25.5 C
Kottayam
Sunday, October 6, 2024

ശവക്കല്ലറയിൽനിന്ന് പെൺകുട്ടിയുടെ തല മുറിച്ചെടുത്തു; ആഭിചാരത്തിനെന്ന് സംശയം

Must read

ചെന്നൈ:ശവക്കല്ലറയിൽനിന്നു പത്തു വയസ്സുകാരിയുടെ തല അജ്ഞാതർ കവർന്നു. തമിഴ്നാട്ടിലെ ചെങ്കൽപേട്ട് ജില്ലയിൽ ചിത്രവാടി ഗ്രാമത്തിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. കഴിഞ്ഞ ചൊവ്വാഴ്ചയാണു തല മുറിച്ചെടുത്തത്. അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ആറാം ക്ലാസ് വിദ്യാർഥിനി കൃതിക വീടിനു പുറത്തു കളിക്കുമ്പോൾ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണു തലയ്ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഈ മാസം അഞ്ചിനായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ 14ന് മരിച്ചു. കൃതികയുടെ കല്ലറയിൽനിന്നാണു തല കവർന്നതെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

സംസ്കാരം കഴിഞ്ഞു 10 ദിവസത്തിനു ശേഷമാണു സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നു മാതാപിതാക്കളായ പാണ്ഡ്യനും നാദിയയും പറഞ്ഞു. കല്ലറയിൽ സംശയകരമായ ഇടപെടലുണ്ടെന്നു തോന്നി തുറന്നു പരിശോധിച്ചപ്പോഴാണു തല കാണാനില്ലെന്നു മനസ്സിലായത്. ഉടനെ പൊലീസിൽ പരാതി നൽകി.

ഉപയോഗിച്ചശേഷം വലിച്ചെറിഞ്ഞ കയ്യുറകളും ടോർച്ചും കല്ലറയുടെ സമീപത്തുനിന്നു കണ്ടെത്തി. അപൂർവമായ സംഭവത്തിന്റെ ആശങ്കയിലാണു നാട്ടുകാർ. മന്ത്രവാദം ഉൾപ്പെടെയുള്ള ആഭിചാരക്രിയകളുടെ ഭാഗമാണോ അതോ ശത്രുത കാരണമാണോ കുട്ടിയുടെ മൃതദേഹത്തിന്റെ തല വിഛേദിച്ചത് തുടങ്ങിയ വിവിധ വശങ്ങൾ പരിശോധിക്കുകയാണെന്നു ചിറ്റമൂർ പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കാണാനാളില്ല!ഷോകള്‍ റദ്ദാക്കി തിയറ്ററുകള്‍;നനഞ്ഞ പടക്കമായി പാലേരി മാണിക്യം

കൊച്ചി:റീ റിലീസ് ട്രെന്‍ഡില്‍ ഏറ്റവും ഒടുവിലായി എത്തിയ പാലേരി മാണിക്യം എന്ന ചിത്രത്തിന് തിയറ്ററുകളില്‍ തണുപ്പന്‍ പ്രതികരണം. രഞ്ജിത്തിന്‍റെ സംവിധാനത്തില്‍ മമ്മൂട്ടി ട്രിപ്പിള്‍ റോളിലെത്തിയ ചിത്രത്തിന്‍റെ ഒറിജിനല്‍ റിലീസ് 2009 ല്‍ ആയിരുന്നു....

മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിക്കണം’; പി.വി അൻവറിന്റെ ഡി.എം.കെയുടെ നയപ്രഖ്യാപനം

മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തിൽ പതിനഞ്ചാമത് ജില്ലകൂടി രൂപീകരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയിൽ വായിച്ച നയരേഖയിലുള്ളത്. രാഷ്ട്രീയ സാമ്പത്തിക സാമൂഹിക...

‘കോൺഫിഡൻസ് ഇറുക്ക്, വെയ്റ്റ് ആൻഡ് സീ, അപ്പറം പാക്കലാം…’; മാസ് ഡയലോഗടിച്ച് അൻവർ ഇറങ്ങി

മലപ്പുറം: മഞ്ചേരിയിൽ നടക്കുന്ന സമ്മേളന വേദിയിലേക്ക് പി.വി. അൻവർ ഒതായിലെ വീട്ടിൽ നിന്ന് പുറപ്പെട്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് തമിഴിൽ മാസ് ഡയലോഗിലായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതേസമയം സമ്മേളന വേദിയിലേക്ക് വന്ന വാഹനങ്ങൾ പോലീസ്...

എം.ടിയുടെ വീട്ടിലെ കവർച്ച: 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടി പോലീസ്;അറസ്റ്റിലായവരെ കണ്ട് ഞെട്ടി കുടുംബം

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ പ്രതികളെ പോലീസ് പിടികൂടിയത് 24 മണിക്കൂറിനുള്ളില്‍. സ്ഥിരം കുറ്റവാളികളല്ല എന്ന നിഗമനവും രഹസ്യനിരീക്ഷണവുമാണ് പ്രതികളെ ഇത്ര വേഗം പിടികൂടാന്‍ പോലീസിന് സഹായകമായത്. കോഴിക്കോട്...

ഇസ്രയേൽ ആക്രമണം, ലെബനനിൽ നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു, ആശുപത്രികൾ അടച്ചുപൂട്ടുന്നു

ബെയ്റൂട്ട്: ഇസ്രയേൽ ആക്രമണം ശക്തമായതോടെ ലെബനനിലെ ആശുപത്രികൾ അടച്ച് പൂട്ടുന്നു. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചുതെക്കൻ ലെബനനിലെ ഒരു ആശുപത്രിയുടെ ഗേറ്റിന് പുറത്ത്...

Popular this week