31.3 C
Kottayam
Wednesday, October 2, 2024

യൂ ടേൺ എടുത്ത് ഋഷി സുനക്ക് ഈജിപ്തിൽ നടക്കുന്ന കോപ് 27 ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

Must read

ലണ്ടന്‍: അടുത്തയാഴ്ച ഈജിപ്തിൽ നടക്കുന്ന കോപ് 27 (COP27)  ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്. ബ്രിട്ടന് മേല്‍ സാമ്പത്തിക പ്രശ്‌നങ്ങൾ ഉരുണ്ടുകൂടുന്നതിനാല്‍ വാർഷിക കാലാവസ്ഥാ സമ്മേളനങ്ങൾ ഒഴിവാക്കുന്നുവെന്ന മുന്‍ തീരുമാനം തിരുത്തിയാണ് ഋഷി സുനക്കിന്‍റെ തീരുമാനം. നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം ഏറെ വിമർശന വിധേയമായിരുന്നു. അതിന് പിന്നാലെയാണ് തീരുമാനം തിരുത്തി ബുധനാഴ്ച ഋഷി സുനക് ട്വീറ്റ് ചെയ്തത്.

കാലാവസ്ഥാ വ്യതിയാനത്തിൽ നടപടിയില്ലാതെ ദീർഘകാല അഭിവൃദ്ധി ഉണ്ടാകില്ല. പുനരുപയോഗ ഊര്‍ജ്ജത്തില്‍ നിക്ഷേപിക്കാതെ ഊർജ സുരക്ഷയുണ്ടാകില്ല സുനക് ട്വിറ്ററിൽ കുറിച്ചു. സുരക്ഷിതവും സുസ്ഥിരവുമായ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള ഗ്ലാസ്‌ഗോ തീരുമാനത്തിനൊപ്പമാണ്. അതിനാല്‍ താൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു.

ബ്രിട്ടന്‍റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാന കോൺഫറൻസിന്‍റെ 27-ാമത് സെഷൻ ഒഴിവാക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ആഴ്ച അറിയിച്ചിരുന്നു. ഇത് പരിസ്ഥിതി പ്രവർത്തകരിൽ നിന്നും പ്രതിപക്ഷത്ത് നിന്നും നിന്നും സ്വന്തം പാർട്ടിയിലെ ചിലരിൽ നിന്നും പോലും സുനക്കിന് വിമർശനങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു.

കഴിഞ്ഞ ആഴ്ച രണ്ട് മാസത്തിനുള്ളിൽ ബ്രിട്ടന്‍റെ മൂന്നാമത്തെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ സുനക്. നവംബർ 17-നുള്ളില്‍ രാജ്യത്തിന്റെ പൊതു ധനകാര്യം മേഖല നന്നാക്കാന്‍ ഉതകുന്ന ഒരു നികുതി വര്‍ദ്ധനവ്, ചെവവ് ചുരുക്കല്‍ പാക്കേജ് ഉണ്ടാക്കാന്‍ ധനമന്ത്രി ജെറമി ഹണ്ടുമായി ചേർന്നുള്ള  ആലോചനകളില്‍ സജീവമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

സുനക്കിന് മുന്‍ഗാമിയായിരുന്ന ട്രസിന്‍റെ  മുൻഗാമിയായ ബോറിസ് ജോൺസന്റെ നേതൃത്വത്തിൽ സ്കോട്ടിഷ് നഗരമായ ഗ്ലാസ്കോയില്‍  കോപ് 27 ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. അദ്ദേഹം കാലാവസ്ഥാ വ്യതിയാനം തടയാനുള്ള ഉദ്വമത്തിൽ ബ്രിട്ടനെ “നെറ്റ് സീറോ” ആക്കാനുള്ള തീരുമാനം അന്ന് ബോറിസ് ജോണ്‍സണ്‍ പ്രസ്താവിച്ചിരുന്നു.

എന്നാല്‍ പിന്നീട് വന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ട്രസ് നെറ്റ് സീറോയിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നതില്‍  ഗുരുതരമായ സംശയം ഉന്നയിച്ചിരുന്നു.  

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇസ്രയേൽ ചാരസംഘടനയേയും ലക്ഷ്യമിട്ട് ഇറാൻ;മൊസാദ് ആസ്ഥാനത്തിന് സമീപം വൻ ഗർത്തം

ടെൽ അവീവ്: ഇസ്രയേലിനെ ലക്ഷ്യംവെച്ച് ഇറാൻ അയച്ച മിസൈലുകളിൽ ഒന്ന് പതിച്ചത് ടെൽ അവീവിലെ മൊസാദിന്റെ ആസ്ഥാനത്തിന് സമീപമെന്ന് റിപ്പോർട്ടുകൾ. പ്രദേശത്ത് വൻ ​ഗർത്തം രൂപപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേല്‍...

പുതിയ പാർട്ടി പ്രഖ്യാപനവുമായി അൻവർ; ലക്ഷ്യം പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ‘യുവാക്കൾ വരും

മലപ്പുറം : സിപിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് പിവി അൻവർ അൻവർ എംഎൽഎ. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും ഇനി പറയാതിരുന്നിട്ട് കാര്യമില്ലെന്നും അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. യുവാക്കൾ...

‘ഭാര്യയുടെ കിടപ്പറ വീഡിയോ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി,ബാല ചെയ്തത്’; വെളിപ്പെടുത്തൽ

ബാലയ്ക്കെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മുൻഭാര്യ അമൃത സുരേഷിന്റെ സുഹൃത്ത് കുക്കു എനേല. കൊടി പീഡനങ്ങളാണ് അമൃതയും ബാലായുടെ രണ്ടാം ഭാര്യയാണ് എലിസബത്തും നേരിട്ടതെന്നാണ് എനേല പറയുന്നത്. ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു ഇരുവരുമെന്നും...

പുണെയിൽ ഹെലികോപ്ടർ തകർന്നുവീണു; മൂന്ന് മരണം

പുണെ: പുണെയ്ക്കടുത്ത് ബവ്ധനില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് മൂന്ന് മരണം. ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടത്. പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് പൈലറ്റുമാരും ഒരു എന്‍ജിനീയറുമായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത്. ഇത് സര്‍ക്കാര്‍...

വാട്ടർ റൈഡിനിടെയുണ്ടായ അപകടത്തിൽ തായ്‌ലാൻഡിൽ മലയാളി യുവതി മരിച്ചു

തലശ്ശേരി: തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ വാട്ടര്‍ റൈഡിനിടെയുണ്ടായ അപകടത്തില്‍ തലശ്ശേരി സ്വദേശിനിയായ യുവതി മരിച്ചു. പിലാക്കൂല്‍ ഗാര്‍ഡന്‍സ് റോഡ് മാരാത്തേതില്‍ ലവീന റോഷനാണ് (നിമ്മി-34) മരിച്ചത്. സെപ്റ്റംബര്‍ നാലിനായിരുന്നു അപകടം. പരിക്കേറ്റ് അബോധാവസ്ഥയില്‍ സിങ്കപ്പൂര്‍...

Popular this week