കഥകൾ കേട്ടും സിനിമകൾ കണ്ടും നാമെല്ലാം ഒരു പ്രായത്തിൽ ഒരു മത്സ്യകന്യക ആയിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ച് കാണും അല്ലേ? എന്നാൽ, യഥാർത്ഥ ജീവിതത്തിൽ അതൊന്നും സാധ്യമാവില്ല. ഒരു പ്രായത്തിലെത്തുമ്പോൾ നമ്മളെല്ലാവരും അത് മറന്നും കാണും. എന്നാൽ, ഒരു യുവതി മത്സ്യകന്യകയായി വേഷമിട്ട് ഒൺലിഫാൻസിലൂടെ മാസം സമ്പാദിക്കുന്നത് ആറ് ലക്ഷം രൂപ വരെയാണ്.
32 -കാരിയായ എമിലി അലക്‌സാന്ദ്ര ഗുഗ്ലിയൽമോ ആണ് യഥാർത്ഥ ജീവിതത്തിൽ ഒരു മത്സ്യകന്യകയെ പോലെ ജീവിച്ച് പണം സമ്പാദിക്കുന്നത്. കുട്ടികളുടെ പാർട്ടികൾക്കും വലിയ വലിയ ഇവന്റുകൾക്കുമായി അവളെ വാടകയ്ക്ക് എടുക്കുകയും നീന്തൽക്കുളങ്ങളിൽ ദിവസങ്ങൾ അവൾ ചെലവഴിക്കുകയും ചെയ്യുന്നു. തുടർന്ന് അവൾ തന്റെ എല്ലാ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഫോളോവേഴ്സിന് വേണ്ടി പോസ്റ്റ് ചെയ്യുന്നു. എന്നിരുന്നാലും, അവൾ അവളുടെ ചിത്രങ്ങൾ പങ്കിടുന്നത് ഇവിടെ മാത്രമല്ല. അവളുടെ തൊഴിലിന് മറ്റൊരു വശം കൂടിയുണ്ട്. ആ വേഷത്തിൽ ടോപ്‍ലെസായിട്ടുള്ള ചിത്രങ്ങൾ അയച്ചു കൊടുക്കാൻ പലപ്പോഴും പുരുഷന്മാർ അവളോട് ആവശ്യപ്പെടാറുണ്ട്.
തനിക്ക് ഈ വേഷമിടുന്നതിൽ വളരെ അധികം സന്തോഷമുണ്ട് എന്ന് എമിലി പറയുന്നു. കുട്ടികൾക്കു വേണ്ടി ആ വേഷം ധരിക്കുന്നത് വളരെ വലിയ സന്തോഷമാണ്. പലപ്പോഴും കുട്ടികൾ അവൾ ശരിക്കും മത്സ്യകന്യകയാണ് എന്ന് വിശ്വസിക്കുന്നു. അവളെ കാണാനും തൊട്ടുനോക്കാനും എല്ലാം അവർക്ക് വളരെ കൗതുകമാണ്. സാന്താക്ലോസിൽ വിശ്വസിക്കുന്നത് പോലെ താൻ ഒരു മത്സ്യകന്യകയാണ് എന്നതും കുട്ടികൾ വിശ്വസിക്കുന്നു എന്നും എമിലി പറയുന്നു. ‘ദി അമേരിക്കൻ മെർമെയ്ഡ്’ എന്ന പേരിൽ യുഎസിൽ ധാരാളം പരിപാടികളിൽ അവളെ വിളിക്കുന്നുണ്ട്.
തന്റെ ഈ കരീറിൽ വളരെ അധികം പിന്തുണ നൽകുന്നത് കാമുകനാണ് എന്നും എമിലി പറയുന്നു. അവനാണ് പലപ്പോഴും വേഷം ധരിക്കാനും മറ്റും സഹായിക്കാറുള്ളത്. പിന്നെ, ചിലരൊക്കെ തന്നെ ട്രോളാറും ഉണ്ട്. എന്നാൽ, ഇന്ന് ആരാണ് അൽപം ട്രോൾ ചെയ്യപ്പെടാത്തത്. അതുകൊണ്ട് അതിൽ വിഷമം ഇല്ല എന്നും എമിലി പറയുന്നു.