24.1 C
Kottayam
Monday, September 30, 2024

അമ്മമാർ ഇക്കാര്യം ശ്രദ്ധിക്കണം,ആ നിൽപ്പ് ബുദ്ധിമുട്ടാണ്; കല്യാണം കഴിക്കുന്നവരോട് എലീനയുടെ ഉപദേശം

Must read

കൊച്ചി:ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആണ് എലീന പടിക്കൽ. നടി ആയും അവകാരക ആയുമെല്ലാം എലീന പ്രേക്ഷകർക്ക് പ്രിയങ്കരി ആണ്. ബി​ഗ് ബോസിൽ മത്സരാർത്ഥി ആയും എലീന എത്തിയിരുന്നു. കഴിഞ്ഞ വർഷമാണ് എലീന വിവാഹം കഴിച്ചത്. ഏറെനാൾ നീണ്ട പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. കോഴിക്കോട് സ്വദേശി ആയ രോഹിത്ത് ആണ് എലീനയുടെ ഭർത്താവ്.

മുൻപ് ബി​ഗ് ബോസിൽ വെച്ച് തന്റെ പ്രണയത്തെക്കുറിച്ച് എലീന സംസാരിച്ചത് ഏറെ ജനശ്രദ്ധ നേടിയിരുന്നു. രോഹിത്തുമായി വർഷങ്ങളായി പ്രണയത്തിലാണെന്നും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ എന്നുമായിരുന്നു എലീന പറഞ്ഞത്. താരത്തിന്റെ ആ​ഗ്രഹം പോലെ വിവാഹം നടക്കുകയും ചെയ്തു. വിവാഹ ശേഷം ഇടയ്ക്ക് തങ്ങളുടെ വിശേഷങ്ങൾ എലീനു പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് എലീന. ‘എനിക്ക് അപ്പന്റെ ക്ഷമയും അമ്മയുടെ മാനേജ്മന്റും എനിക്ക് കിട്ടിയിട്ടുണ്ട്. എന്റെ അച്ഛനും അമ്മയും കൂൾ ആണ്. ഞാനൊന്നും ഒന്നുമല്ല അവരുടെ മുന്നിൽ വെച്ച്. ഡ്രസ്സിം​ഗിൽ ആയിക്കോട്ടെ, അവരുടെ ക്യാരക്ടറിൽ അയിക്കോട്ടെ, അവർ അടിച്ച് പൊളിക്കുന്നതിൽ പോലും’

‘ഞാൻ എപ്പോഴും അപ്പയോട് പറയും. എനിക്ക് ഒരിക്കലും അപ്പയെ പോലൊരു ഭർത്താവിനെ കിട്ടില്ല. കാരണം അവർ അത്ര നല്ല കപ്പിൾസ് ആണ്. പക്ഷെ എവിടെ ഒക്കെയോ അഡ്ജസ്റ്റ് ചെയ്ത് റോജു സെറ്റാവുന്നുണ്ട്’

‘തന്റെ കല്യാണത്തിന് സദ്യ കഴിക്കുന്ന വീഡിയോ വൈറലായതിനെക്കുറിച്ചും എലീന സംസാരിച്ചു. രാവിലെ മുതൽ ഡ്രസ് ചെയ്ത് നിൽക്കുകയായിരുന്നു. രാവിലെ ഇറങ്ങുമ്പോൾ ഭക്ഷണം കഴിച്ചിട്ടേ ഇറങ്ങാവൂ. ഈ ഫംങ്ഷൻ എല്ലാം കഴിഞ്ഞ് ഫോട്ടോ ഷൂട്ടും കഴിഞ്ഞ് സദ്യ ഉണ്ണുമ്പോഴേക്കും 1.30 ന് മുഹൂർത്തത്തിന് വീട്ടിൽ കയറണം. അപ്പോൾ തന്നെ 1.15 ആയി’

‘ഇനി ഞാൻ പിടിച്ച് നിൽക്കില്ലെന്ന് പറഞ്ഞ് ഭക്ഷണം കഴിച്ചു. വേ​ഗം കഴിക്കുന്നതിനിടയ്ക്ക് അതിൽ നിന്നൊര് ഉരുള രോഹിത്തിന് കൊടുക്കണം എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ചേട്ടാ, ആകെ കുറച്ചേ ഉള്ളൂ ഞാനൊന്ന് കഴിച്ച് തീർത്തോട്ടെ എന്ന്’

‘സാധാരണ കല്യാണത്തിന് മുഹൂർത്തത്തിനുസരിച്ച് രാവിലെ മൂന്ന് മണിക്ക് ഒരുക്കും. അമ്മമാർ ഇവർക്ക് രാവിലെ ഒരു ഷേക്ക് എങ്കിലും കൊടുക്കുക. കാരണം പട്ടിണിയായി നിൽക്കുന്ന അവസ്ഥ എന്ന് പറയുന്നത് അവസ്ഥ തന്നെയാണ്. കല്യാണം കഴിക്കുന്നത് വരെ ഇതൊന്നും മനസ്സിലാവില്ല. ഒരു ഫാന്റസി ആണല്ലോ. താലി കെട്ടലും സന്തോഷമൊക്കെ. അത് കഴിഞ്ഞ് ഫോട്ടോയൊക്കെ എടുത്ത് അവർ ഭക്ഷണം കഴിക്കാൻ പോവും. അതിനാൽ കല്യാണം കഴിക്കുന്നതിന്റെ കൂട്ടത്തിൽ തന്നെ ഭക്ഷണവും കഴിക്കുക’

വിവാഹം കഴിഞ്ഞ ശേഷം ജീവിതത്തിൽ മാറ്റങ്ങൾ ഒന്നും വന്നിട്ടില്ല. രണ്ട് പേരും നല്ല സുഹൃത്തുക്കളാണ്. രണ്ട് പേരും രണ്ട് ദിശയിൽ സഞ്ചരിക്കുന്നതിനാൽ വഴക്ക് പോലും ഉണ്ടാവാറില്ല. തന്റെ കരിയറിന് രോഹിത് വലിയ പിന്തുണ നൽകുന്നുണ്ടെന്നും എലീന പറഞ്ഞു.
അമൃത ടിവിയിൽ റെഡ് കാർപറ്റ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു എലീന പടിക്കൽ. നിലവിൽ റിയാലിറ്റി ഷോകളുടെ അവതാരക ആയി എലീന പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കോട്ടയം അതിരമ്പുഴയിൽ നിന്നും 17കാരനെ കാണാതായി; അന്വേഷണം

കോട്ടയം: മാന്നാനത്ത് നിന്നും വിദ്യാർത്ഥിയെ കാണാതായി.ആഷിക് ബിനോയി 17 വയസിനെയാണ് രാവിലെ 9.30 മുതൽ കാണാതായത്. കണ്ട് കിട്ടുന്നവർ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ6282429097എന്ന നമ്പറിലോ ഈ നമ്പരിലോ ബന്ധപ്പെടണം.9847152422

മുഖ്യമന്ത്രിയെ കടന്നാക്രമിച്ച് അൻവർ; ‘തന്നെ കള്ളനാക്കി, സ്വർണ്ണം പൊട്ടിക്കലിൽ കസ്റ്റംസ്-പൊലീസ് ഒത്തുകളി’

മലപ്പുറം : പൊലീസിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ ഭാഷയിൽ വിമർശിച്ചും സ്വർണ്ണക്കടത്തിൽ പൊലീസ് -കസ്റ്റംസ് ബന്ധം ആരോപിച്ചും നിലമ്പൂരിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പി.വി അൻവർ എംഎൽഎ. പൊലീസിനെതിരെ പറഞ്ഞതിന് മുഖ്യമന്ത്രി...

‘ആർഎസ്എസ് പ്രമാണിമാരോട് കിന്നാരം പറയുന്നയാൾ എഡിജിപി പദവിയിക്ക് അർഹനല്ല, മാറ്റിയേ തീരൂ’കടുത്ത നിലപാടുമായി സിപിഐ

തൃശ്ശൂർ : എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റിയെ തീരൂവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐയുടെ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി...

പൂർണ നഗ്നനായ ട്രംപ്, വിഷാദ ഭാവം; ലാസ് വേഗസില്‍ കൂറ്റൻ പ്രതിമ, വൈറലായ പ്രതിമയുടെ അടിക്കുറിപ്പ് ഇങ്ങനെ

ലാസ് വേഗസ്: അമേരിക്കന്‍ പ്രസിഡന്‍റെ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍.  യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ...

വാഹനാപകടത്തിൽ എയർബാഗ് മുഖത്തമർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടി മരിച്ചു

മലപ്പുറം: കോട്ടയ്ക്കല്‍ - പടപ്പറമ്പില്‍ കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. എയർബാഗ് മുഖത്തമർന്നതിനെത്തുടർന്ന് മാതാവിന്റെ മടിയിലിരുന്ന രണ്ടു വയസ്സുകാരി ശ്വാസംമുട്ടിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്ന്...

Popular this week