24.3 C
Kottayam
Monday, November 25, 2024

സംസ്ഥാനത്ത് കനത്ത മഴ തുടരും, എട്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

Must read

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എട്ട് ജില്ലകളിൽ പുതിയ അല‍ര്‍ട്ട് പ്രകാരം ഓറഞ്ചാണ്. മലപ്പുറം, തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതി തീവ്രമഴ മുന്നറിയിപ്പുള്ളത്. മറ്റ് ആറ് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ്. അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എറണാകുളത്ത് മഴക്ക് നേരിയ ശമനമുണ്ട്. 

വെള്ളമുയര്‍ന്നതോടെ, പാലക്കാട്‌ മലമ്പുഴ ഡാം തുറന്നു. നാലു ഷട്ടറുകൾ10 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം ഒഴുക്കിവിടുന്നത്. ഈ വര്‍ഷം മൂന്നാമത്തെ തവണയാണ് ഡാം തുറക്കുന്നത്. കൽപ്പാത്തിപ്പുഴ, മുക്കൈപ്പുഴപുഴ, ഭാരതപ്പുഴ തീരത്ത് ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കനത്ത മഴയിൽ ഇന്നലെയുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് കൊച്ചിയില്‍ തകരാറിലായ ട്രയിൻ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു. ഇന്ന് രാവിലെ ഒരു ട്രയിൻ റദ്ദാക്കി. കായംകുളത്ത് നിന്നും 8.50ന് പുറപ്പെട്ട് ആലപ്പുഴ വഴിയുള്ള എറണാകുളത്തെത്തുന്ന പാസഞ്ചർ ട്രയിനാണ് റദ്ദാക്കിയത്. എറണാകുളം വഴിയുള്ള മൂന്ന് ട്രയിനുകള്‍ വൈകി ഓടുമെന്ന് റയില്‍വേ അറിയിച്ചിരുന്നു.

രാവിലെ 06.35 ന് കൊച്ചുവേളിയിൽ നിന്നും പുറപ്പെടേണ്ട ഗോരഖ്പൂർ റപ്തിസാഗർ സൂപ്പർഫാസ്റ്റ്  എക്സ്പ്രസ്,നാഗർകോവിൽ നിന്നും  2.00 മണിക്ക് പുറപ്പെടേണ്ട മംഗളൂരു ഏറനാട് എക്സ്പ്രസ്, എറണാകുളത്ത് നിന്നും ബിലാസ്പൂർ പോകേണ്ട സൂപ്പർ ഫാസ്റ്റ്  എക്സ് പ്രസി എന്നീ ട്രയിനുകളാണ് വൈകുമെന്ന് അറിയിച്ചിട്ടുള്ളത്. ട്രാക്കുകളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായും ഇറങ്ങുകയും സിഗ്നല്‍ സംവിധാനം പ്രവര്‍ത്തന ക്ഷമമാവുകയും ചെയ്തതിനാല്‍ ഉച്ചക്ക് ശേഷം ട്രയിൻ ഗതാഗതം സാധാരണ നിലയിലാകുമെന്ന് റയില്‍വേ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

ഐപിഎല്ലിലെ പ്രായം കുറഞ്ഞ കോടീശ്വരൻ! വൈഭവ് സൂര്യവൻശി ഇനി സഞ്ജുവിന്‍റെ ഒപ്പം

ജിദ്ദ: ഐപിഎല്‍ താരലേലത്തില്‍ കൗമാര താരം വൈഭവ് സൂര്യവന്‍ശിയെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന വൈഭവിനെ ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള വാശിയേറിയ ലേലം വിളിക്കൊടുവില്‍ 1.10 കോടി നല്‍കിയാണ്...

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് !ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ഐസിഎസ്ഇ, ഐഎസ്‍സി ബോര്‍ഡ് പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു. ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി 18 മുതൽ മാർച്ച് 27 വരെയായിരിക്കും നടക്കുക. ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ 2025 ഫെബ്രുവരി...

കല്ല് കൊണ്ട് വാതിൽ തക‍ർത്ത് നാലംഗ സംഘം,വീടിനുള്ളിൽ നിന്ന് നിലവിളി; കുറുവാ സംഘമോ ? വ്യക്തത വരുത്തി പോലീസ്

ആലപ്പുഴ: കുറുവാ സംഘത്തിന്റെ ആക്രമണം എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ ദൃശ്യങ്ങള്‍ പ്രചരിക്കുന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രചരിക്കുന്ന സിസിടിവി ദൃശ്യത്തിന്റെ വീഡിയോയില്‍ തന്നെ കൃത്യമായി ജൂണ്‍ ആറ് എന്ന...

പ്രധാനമന്ത്രിയെ വീണ്ടും കാണും ; കേന്ദ്രം ആളുകളെ പറ്റിക്കുന്നുവെന്ന് മുഖ്യമന്ത്രി

കണ്ണൂർ: വയനാട് ദുരന്തത്തിൽ കേന്ദ്രസർക്കാരിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടതിയിൽ കേന്ദ്രം ആളുകളെ പറ്റിക്കുന്ന നിലപാട് സ്വീകരിക്കുകയാണെന്നും വീണ്ടും പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി...

ശോഭ സുരേന്ദ്രൻ കോണ്‍ഗ്രസിലേക്ക്? ചരട് വലിച്ച് സന്ദീപ് വാര്യര്‍; ഓപ്പറേഷൻ ‘ഹസ്ത’ തുടരുന്നു

തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ സി കൃഷ്ണകുമാറിന്റെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് സന്ദീപ് വാര്യര്‍ ബിജെപി വിട്ടു കോണ്‍ഗ്രസിലേക്ക് ചേക്കേറിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ബിജെപിയുടെ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് ഉണ്ടായതും. സി കൃഷ്ണകുമാറും...

Popular this week