24.1 C
Kottayam
Monday, September 30, 2024

ദിലീപിനെ വിളിച്ച് നാലാം ദിവസം സംഭവിച്ചത്… വെളിപ്പെടുത്തി സംവിധായകന്‍

Must read

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. 2017ല്‍ നടന്ന സംഭവത്തില്‍ ഇപ്പോഴും വിചാരണ പൂര്‍ത്തിയായിട്ടില്ല എന്നതിന് കാരണം പലതാണ്. ലൈംഗിക അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഹര്‍ജികളും ഉപഹര്‍ജികളുമെല്ലാം നടി ആക്രമിക്കപ്പെട്ട കേസിന്റെ നടപടികള്‍ വൈകിപ്പിച്ചു.

ഇക്കാലയളവില്‍ ദിലീപിനെ അനുകൂലിച്ചും എതിര്‍ത്തും പ്രതികരിച്ചവര്‍ നിരവധിയാണ്. എന്നാല്‍ വ്യത്യസ്തമായ അഭിപ്രായമാണ് സംവിധായകനും ഛായാഗ്രാഹകനുമായ വിപിന്‍ മോഹന്‍ പങ്കുവച്ചത്….

1

ദിലീപ്-നവ്യനായര്‍ മുഖ്യ കഥാപാത്രങ്ങളായി 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് പട്ടണത്തില്‍ സുന്ദരന്‍. വിപിന്‍ മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. ദിലീപിന്റെ താല്‍പര്യം കൂടിയാണ് സിനിമ പുറത്തിറങ്ങാന്‍ കാരണമെന്ന് വിപിന്‍ മോഹന്‍ പറയുന്നു. അന്നത്തെ ദിലീപിനെ എനിക്ക് ഇഷ്ടമായിരുന്നുവെന്നും ഇന്ന് അങ്ങനയല്ലെന്നും അദ്ദേഹം പറഞ്ഞു.

2

ദിലീപ് അന്നും ഇന്നും എന്റെ സുഹൃത്താണ്. അദ്ദേഹം എന്ത് ചെയ്താലും സുഹൃത്ത് തന്നെയാണ്. ചെയ്തത് ശരിയാണോ തെറ്റാണോ എന്നല്ല ഞാന്‍ പറയുന്നത്. ഇന്നും ഫോണ്‍ ചെയ്താല്‍ ആദ്യ റിങിന് എടുക്കുന്ന വ്യക്തിയാണ്. പക്ഷേ, എനിക്ക് ഫോണ്‍ വിളിക്കാന്‍ താല്‍പ്പര്യം കുറവാണെന്നും അങ്ങനെയാണ് സാഹചര്യമെന്നും വിപിന്‍ മോഹന്‍ പറയുന്നു.

3

ഇപ്പോഴത്തെ ദിലീപിന്റെ പോക്കും പഴയ ദിലീപും തമ്മില്‍ എനിക്ക് തീരെ യോജിപ്പില്ല. ഇപ്പോള്‍ ദിലീപ് ചെയ്യുന്ന കാര്യങ്ങളൊന്നും എനിക്ക് താല്‍പ്പര്യമില്ല. അദ്ദേഹവുമായി പിണക്കമില്ല. പക്ഷേ, മനസില്‍ എനിക്ക് ചെറിയ ഉടക്കുണ്ടായിട്ടുണ്ട്. ദിലീപ് ചെയ്‌തോ ഇല്ലയോ എന്നെനിക്കറിയില്ല. പക്ഷേ, ജനം പറയുന്ന കാര്യങ്ങള്‍ എനിക്ക് ഒരിക്കലും സമ്മതിക്കാന്‍ സാധിക്കില്ലെന്നും വിപിന്‍ മോഹന്‍ പറഞ്ഞു.

4

ക്യാരക്ടറായി വരുമ്പോള്‍ ദിലീപിനെ ഇപ്പോള്‍ പേടിയായി തുടങ്ങി. നല്ല തന്ത്രശാലിയായ ബിസിനസുകാരനാണ് അദ്ദേഹം. നല്ല കാലവും ചീത്ത കാലവുമെല്ലാം എല്ലാര്‍ക്കുമുണ്ടാകും. ദിലീപിന് ഇനിയൊരു തിരിച്ചുവരവുണ്ടാകില്ലേ എന്ന് പറയാന്‍ സാധിക്കില്ല. ഒരു സൂപ്പര്‍ ചിത്രം വന്നാല്‍ എല്ലാം മാറിമറിയുമെന്നും വിപിന്‍ മോഹന്‍ പറയുന്നു.

5

എനിക്കറിയുന്ന ദിലീപ് ഇത്തരം വിവാദത്തില്‍പ്പെടുന്ന വ്യക്തിയല്ല. അടുത്തിടെ ഒരാള്‍ എന്നോട് ഒരു കഥ പറഞ്ഞു. ദിലീപ് കേട്ടാല്‍ നന്നാകുമെന്നും പറഞ്ഞു. ഞാന്‍ ദിലീപിനെ വിളിച്ചു. കഥ കേള്‍ക്കാമെന്ന് ദിലീപ് സമ്മതിക്കുകയും ചെയ്തു. നാല് ദിവസം കഴിഞ്ഞപ്പോള്‍ പോലീസ് എന്നെ വിളിച്ചു. നിങ്ങള്‍ എന്തിനാണ് ദിലീപിനെ വിളിച്ചത് എന്ന് ചോദിച്ചു…

6

ഞാനാരാണെന്ന് പോലീസ് ചോദിച്ചു, എന്തിനാണ് ദിലീപിനെ വിളിച്ചത് എന്ന് അന്വേഷിച്ചു. ഒരു കഥ പറായാന്‍ വിളിച്ചതായിരുന്നുവെന്ന് മറുപടി നല്‍കി. അതില്‍ തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ലെന്നും ഞാന്‍ പോലീസിനോട് മറുപടി നല്‍കിയെന്നും വിപിന്‍ മോഹന്‍ പറഞ്ഞു. ഇത്തരത്തില്‍ പോലീസ് നീങ്ങുമ്പോഴുണ്ടാകുന്ന ഒരു ഇടയിളക്കമുണ്ട്. അനാവശ്യമായി വിവാദത്തിലാകുന്നത് എന്തിനാണ് എന്ന ചിന്ത വരും. എല്ലാ സിനിമാക്കാര്‍ക്കും ദിലീപിനെ വച്ച് പടം ചെയ്യാന്‍ പേടിയുള്ള പോലെ എനിക്ക് തോന്നുന്നു എന്നും വിപിന്‍ മോഹന്‍ പറയുന്നു.

7

നടി ആക്രമിക്കപ്പെട്ട കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. മൂന്ന് മാസത്തോളം അദ്ദേഹം ജയിലില്‍ കഴിഞ്ഞിരുന്നു. ശേഷം ജാമ്യം ലഭിച്ചു. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. പലതവണ വിചാരണയ്ക്കുള്ള സമയപരിധി സുപ്രീംകോടതി നീട്ടി നല്‍കിയിരുന്നു. അടുത്ത വര്‍ഷം വിധി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week