24.3 C
Kottayam
Tuesday, November 26, 2024

“ശവത്തില്‍ കുത്താതണ്ണാ…”: വിടി ബലറാമിനോട് ഷാഫി പറമ്പില്‍

Must read

തിരുവനന്തപുരം: ലോകകപ്പിലെ ആദ്യത്തെ മത്സരത്തില്‍ തന്നെ അര്‍ജന്റീന പരാജയപ്പെട്ടതിന് പിന്നാലെ ട്രോളിയ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമിനോട് പ്രതികരിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ഷാഫിയെയും സംസ്ഥാന സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിലിനെയുമാണ് നേരത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ബല്‍റാം ട്രോളിയിരുന്നു. 

ഖത്തറിലെ സ്‌റ്റേഡിയത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കളി കാണാന്‍ നേരിട്ട് എത്തിയിരുന്നു. ഇരുവരും സ്‌റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ ജേഴ്‌സി അണിഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളും നേരത്തെ പ്രചരിച്ചിരുന്നു. ഇത്തരം ഒരു ചിത്രം പങ്കുവെച്ചാണ് ‘ങാ ചുമ്മാതല്ല’ എന്ന് ബല്‍റാം പരിഹാസിച്ചത്. ഇതിനായിരുന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍റെ മറുപടി.

‘ജയം കണ്ട് കൂടെ കൂടീയതല്ല..(ഫ്രഷ്.. ഫ്രെഷേയ് ) ശവത്തില്‍ കുത്താതണ്ണാ…’, എന്നാണ് ഷാഫി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ എഴുതിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ആദ്യ  ഗ്രൂപ്പ് മത്സരത്തില്‍  അര്‍ജന്റീന സൌദി അറേബ്യയോട് പരാജയപ്പെട്ടത്.

അതേ സമയം മത്സരം ലൈവായി കണ്ട ടിഎന്‍ പ്രതാപന്‍ എംപി, ഖത്തറിലെ സ്റ്റേഡിയത്തില്‍ നിന്നും ലൈവായി കളി വിലയിരുത്തി. സിംഹം പിന്നോട്ടായുന്നത് പേടിച്ചിട്ടല്ല, കുതിക്കാനാണ് ടിഎന്‍ പ്രതാപന്‍ തന്‍റെ വിലയിരുത്തല്‍ വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. നിര്‍ഭാഗ്യം എന്ന് അര്‍ജന്‍റീനയെ ബാധിച്ചുവെന്നാണ് പ്രതാപന്‍ പറയുന്നത്. എന്നാല്‍ സൌദി നല്ലവണ്ണം കളിച്ചെന്ന് പറയുന്ന പ്രതാപന്‍, അര്‍ജന്‍റീന മൂന്ന് ഗോള്‍ നേടിയെങ്കിലും അതെല്ലാം ഓഫ് സൈഡായി എന്ന് പറയുന്നു. അതേ സമയം വരും കളികള്‍ ജയിച്ച് അര്‍ജന്‍റീന വിജയിച്ച് കപ്പ് നേടും എന്ന് വീഡിയോയില്‍ പ്രതാപന്‍ പറയുന്നു. 

ഇതേ സമയം കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ ടിഎന്‍ പ്രതാപന്‍റെ വീഡിയോയ്ക്ക് അടിയില്‍ രസകരമായ കമന്‍റുമായി എത്തി. ആരാധകരെ ശാന്തരാകുവിൻ….കരയണ്ട പ്രതാപൻ ജി എന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇട്ട കമന്‍റ്.

അതേ സമയം അറിയപ്പെടുന്ന അര്‍ജന്‍റീന ഫാന്‍സായ മുന്‍ മന്ത്രി എംഎം മണിയെ ട്രോളുകയാണ് സംസ്ഥാന  വിദ്യാഭ്യാസ മന്ത്രികൂടിയായ വി ശിവന്‍കുട്ടി. ‘ചതിച്ചാശാനേ’ എന്ന് ഒറ്റവരി പോസ്റ്റില്‍ എംഎം മണിയെ ടാഗ് ചെയ്താണ് ശിവന്‍കുട്ടിയുടെ പോസ്റ്റ്. നേരത്തെ രാവിലെ മെസിക്ക് അശംസ നേര്‍ന്നും മന്ത്രി ശിവന്‍കുട്ടി പോസ്റ്റ് ഇട്ടിരുന്നു.

ഞാനൊരു ബ്രസീൽ ആരാധകൻ ആണെങ്കിലും മത്സരത്തിനിറങ്ങുന്ന മെസിക്ക് ആശംസകൾ നേരാൻ മടിയില്ല. ഇതാണ് “സ്പോർട്സ് പേഴ്സൺ ” സ്പിരിറ്റ്‌. ആരാധകരെ,  ‘മത്സരം’ തെരുവിൽ തല്ലിയല്ല വേണ്ടത്, കളിക്കളത്തിൽ ആണ് വേണ്ടത് – മന്ത്രിയുടെ രാവിലത്തെ പോസ്റ്റില്‍ പറഞ്ഞിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഒപ്പം ഇരുന്ന് മദ്യപിച്ചു; ഡംബൽ കൊണ്ട്‌ തലയ്ക്ക് പലവട്ടം അടിച്ചു; ജെയ്സിയെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത് അതിക്രൂരമായി

കൊച്ചി: കളമശ്ശേരിയിലെ അപ്പാർട്ട്മെന്‍റിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന റിയൽ എസ്റ്റേറ്റ് ഇടപാടുകാരിയായ ജെയ്സി എബ്രഹാമിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പോലീസ്. ജെയ്സിയുടെ സുഹൃത്തുക്കളായ ഇൻഫോപാർക്ക് ജീവനക്കാരൻ ഗിരീഷ് ബാബു സുഹൃത്ത് ഖദീജ എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി...

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

Popular this week