ്‌പെയിന്‍ താരങ്ങളോട് പരിശീലകന്‍ ലൂയിസ് എന്‌റിക്വെ പറഞ്ഞിരുന്നു.

ഒരു വര്‍ഷം മുമ്പ് തന്നെ നാഷണല്‍ ക്യാമ്പില്‍ വെച്ച് താരങ്ങള്‍ക്ക് ഹോം വര്‍ക്ക് നല്‍കി. ക്ലബ്ലിനായി പരിശീലിക്കുമ്പോള്‍ ഓരോ താരവും 1000 പെനാല്‍റ്റി കിക്കുകളെടുക്കണം.-എന്‌റിക്വെ മത്സരത്തിന് മുമ്പ് പറഞ്ഞു ഇത് ലോട്ടറിയല്ലെന്നും പരിശീലിച്ചാണ് പെനാല്‍റ്റിയില്‍ മെച്ചപ്പെടുകയെന്നും എന്‌റിക്വെ കൂട്ടിച്ചേര്‍ത്തു.

പക്ഷേ പ്രീ ക്വാര്‍ട്ടറിലെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ദയനീയമായി തകര്‍ന്നടിയുന്ന സ്‌പെയിനിനെയാണ് കണ്ടത്. ഒരു കിക്കും വലയിലെത്തിക്കാന്‍ സ്പാനിഷ്താരങ്ങള്‍ക്കായില്ല.

പാബ്ലോ സരാബിയയെടുത്ത ആദ്യ കിക്ക് പോസ്റ്റില്‍ തട്ടി മടങ്ങി. കാര്‍ലോ സോളറെടുത്ത സ്‌പെയിനിന്റെ രണ്ടാം കിക്ക് മൊറോക്കന്‍ ഗോള്‍കീപ്പര്‍ ബോനു തടുത്തിട്ടു. മൂന്നാം കിക്കെടുത്ത സെര്‍ജിയോ ബുസ്‌കെറ്റ്‌സിനും പിഴച്ചു. ബോനു വീണ്ടും ഹീറോയായപ്പോള്‍ സ്‌പെയിന്‍ നിരാശയോടെ മടങ്ങി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ചുട്ടുപഴുത്ത സൂര്യനില്‍ നിന്ന് അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക്;ഇന്ത്യക്കും ഭീഷണി?

ലഡാക്ക്: അതിശക്തമായ സൗരകൊടുങ്കാറ്റ് ഭൂമിയിലേക്ക് വരുന്നതായി അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഈ സോളാര്‍ കൊടുങ്കാറ്റ് ലോകമെമ്പാടുമുള്ള ഇലക്ട്രോണിക് കമ്മ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളെ സാരമായി ബാധിച്ചേക്കാം എന്നതിനാല്‍ ഇന്ത്യയിലും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത് എന്ന് ഐഎസ്ആര്‍ഒ...

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഒടുവിൽ നടപടി;ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി, മനോജ് എബ്രഹാമിന് പകരം ചുമതല

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ  ഒടുവിൽ നടപടി. ക്രമസമാധാന ചുമതലയിൽ നിന്ന് അജിത് കുമാറിനെ നീക്കി. ഇതുസംബന്ധിച്ച ഉത്തരവിറങ്ങി. പൊലീസ് ബറ്റാലിയന്‍റെ ചുമതല തുടരും. എഡിജിപി യുടെ വാദങ്ങൾ തള്ളി ഡിജിപി...

ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ കൂടി പുതിയ മെമുവിന് സ്റ്റോപ്പ്‌ വേണം, ആദ്യ യാത്ര ആഘോഷമാക്കാന്‍ യാത്രക്കാര്‍

കൊച്ചി: പുതിയ മെമു സർവീസ് യഥാർത്ഥ്യമാക്കാൻ പരിശ്രമിച്ച ശ്രീ. കൊടിക്കുന്നിൽ സുരേഷ് എം പി യെ നേരിട്ട് നന്ദി അറിയിച്ച് ഫ്രണ്ട്‌സ് ഓൺ റെയിൽസ്. ജില്ലയിലെ ഹാൾട്ട് സ്റ്റേഷനിൽ ഉൾപ്പെടെയുള്ളവരുടെ പ്രശ്നത്തിന്...

ആദ്യ കവർച്ച മാപ്രാണത്ത്’കിട്ടിയ പണം റമ്മി കളിച്ചു കളഞ്ഞു, ‘; എടിഎം കൊള്ളയിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തൃശൂർ: തൃശൂരിലെ എടിഎം കൊള്ളയിൽ പൊലീസിനോട് കുറ്റം സമ്മതിച്ച് പ്രതികൾ. തൃശൂ‍ർ ഈസ്റ്റ് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. കവർച്ചയ്ക്ക് എത്തിയ കാർ കോയമ്പത്തൂരിൽ വച്ച് കണ്ടെയ്നർ ലോറിയിൽ...

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

Popular this week