കോട്ടയം: സ്കൂട്ടറും ബുള്ളറ്റും കൂട്ടിയിടിച്ച് വിദ്യാർത്ഥികൾ മരിച്ചു. കടുത്തുരുത്തി പാലാകരയിൽ ഇന്ന് രാവിലെ പത്തുമണിയോടെയാണ് അപകടമുണ്ടായത്. മുട്ടുചിറ ഐ എച്ച് ആർ ഡിയിലെ വിദ്യാർത്ഥികളായ വൈക്കം തലയോലപ്പറമ്പ് സ്വദേശികളായ അനന്തുഗോപി, അമൽ ജോസഫ് എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ ജോബി ജോസിനെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും രഞ്ജിത് രാജുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ എതിർദിശയിൽ നിന്നുവന്ന ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. സ്കൂട്ടറിൽ മൂന്ന് പേരാണ് യാത്രചെയ്തതെന്ന് പൊലീസ് പറഞ്ഞു. കടുത്തുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News