24.2 C
Kottayam
Monday, December 2, 2024

‘സേനയിലെ 873 ഉദ്യോഗസ്ഥർക്ക് പിഎഫ്ഐ ബന്ധമെന്ന് എന്‍ഐഎ റിപ്പോര്‍ട്ട്’; വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ്

Must read

തിരുവനന്തപുരം: സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്ത വ്യാജമെന്ന് കേരള പൊലീസ് അറിയിച്ചു. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി 873 ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് എൻഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേരള പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. പിഎഫ്ഐ നിരോധിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത് എന്നാണ് സൂചനകള്‍. ഹര്‍ത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് പോപ്പുല‍ര്‍ ഫ്രണ്ടിന്‍റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുമെന്നാണ് എൻഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന.

ഇതിനിടെ പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലിനിടെ കൊല്ലം പുനലൂരില്‍ കെഎസ്ആര്‍ടിസി ബസിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. കേസിലെ ഒന്നാം പ്രതി ബാസിത്താണ് അറസ്റ്റിലായത്. ക്യാമ്പസ് ഫ്രണ്ട് നേതാവാണ് ബാസിത്തെന്നു പൊലീസ് പറഞ്ഞു. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂരിൽ വാഹനങ്ങൾ തകർത്ത കേസിൽ അറസ്റ്റിലായവരുടെ എണ്ണം 4 ആയി. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അതിക്രമങ്ങളിൽ സംസ്ഥാനത്ത് ഇപ്പോഴും അറസ്റ്റ് തുടരുകയാണ്. ഇതിനിടെ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ ആസ്ഥാനമുള്‍പ്പെടെ കഴിഞ്ഞ ദിവസം പൂട്ടി സീല്‍ ചെയ്തിരുന്നു. എന്‍ഐഎയുടെ നേതൃത്വത്തിലായിരുന്നു കോഴിക്കോട്ടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ സീൽ ചെയ്തത്.

പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീൽ ചെയ്തു. കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തതിന്‍റെ അടിസ്ഥാനത്തിലാണ് സീൽ ചെയ്യൽ നടപടിക്ക് എൻഐഎ സംഘമെത്തിയത്. റവന്യൂ അധിക‍ൃതർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എൻഐഎ സംഘം കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ആ മീശയും വച്ച് കരയാതെടോ,ആണുങ്ങളെ പറയിപ്പിക്കാൻ;ഗായിക അഞ്ജുവിന്റെ ഭർത്താവ് ആദിത്യന് നേരെ സൈബർ അറ്റാക്ക്

കൊച്ചി: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അഞ്ജു ജോസഫ്. കഴിഞ്ഞ ദിവസമാണ് താരം വീണ്ടും വിവാഹിതയായത്.ആദിത്യൻ പരമേശ്വരൻ എന്നയളാണ് ഭർത്താവ്. നവംബർ 28 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ദിവസം അടുത്ത...

ശക്തമായ മഴ; ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി നാളെ അവധി

തൃശ്ശൂർ: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഒരു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി. തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ...

‘ക്ഷമയ്ക്ക് പരിധിയുണ്ട്’ ഡല്‍ഹി മലിനീകരണത്തില്‍ കടുത്ത നടപടിയുമായി സുപ്രീം കോടതി

ഡല്‍ഹി:ഡല്‍ഹിയിലെ മലിനീകരണത്തിൽ കടുത്ത നടപടിയുമായി സുപ്രീം കോടതി. 4 സംസ്ഥാനങ്ങളിലെയും ഡല്‍ഹിയിലെയും ചീഫ് സെക്രട്ടറിമാർക്ക് വ്യാഴാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് സമൻസ് അയച്ചു. യുപി, ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചീഫ് സെക്രട്ടറിമാർക്കാണ്...

കെഎസ്ആർടിസി ബസുകൾ നേർക്കുനേർ കൂട്ടിയിടിച്ച് അപകടം; 34 പേർക്ക് പരിക്ക്

പേരാവൂര്‍: കണ്ണൂര്‍ പേരാവൂര്‍ കല്ലേരിമലയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. മാനന്തവാടിയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി.ബസും മാനന്തവാടി ഭാഗത്തേക്ക് വരികയായിരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ്...

അമിത വേഗത്തിൽ ഓട്ടോറിക്ഷയെ മറികടക്കുന്നതിനിടെ കാർ ഡിവൈ‍ഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; 2 പേർ മരിച്ചു

അഹ്മദാബാദ്: അമിത വേഗത്തിൽ ഓടിച്ച വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം വിട്ടശേഷം റോഡിന്റെ മറുവശത്തുകൂടി പോവുകയായിരുന്ന സ്കൂട്ടറിലേക്ക് ഇടിച്ചുകയറി. സ്കൂട്ടർ യാത്രക്കാരായ രണ്ട് യുവാക്കൾ സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചു....

Popular this week