മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കൊവിഡ് സ്ഥിരീകരിച്ച വിമാനത്താവള ജീവനക്കാരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ആളാണ് ഈ വ്യക്തി.
രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇയാള്‍ സന്ദര്‍ശിച്ച നടുവണ്ണൂരിലെ പെട്രോള്‍ പമ്പും ബേക്കറിയും ഫ്രൂട്ട്സ് കടയും തത്ക്കാലത്തേക്ക് അടക്കാന്‍ നടുവണ്ണൂര്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശം നല്കി. ഇവിടങ്ങളിലെ ജീവനക്കാരോട് 14 ദിവസം ക്വാന്റൈനില്‍ കഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News