ദില്ലി: സിപിഐ ജനറല്‍ സെക്രട്ടറിയായി ഡി രാജ തുടരും. നാഷണൽ കൗൺസിൽ ഒറ്റക്കെട്ടായിട്ടാണ് ഡി രാജയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞടുത്തത്. 2010 ൽ സുധാകർ റെഡ്ഡിയുടെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. സി പി ഐ ദേശീയ കൗൺസിലേക്ക് കേരളത്തിൽ നിന്ന് 16 പേർ തെരഞ്ഞടുക്കപ്പെട്ടു.
സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് കാനം രാജേന്ദ്രൻ, ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, ഇ ചന്ദ്രശേഖരൻ, കെ പി രാജേന്ദ്രൻ, കെ രാജൻ, പി പ്രസാദ്, ജി ആർ അനിൽ, പി പി സുനീർ, ജെ ചിഞ്ചുറാണി, പി വസന്തം, രാജാജി മാത്യു തോമസ്, പി സന്തോഷ് കുമാർ എം പി, ചിറ്റയം ഗോപകുമാർ, ടി ടി ജിസ്മോൻ, സത്യൻ മൊകേരി എന്നിവരാണ് സിപിഐ ദേശീയ കൗൺസിലിലേക്ക് കേരളത്തിൽ നിന്ന് തെരഞ്ഞടുക്കപ്പെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News