22.5 C
Kottayam
Wednesday, November 6, 2024
test1
test1

‘അഭിഭാഷകരുടെ മുന്നില്‍വച്ച് എല്‍ദോസ് മര്‍ദ്ദിച്ചു, രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞു’, പരാതിക്കാരിയുടെ മൊഴി

Must read

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ പ്രതിയായ കേസിൽ അഭിഭാഷകര്‍ക്ക് എതിരെ കേസെടുക്കാന്‍ കാരണമായ പരാതിക്കാരിയുടെ മൊഴി പുറത്ത്. പരാതി പിൻവലിക്കാൻ അഭിഭാഷകരുടെ മുന്നിലിട്ട് എൽദോസ് മർദ്ദിച്ചെന്നാണ് മൊഴി. മൂന്ന് അഭിഭാഷകർ നോക്കി നിൽക്കേ മർദ്ദിക്കുകയും വസ്ത്രം വലിച്ച് കീറുകയും ചെയ്തു.

സാമ്പത്തിക തർക്കമാണ് കോവളത്തെ പരാതിക്ക് കാരണമെന്ന രേഖയിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അഭിഭാഷകർ തടഞ്ഞു.തുടര്‍ന്ന് അഭിഭാഷകർ വാഹനത്തിൽ കയറ്റി നഗരത്തിൽ ചുറ്റിച്ച ശേഷം വഴിയിൽ ഉപേക്ഷിച്ചെന്നുമാണ് പരാതിക്കാരിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൽദോസ് ഉൾപ്പടെ അഞ്ച് പേർക്കെതിരെ കേസെടുത്തത്.

ബലാത്സഗ കേസിൽ എൽദോസ് കുന്നപ്പിള്ളിൽ എല്ലാ ദിവസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാവിലെ 9 മണിമുതൽ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എത്താനാണ് കോടതി നിർദ്ദേശം.

കേസ് അന്വേഷണവുമായി എൽദോസ് കുന്നപ്പിള്ളിൽ സഹകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. എൽദോസ് കുന്നപ്പിള്ളിലിന്‍റെ മുൻകൂർ ജാമ്യം നൽകിയ തിരുവനന്തപുരം  അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. അന്വേഷണവുമായി എംൽഎ സഹകരിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം’ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍...

പാലക്കാട്ടെ ഹോട്ടൽ പരിശോധന: ഒന്നും കണ്ടെത്തിയില്ലെന്ന് എസിപി; സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും...

ഷാനിമോൾ ഉസ്‌മാൻ്റെ മുറി തുറക്കാതെ സംഘർഷമുണ്ടാക്കിയത് കോൺഗ്രസെന്ന് എഎ റഹീം; അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി. ഷാനി മോള്‍ ഉസ്മാന്‍റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ...

ഇസ്രയേലിൽ നാടകീയ നീക്കങ്ങൾ; പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ...

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.