24 C
Kottayam
Sunday, November 24, 2024

കോട്ടും സ്യൂട്ടുമണിഞ്ഞ് ആഡംബര കാറില്‍ യാത്ര, പറഞ്ഞത് ദക്ഷിണേന്ത്യയിലെ നമ്പർ വൺ കൊവിഡ് ഡോക്ടറെന്ന്; സഞ്ജയ് വർമ്മ പിടിയിൽ

Must read

കണ്ണൂർ: ദക്ഷിണേന്ത്യയിലെ നമ്പർ വൺ കൊവിഡ് രോഗവിദഗ്ധനാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിച്ചു കോട്ടും സ്യൂട്ടും ടൈയും അണിഞ്ഞു ആഡംബര കാറുകൾ വാടകയ്‌ക്കെടുത്തു തട്ടിപ്പ് നടത്തി വിലസിയ വിരുതനെ തലശേരി പോലീസ് കുടുക്കി. തമിഴ്‌നാട് നെരുവമ്പക്കം സ്വദേശി സഞ്ജയ് വർമ്മ (39) യെയാണ് തലശേരി ടൗൺ പോലീസ് സ്വകാര്യലോഡ്ജിൽ നിന്നും തന്ത്രപരമായി പിടികൂടിയത്.

പോലീസ് ചോദ്യം ചെയ്യലിലാണ് വ്യാജ ഡോക്ടർ അന്തർസംസ്ഥാന മോഷ്ടാവാണെന്നു വ്യക്തമായത്. ഗോവ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചൂതാട്ടകേന്ദ്രത്തിലെ അംഗമായ ഇയാൾ ചൂതാട്ടം നടത്താനുള്ള പണത്തിനായാണ് ആൾമാറാട്ടം നടത്തിയത്. കള്ളനോട്ടു മാഫിയയുമായി ഇയാൾക്കു ബന്ധമുണ്ടെന്നു പോലീസ് പറയുന്നു.

2000 രൂപയുടെ അഞ്ച് കള്ളനോട്ടുകളുമായാണ് ഇയാൾ പിടിയിലായത്. തലശേരി സിഐ അനിൽ കുമാർ പിടികൂടുമ്പോൾ ഇയാളിൽ നിന്നും പതിനൊന്ന് മൊബൈൽ ഫോണുകളും മുക്കുപണ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. കൊവിഡ് ഡോക്ടറാണെന്നും ബിസിനസുകാരനുമാണെന്ന് തരാതരം പറഞ്ഞാണ് ഇയാൾ ടാക്‌സി ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെ കബളിപ്പിച്ചിരുന്നത്. ദൂരദേശങ്ങളിൽ ട്രിപ്പു പോകാനുണ്ടെന്ന് പറഞ്ഞ് ഡ്രൈവർമാരെ കൂട്ടിക്കൊണ്ടുപോവുകയും ഇവരിൽ നിന്നും ഓരോ തട്ടിപ്പുകൾ പറഞ്ഞു പണം കൈക്കലാക്കുകയുമായിരുന്നു സഞ്ജയ് വർമ്മയെന്നു സ്വയം വിശേഷിപ്പിക്കുന്ന ഈയാൾ ചെയ്തിരുന്നത്.

മറ്റുള്ളവർക്ക് ഒരിക്കലും തട്ടിപ്പുകാരനാണെന്ന് മനസിലാക്കാൻ കഴിയാത്ത വിധത്തിലാണ് പ്രതിയുടെ പെരുമാറ്റം. ഡോക്ടറുടേതിന് സമാനമായി മാന്യമായ വസ്ത്രധാരണവും നല്ല സ്ഫുടമായും ഒഴുക്കോടു കൂടിയും ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ സംസാരിക്കാൻ കഴിയുന്നതുമാണ് സഞ്ജയ് വർമ്മയുടെ കെണിയിൽ പലരും വീഴാനുള്ള കാരണം. ബോളിവുഡ് നടൻമാർ, ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ നേതാക്കൾ, വൻ ബിസിനസ് മാഗ്‌നറ്റുകൾ എന്നിവരുമായി ഫോണിൽ സംസാരിക്കുന്ന ഭാവത്തിൽ സഞ്ജയ് ശർമ്മ നടത്തുന്ന സംഭാഷണങ്ങളിൽ ടാക്‌സി കാർ ഡ്രൈവർമാരും വീഴുകയായിരുന്നു.

കൈയ്യിൽ റോളക്‌സ് വാച്ചും റോൾഡ് ഗോൾഡിന്റെ മാലയും മോതിരവും ബ്രേസ് ലെറ്റും വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും ധരിക്കുന്ന സഞ്ജയ് വർമ്മ വൻ സമ്പന്നനായ ഡോക്ടറാണെന്നാണ് ഇയാളുടെ തട്ടിപ്പിനിരയായവർ വിശ്വസിച്ചിരുന്നത്. മായാവലയത്തിൽ വീഴുന്നവരെ തന്ത്രപരമായാണ് സഞ്ജയ് ചൂഷണം ചെയ്യുന്നത്. തന്റെ ഫോണിൽ ചാർജില്ല അല്ലെങ്കിൽ കേടാണെന്നും കബളിപ്പിച്ചു, ഗൂഗിൾ പേ വഴി പണം ട്രാൻസ്ഫർ ചെയ്യാൻ കഴിയില്ലെന്നും ശരിയാക്കിയാൽ മടക്കി തരാമെന്ന് പറഞ്ഞ് 2000 മുതൽ പതിനായിരം രൂപ വരെ വിവിധയിടങ്ങളിലേക്ക് ട്രിപ്പു വിളിച്ച ടാക്‌സി ഡ്രൈവർമാരിൽ നിന്നും ഇയാൾ കൈപ്പറ്റിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മൈസൂരിൽ നിന്നും ഒരു ടാക്‌സി വിളിച്ചെത്തിയ സഞ്ജയ് വർമ്മ തലശേരിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത ശേഷം ഡ്രൈവറുടെ മൊബൈൽ ഫോൺ കൈക്കലാക്കി മുങ്ങുകയായിരുന്നു. ടാക്‌സി ഡ്രൈവർ നികിലേഷിന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. താമസിച്ച സ്ഥലങ്ങളിലും പോയ സ്ഥലങ്ങളിലും ഭക്ഷണത്തിനും ടാക്‌സി കാറുകളിൽ സഞ്ചരിക്കാനും ഇയാൾ ചെലവിട്ടത് കള്ളനോട്ടുകളാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.

കള്ളനോട്ടിൻ്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ പ്രതി തയ്യാറായിട്ടില്ലെന്നും തലശേരി ടൗൺ പോലീസ് അറിയിച്ചു. ഗോവയിലെ ചൂതാട്ടകേന്ദ്രവുമായി ബന്ധമുള്ളയാളാണ് സഞ്ജയ് എന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ തലശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി എആര്‍ റഹ്മാൻ; 24 മണിക്കൂറിനകം വീഡിയോകൾ  നീക്കണമെന്ന് ആവശ്യം

ചെന്നൈ: യുട്യൂബ് ചാനലുകള്‍ക്കെതിരെ നിയമ നടപടിയുമായി പ്രശസ്ത സംഗീതജ്ഞൻ എആര്‍ റഹ്മാൻ. തന്റെ വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങൾ എന്ന് പറഞ്ഞു വീഡിയോകൾ അപ്ലോഡ് ചെയ്ത യൂട്യൂബ് ചാനലുകൾക്ക് എതിരെയാണ് എആര്‍ റഹ്മാൻ നിയമ...

ഒരു ചായയ്ക്ക് 2,124 രൂപ; മുംബൈ താജ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച അനുഭവം പങ്കുവെച്ച് യുവാവ്

മുംബൈ: ഇന്ത്യയിലെ ആദ്യ പഞ്ചനക്ഷത്ര ഹോട്ടലായ മുംബൈയിലെ താജ്മഹല്‍ പാലസില്‍ നിന്ന് ചായകുടിച്ച അനുഭവം പങ്കുവെക്കുന്ന വീഡിയോ വൈറലാകുന്നു. ഇത്രയും വലിയ ആഡംബര ഹോട്ടലില്‍ നിന്ന് ഒരു കപ്പ് ചായ കുടിക്കാനുള്ള തന്റെ...

സഞ്ജുവിന്റെ വെടിക്കെട്ട്; സയ്യീദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം

ഹൈദരാബാദ്: സയ്യീദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. സർവീസസിനെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സർവീസസ് 20 ഓവറിൽ ഒമ്പത്...

കോഴിക്കോട് ടെമ്പോ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു, പതിനഞ്ചിലേറെ പേർക്ക് പരിക്ക്

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞിയിലെ മേലെ കൂമ്പാറയില്‍ ടെമ്പോ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് പതിനഞ്ചിലധികം തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തില്‍പെട്ടവരില്‍ രണ്ട്...

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല, എന്ത് വിലകൊടുത്തും താമസക്കാരുടെ അവകാശം സംരക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നൽകിയത്. ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.