25.7 C
Kottayam
Tuesday, October 1, 2024

ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു

Must read

കൊച്ചി: ഫോര്‍ട്ട്കൊച്ചിയില്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവെ മത്സ്യത്തൊഴിലാളിക്ക് കടലില്‍വെച്ച് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്. ഇയാളുടെ ചെവിക്ക് പരിക്കേറ്റു. ബോട്ടില്‍ നിന്ന് വെടിയുണ്ട കണ്ടെത്തി. സെബാസ്റ്റ്യനെ ഗൗതം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മത്സ്യത്തൊഴിലാളികളാണ് ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന. എങ്ങനെ സംഭവിച്ചു എന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്. നാവികസേനയുടെ ഫയറിങ് പരിശീലനം നടത്തുന്ന പ്രദേശമാണിതെന്നും സൂചനയുണ്ട്. എന്നാല്‍, ബോട്ടുകള്‍ കടന്നുപോകുന്ന സ്ഥലത്ത് മുമ്പ് ഇത്തരം സംഭവമുണ്ടായിട്ടില്ല.

ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. രാവിലെ കടലില്‍ പോയിമടങ്ങി വരുമ്പോഴാണ് സംഭവം. പരിശീലനത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ബുള്ളറ്റാണ് ലഭിച്ചത്. എന്നാല്‍ നാവിക സേന ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. മുന്നറിയിപ്പില്ലാതെയാണ് നേവി പരിശീലനം നടത്തിയതെങ്കില്‍ ഗുരുതരമായ തെറ്റാണെന്ന് ചാള്‍സ് ജോര്‍ജ് പറഞ്ഞു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ആലപ്പുഴയില്‍ വനിതാ ഡോക്ടറെ അക്രമിച്ച യുവാവ് അറസ്റ്റില്‍

ആലപ്പുഴ: കലവൂരില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. 31കാരനായ മണ്ണഞ്ചേരി സ്വദേശി സുനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അഞ്ജുവിന് അക്രമത്തില്‍ പരിക്കേറ്റു. മതില്‍ ചാടിയെത്തിയ യുവാവ്...

വീട്ടിൽ നിർത്തിയിട്ട ആക്ടീവ നട്ടുച്ചയ്ക്ക് അടിച്ചു മാറ്റി കള്ളൻമാർ; ദൃശ്യങ്ങള്‍ പൊലീസിന്, അന്വേഷണം

കോഴിക്കോട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട യുവാവിന്റെ സ്കൂട്ടറുമായി പട്ടാപ്പകല്‍ മോഷ്ടാക്കൾ കടന്നു. എളേറ്റിൽ വട്ടോളി ചെറ്റക്കടവ് ചെറുകര നിസ്താറിന്റെ കെഎൽ 57 എൽ 6530 നമ്പർ ഹോണ്ട ആക്ടീവ സ്കൂട്ടറാണ് രണ്ട് പേർ മോഷ്ടിച്ചത്....

രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം...

ഗൂഡലക്ഷ്യമുള്ളവര്‍ക്ക് ആ വഴി പോകാം, സ്വര്‍ണക്കടത്ത് സംഘങ്ങളെ പിടിക്കുമ്പോള്‍ ചിലര്‍ക്ക് പൊള്ളുന്നു; അന്‍വറിനെതിരെ പിണറായി

കോഴിക്കോട്: ഏതെങ്കിലും മതത്തെയോ, ജില്ലയയെ തന്റെ അഭിമുഖത്തില്‍ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ സ്വര്‍ണം പിടിച്ചത് കരിപ്പൂരിലാണ്. പറഞ്ഞത് സത്യസന്ധമായ കണക്ക്. വസ്തുത പറയാനാണ് ശ്രമിച്ചത്. കരിപ്പൂര്‍ വഴി...

പറയാത്ത കാര്യം പത്രം നൽകി, വീഴ്ച്ച പറ്റിയെന്ന് അവർ സമ്മതിച്ചു; വിശദീകരണവുമായി മുഖ്യമന്ത്രി

കോഴിക്കോട്: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 'ദ ഹിന്ദു' പത്രത്തിൽ വന്ന വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പറയാത്ത കാര്യമാണ് പത്രം നൽകിയത്. അക്കാര്യത്തിൽ വീഴ്ച പറ്റിയതായി പത്രം തന്റെ ഓഫീസിനെ അറിയിച്ചെന്നും...

Popular this week