25.5 C
Kottayam
Tuesday, November 19, 2024
test1
test1

റോഡിൽ കുഴിയുണ്ടായാൽ വിജിലൻസ് കേസെടുക്കും; 6 മാസത്തിനിടെ റോഡ് തകർന്നാൽ എ‍ഞ്ചിനീയർമാരും കരാറുകാരും പ്രതികളാകും 

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കർശന നടപടികളുമായി പൊതുമരാമത്ത് വകുപ്പ്. നിർമാണം പൂർത്തിയാക്കി, 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് പിഡബ്ല്യുഡിയുടെ നീക്കം. ഇക്കാര്യം വ്യക്തമാക്കി പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർ‍ട്ട് സമ‍ർപ്പിക്കുകയും വേണം.

 

നിർമാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടയിൽ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും. ഇത്തരം അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം. മനഃപൂർവമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം കാലാവസ്ഥ, മഴ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാൽ റോഡ് തകരുന്ന പക്ഷം, ഈ നടപടികൾ ഉണ്ടാകില്ല.

കൽപ്പറ്റ ബൈപ്പാസിന്‍റെ നിർമ്മാണത്തിൽ വീഴ്ച്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. നാല് തവണ കരാർ നീട്ടി നൽകിയിട്ടും 30% റോഡ് നിർമ്മാണം  പോലും പൂർത്തിയാക്കിയില്ല. കർശന നിർദേശം നൽകിയിട്ടും കരാറുകാരൻ കേട്ട ഭാവം നടിച്ചില്ലെന്നും കെഅർഎഫ്ബി വ്യക്തമാക്കി.

കൽപ്പറ്റ ബൈപ്പാസിന്‍റെ നിർമ്മാണത്തിൽ വീഴ്ച്ച വരുത്തിയ കരാറുകാരനെ പുറത്താക്കി. കെആർഎഫ്ബി എക്സിക്യൂട്ടീവ് എഞ്ചിനീയറുടേതാണ് നടപടി. നാല് തവണ കരാർ നീട്ടി നൽകിയിട്ടും 30% റോഡ് നിർമ്മാണം  പോലും പൂർത്തിയാക്കിയില്ല. കർശന നിർദേശം നൽകിയിട്ടും കരാറുകാരൻ കേട്ട ഭാവം നടിച്ചില്ലെന്നും കെഅർഎഫ്ബി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കാൻ എത്തുന്നു ; സ്ഥിരീകരിച്ച് ക്രെംലിൻ

ന്യൂഡൽഹി : റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വൈകാതെ തന്നെ ഇന്ത്യ സന്ദർശിക്കാനായി എത്തും. അദ്ദേഹത്തിൻ്റെ സന്ദർശന തീയതി ഉടൻ പ്രഖ്യാപിക്കുമെന്ന് ക്രെംലിൻ അറിയിച്ചു. ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ച് റഷ്യൻ...

കൺപീലിയും പുരികവും നരച്ചു,പല പാടുകളും ശരീരത്തിൽ കാണാൻ തുടങ്ങി, മേക്കപ്പ് കൊണ്ട് മറച്ചു ;അപൂർവ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ആൻഡ്രിയ ജെർമിയ

കൊച്ചി:അന്നയും റസൂലും എന്ന സിനിമയിലൂടെ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് ആൻഡ്രിയ ജെർമിയ . ഇപ്പോഴിതാ സിനിമയിൽനിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ആൻഡ്രിയ . ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ ബാധിച്ചതിനെ...

Gold loan: സ്വർണം പണയം വെക്കൽ ഇനി കടുകട്ടിയാവും ; വായ്പയുടെ തിരിച്ചടവ് രീതികൾക്ക് മാറ്റം വരുന്നു ; ഈ മാറ്റങ്ങൾ ഉടൻ നടപ്പിലാവും

തിരുവനന്തപുരം : ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പയാണ് സ്വർണ്ണ പണയ വായ്പ. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വരെ ഇത്തരത്തിൽ സ്വർണ പണയ വായ്പ നൽകുന്നുണ്ട്. ഭൂരിഭാഗവും ഒരു...

ഷാപ്പിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ ഇറങ്ങി നീന്തി, മുങ്ങിപ്പോയി, തിരച്ചിൽ

തൃശ്ശൂർ : ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ പുഴയിൽ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്. മണലൂർ ഏനാമാവ് സ്റ്റീൽ പാലത്തിലാണ്...

ചികിത്സയിലായിരിക്കെ ആശുപത്രിയിൽ നിന്നും യുവാവിനെ കാണാതായി; രണ്ട് ദിവസങ്ങൾക്ക് ശേഷം ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ആശുപത്രിയിൽ നിന്നും കാണാതായ യുവാവിനെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം മഞ്ചേരിയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. എളങ്കൂർ സ്വദേശി പ്രദീപാണ് മരിച്ചത്.രണ്ട് ദിവസം മുൻപ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.