അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്നുണ്ടായ അപകടത്തിൽ മരണസംഖ്യ വർധിക്കുന്ന. ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരങ്ങൾ പ്രകാരം പാലം അപകടത്തിൽ നാൽപ്പത് പേർ മരണപ്പെട്ടു എന്നാണ് വ്യക്തമാകുന്നത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. പുനര്‍നിര്‍മ്മാണം നടത്തി അഞ്ച് ദിവസം മുമ്പ് തുറന്നുകൊടുത്ത പാലമാണ് തകര്‍ന്നുവീണത്.
നൂറിലേറെ പേര്‍ പുഴയില്‍ വീണെന്നാണ് വിവരം. പാലം തകരുമ്പോൾ അഞ്ഞൂറിലേറെ പേർ പാലത്തിലുണ്ടായിരുന്നു. അതിനിടെ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായധനം നൽകും. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലടക്കമുള്ളവർ മോർബിയിലേക്ക് തിരിച്ചിട്ടുണ്ട്.
#WATCH | Several people feared to be injured after a cable bridge collapsed in the Machchhu river in Gujarat's Morbi area today. Further details awaited. pic.twitter.com/hHZnnHm47L
— ANI (@ANI) October 30, 2022
PM Narendra Modi spoke to Gujarat CM Bhupendra Patel & other officials regarding the mishap in Morbi. He has sought urgent mobilisation of teams for rescue ops. He has asked that the situation be closely & continuously monitored & extend all possible help to those affected: PMO pic.twitter.com/yWxDRPT211
— ANI (@ANI) October 30, 2022
വൈകീട്ട് 6.30 ഓടുകൂടിയാണ് അപകടം നടന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. പാലം അപകടത്തിൽ വേദനയും രാഷ്ട്രപതി നടുക്കവും രേഖപ്പെടുത്തി. ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹർഷ് സാംഗ്‌വി സ്ഥലത്തെത്തിയിട്ടുണ്ട്. 70 ലേറെ പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിട്ടുണ്ട്. മരിച്ചവരിൽ കുട്ടികളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയിൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്നാണ് മനസിലാകുന്നത്. നേതാക്കളോടും പ്രവർത്തകരോടും രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ പി സി സി അധ്യക്ഷൻ ജഗദീഷ് താക്കൂർ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എൻ ഡി ആര്‍ എഫിന്റെ മൂന്ന് സംഘങ്ങളാണ് മോർബിയിലെത്തുക. ഗാന്ധിനഗറിൽ നിന്ന് 2, ബറോഡയിൽ നിന്ന് 1 എന്നിങ്ങനെയാണ് എൻ ഡി ആര്‍ എഫ് സംഘം എത്തുക. 1879 ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച പാലമാണ്. 143 വർഷമായി നിലനിൽക്കുന്ന പാലം പുനരുദ്ധാരണം നടത്തി തുറന്ന് കൊടുത്ത് 5 ദിവസത്തിനകം തകർന്നതിന്‍റെ ഞെട്ടലിലാണ് ഏവരും. 26 ന് ഗുജറാത്തി പുതുവത്സര ദിനത്തിലാണ് വീണ്ടും പാലം തുറന്നു കൊടുത്തത്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മോർബിയിലേക്ക് തിരിച്ചു.