CrimeNationalNews

പുതിയ ഗേള്‍ഫ്രണ്ടിനെ കൊണ്ടുവന്നപ്പോള്‍ അഫ്താബ് ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ കബഡിലേക്ക് മാറ്റി;ശ്രദ്ധകൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലിവിംഗ് പങ്കാളിയെ കൊന്ന് വെട്ടിനുറുക്കിയ സംഭവത്തില്‍ കൂടുതല്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. പങ്കാളിയെ കൊലപ്പെടുത്തിയ അഫ്തബ് അമീന്‍ പൂനാവാലക്ക് മറ്റൊരു യുവതിയുമായും ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ഇയാള്‍ കൊലപ്പെടുത്തിയ ശ്രദ്ധയെ പരിചയപ്പെട്ട അതേ ഡേറ്റിംഗ് ആപ്പ് വഴി തന്നെയാണ് പുതിയ സുഹൃത്തിനേയും പരിചയപ്പെട്ടത്.

ശ്രദ്ധയെ കൊലപ്പെടുത്തി ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ പെണ്‍സുഹൃത്തുമായി ഇയാള്‍ ഡേറ്റിംഗ് നടത്തിയത്. കൊല്ലപ്പെട്ട ശ്രദ്ധയുടെ വെട്ടിനുറുക്കിയ ശരീരാവശിഷ്ടങ്ങള്‍ ഇയാള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നു.35 കഷ്ണങ്ങളാക്കി മുറിച്ച ശരീര ഭാഗങ്ങള്‍ 300 ലിറ്ററോളം സംഭരണ ശേഷിയുള്ള ഫ്രിഡ്ജിലാണ് ഇയാള്‍ സൂക്ഷിച്ച് വച്ചിരുന്നത്. പുതിയ ഗേള്‍ഫ്രണ്ടിനെ ഫ്ളാറ്റില്‍ കൊണ്ടുവന്നപ്പോള്‍ അഫ്താബ് ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ ഫ്രിഡ്ജില്‍ നിന്നും കബഡിലേക്ക് മാറ്റി.

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. അന്വേഷണത്തില്‍ ഇനിയും കാര്യങ്ങള്‍ തെളിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈയിലെ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയുടെ കോള്‍ സെന്ററില്‍ ജോലി ചെയ്യുകയായിരുന്ന ശ്രദ്ധ ബംമ്പിള്‍ എന്ന ഡേറ്റിംഗ് ആപ്പ് വഴിയാണ് അഫ്താബിനെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരുംപ്രണയത്തിലാവുകയും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.

ഡേറ്റിങ്ങിലായ ഇവരുടെ ബന്ധത്തെ ശ്രദ്ധയുടെ വീട്ടുകാര്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് രണ്ടുപേരും ഒളിച്ചോടി ഡല്‍ഹിയിലെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.ഇടയ്ക്ക് വീട്ടുകാരുടെ ഫോണ്‍കോളുകളോട് പ്രതികരിച്ചിരുന്ന ശ്രദ്ധയുടെ ഒരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ശ്രദ്ധയുടെ പിതാവ് വികാസ് മദന്‍ അന്വേഷണം നടത്തി. നവംബര്‍ എട്ടിന് മകളെ കാണാന്‍ ശ്രദ്ധയുടെ പിതാവ് ഡല്‍ഹിയില്‍ എത്തിയിരുന്നു. എന്നാല്‍ പൂട്ടിക്കിടക്കുന്ന ഇവരുടെ ഫ്‌ളാറ്റ് കണ്ട് സംശയം തോന്നിയ പിതാവ് മെഹ്‌റൗളി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

മദന്‍ നല്‍കിയ പരാതിയില്‍ ശനിയാഴ്ച പോലീസ് അഫ്താബിനെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് ക്രൂരമായ കൊലപാതകത്തിന്റെ കാര്യം വെളിപ്പെട്ടത്. തന്നെ വിവാഹം കഴിക്കണമെന്ന പറഞ്ഞ് ശ്രദ്ധ നിരന്തരം ശല്യം ചെയ്തിരുന്നു എന്നും ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്താന്‍ കാരണമെന്നുമാണ് അഫ്താബ് നല്‍കിയ വിശദീകരണം. കൊലപാതകത്തിന് കേസെടുത്ത പോലീസ് ശ്രദ്ധയുടെ മൃതദേഹത്തിനായി തിരച്ചില്‍ നടത്തിവരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button