മുംബൈ: സ്‌കൂൾ ലിഫ്റ്റിന്‍റെ വാതിലിനിടയില്‍ കുടുങ്ങി അധ്യാപിക മരിച്ചു. മഹാരാഷ്ട്രയിലെ നോർത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്‍റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ വെള്ളിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. ജെനല്‍ ഫെര്‍ണാണ്ടസ് എന്ന അധ്യാപികയാണ് മരണപ്പെട്ടത്.
സ്കൂളിലെ ഉച്ച ഇടവേളയില്‍ ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ജെനൽ ഫെർണാണ്ടസ് ആറാം നിലയിൽ കാത്തുനിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റിൽ കയറിയ ഉടൻ വാതിലുകൾ അടയുകയായിരുന്നു. ഇതോടെ അധ്യാപിക വാതിലുകള്‍ക്ക് ഇടയില്‍ കുടുങ്ങി.സോൺ 11 ലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ താക്കൂർ മാധ്യമങ്ങളോട് പറയുന്നു.
സ്‌കൂൾ ജീവനക്കാർ അധ്യാപികയെ സഹായിക്കാൻ ഓടിയെത്തി, അവളെ വതിലുകള്‍ക്കിടയില്‍ നിന്നും വലിച്ച് പുറത്ത് എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റു.
ഉടൻ തന്നെ സ്കൂള്‍ അധികൃതര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് ഇവര്‍ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ, അപകട മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നക്. എന്തെങ്കിലും തരത്തിലുള്ള് അസ്വാഭാവികത സംഭവത്തിലുണ്ടോയെന്ന് അറിയാന്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂണിലാണ് ജെനെല്‍ സ്‌കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ചിഞ്ചോളി ബന്ദറിലെ സെന്‍റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ചേര്‍ന്നത്. സംഭവത്തില്‍ സ്കൂള്‍ ജീവനക്കാരുടെയും, ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തും.