25.8 C
Kottayam
Wednesday, October 2, 2024

ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ, നിയമസഭാ സമ്മേളനം നാളെ മുതൽ

Must read

തിരുവനന്തപുരം : കേരളാ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരും തമ്മിലെ പോര് അതിരൂക്ഷമായിരിക്കെ നാളെ മുതൽ നിയമസഭാ സമ്മേളനം ചേരുകയാണ്. ഗവർണറുടെയും ലോകായുക്തയുടെയും അധികാരം വെട്ടിക്കുറക്കാനുള്ള ബില്ലുകൾ സഭാ സമ്മേളനത്തിൽ വരും. ബില്ലുകളെ ശക്തമായി എതിർക്കുന്ന പ്രതിപക്ഷം സ്വർണ്ണക്കടത്ത് അടക്കമുള്ള മറ്റ് വിവാദ വിഷയങ്ങളിലും സർക്കാറിനെ നേരിടും.

ഓർഡിനൻസുകളിൽ ഒപ്പിടാതെ ഗവർണ്ണർ അസാധുവാക്കിയ സവിശേഷ സാഹചര്യത്തിലാണ് നിയമ നിർമ്മാണത്തിന് മാത്രമായുള്ള സഭാ സമ്മേളനം നടക്കുന്നത്. ഗവർണ്ണർ-സർക്കാർ അസാധാരണ പോര് തന്നെയാണ് സഭാ സമ്മേളനത്തിലെ പ്രത്യേകത. ലോകായുക്ത നിയമ ഭേദഗതി ബിൽ വരുന്നത് ബുധനാഴ്ചയാണ്. പ്രതിപക്ഷം ബില്ലിനെ ശക്തിയായി എതിർക്കും. എന്നാൽ സിപിഐ സ്വീകരിക്കാൻ പോകുന്ന നിലപാടും നിർണ്ണായകമാകും. ഇതുവരെ ഭേദഗതിയിൽ സിപിഎം-സിപിഐ ചർച്ച നടന്നിട്ടില്ല. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാറിനോ തള്ളിക്കളയാമെന്ന സർക്കാർ ഭേദഗതിയോട് സിപിഐക്ക് എതിർപ്പാണ്. 

സർക്കാറിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാരസമിതി ഹിയറിംഗ് നടത്തട്ടേയെന്നാണ് സിപിഐ നിർദ്ദേശം. ഇത് സർക്കാറിൻറെ ഔദ്യോഗിക ഭേദഗതിയായി പരിഗണിക്കാമെന്നായിരുന്നു മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും വെച്ച ധാരണ. സിപിഐയുടെ പിന്നോട്ടും പോക്ക് അടക്കം വലിയ ചർച്ചയാകും. 

വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം വെട്ടാനുള്ള ബില്ലാണ് അടുത്തത്. ഇതിനെ ശക്തമായി എതിർക്കാനൊരുങ്ങുന്ന പ്രതിപക്ഷം, പ്രിയാ വർഗ്ഗീസിന്റേതടക്കമുള്ള ബന്ധുനിയമനങ്ങളും ഉന്നയിക്കും. ഗവർണ്ണറുമായി ഇതുവരെ സമവായത്തിന് തയ്യാറാകാത്ത മുഖ്യമന്ത്രി വിവാദത്തിൽ നിലപാട് വ്യക്തമാക്കുന്നതും സഭയിലാകും.

റോഡിലെ കുഴി അടക്കമുള്ള സമീപകാലത്തെ മറ്റ് വിഷയങ്ങളും ഇനിയും പല ചോദ്യങ്ങൾക്കും മുഖ്യമന്ത്രി ഉത്തരം നൽകുന്നില്ലെന്ന് കാണിച്ച് സ്വർണ്ണക്കടത്തും പ്രതിപക്ഷം വീണ്ടും ഉന്നയിക്കും. മെൻറർ വിവാദത്തിൽ മാത്യു കുഴൽനാടൻറെ അവകാശലംഘനത്തിന് നോട്ടീസിനുള്ള മുഖ്യമന്ത്രിയുടെ മറുപടി സമ്മേളനത്തിൽ ഉണ്ടാകുമോ എന്നുള്ളതാണ് മറ്റൊരു ആകാംക്ഷ. ഗവർണ്ണർ വിവാദത്തിൽ അടക്കം ഏറ്റുമുട്ടുമ്പോഴും കിഫ്ബിയിലും ഇഡി നീക്കങ്ങളോട് ഭരണ പ്രതിപക്ഷം തമ്മിൽ കൈകോർക്കലിനും സഭ സാക്ഷ്യം വഹിച്ചേക്കാം.

നാളെ നിയമസഭ ചേരാനിരിക്കെ, ലോകായുക്ത ഭേദഗതിയിൽ നിലപാട് ചർച്ച ചെയ്യാൻ സിപിഐ നിർവ്വാഹക സമിതിയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. നിയമ നിർമ്മാണങ്ങൾക്ക് മാത്രമായി പ്രത്യേക നിയമസഭാ സമ്മേളനം നാളെ തുടങ്ങാനിരിക്കെയാണ് നയരൂപീകരണത്തിന് സിപിഐ തയ്യാറെടുക്കുന്നത്. ലോകായുക്ത വിധി മുഖ്യമന്ത്രിക്കോ സർക്കാരിനോ തള്ളിക്കളയാമെന്ന വ്യവസ്ഥ ഉൾപ്പെടുത്തുന്നതിലാണ് സിപിഐക്ക് എതിർപ്പ്.

 ഇതിന് പകരം ഒരു സ്വതന്ത്ര ഉന്നതാധികാര സമിതി രൂപീകരണം അടക്കം നിർദ്ദേശങ്ങളും പാർട്ടി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇത് മുൻ നിലപാടിൽ നിന്നുള്ള പുറകോട്ട് പോക്കായി പാർട്ടിക്കകത്ത് തന്നെ വിമർശനം ഉയർന്നിട്ടുമുണ്ട്. ബുധനാഴ്ചയാണ് ബില്ല് നിയമസഭയിൽ വരുന്നത്. ഇതിന് മുൻപ് സിപിഎം -സിപിഐ ഉഭയകക്ഷി ചർച്ചയിലൂടെ സമവായ സാധ്യതകളും പരിശോധിച്ച് വരികയാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

75,000 സാലറി ലഭിക്കുന്നുവെന്ന് പറഞ്ഞത് തെറ്റ്, ചൂഷണം ചെയ്യുന്നു,പിച്ചയെടുത്ത് ജീവിയ്‌ക്കേണ്ട അവസ്ഥ നിലവിലില്ല;അര്‍ജുന്റെ കുടുംബം പറഞ്ഞത് ഇക്കാര്യങ്ങള്‍

കോഴിക്കോട്: സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ആക്രമണങ്ങള്‍ നേരിടുന്നുവെന്ന് കര്‍ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബം. ലോറി ഉടമയെന്ന് പറഞ്ഞ മനാഫ് തങ്ങളെ വൈകാരികമായി മാര്‍ക്കറ്റ് ചെയ്യുകയാണെന്ന് സഹോദരി ഭര്‍ത്താവ് ജിതിന്‍...

ദുരിത യാത്രയ്‌ക്കൊരു ആശ്വാസം; കൊല്ലം എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു

കൊച്ചി: കൊല്ലം-എറണാകുളം റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചു. തിങ്കള്‍ മുതല്‍ വെള്ളിവരെ ആഴ്ചയില്‍ അഞ്ചുദിവസമായിരിക്കും ട്രെയിൻ സര്‍വീസ് ഉണ്ടായിരിക്കുന്നത്. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് തന്റെ സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ആഴ്ചകളില്‍...

സാമ്പത്തിക പ്രതിസന്ധിയില്‍,സഹായ അഭ്യര്‍ത്ഥന,കോഴിക്കോട്ട് ഡോക്ടറിൽനിന്ന് തട്ടിയത് 4 കോടി;2 പേർ പിടിയിൽ

കോഴിക്കോട്: നഗരത്തിലെ പ്രമുഖ ഡോക്ടറുടെ പക്കൽനിന്നു 4 കോടി രൂപ തട്ടിയെടുത്ത കേസിൽ രണ്ട് പേരെ രാജസ്ഥാനിൽനിന്നു സിറ്റി സൈബർ പൊലീസ് പിടികൂടി. ഓണ്‍ലൈന്‍ സൈബര്‍ തട്ടിപ്പ് വഴി 4.08 കോടി രൂപ...

‘എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തതെല്ലാം നിലനിൽക്കും’അർജുന്റെ കുടുംബത്തിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മനാഫ്

കോഴിക്കോട്: അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ലോറി ഉടമ മനാഫ്. എത്ര ക്രൂശിച്ചാലും താൻ ചെയ്തതെല്ലാം നിലനിൽക്കുമെന്ന് മനാഫ് പറഞ്ഞു. തെറ്റ് ചെയ്തെങ്കിൽ കല്ലെറിഞ്ഞ് കൊന്നോട്ടെ.തന്റെ യൂട്യൂബ് ചാനലിൽ ഇഷ്ടമുള്ളത് ഇടുമെന്നും മനാഫ്...

ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നു; 8 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രയേലിന്റെ സ്ഥിരീകരണം

ജറൂസലേം: ലെബനന്‍ അതിര്‍ത്തിയില്‍ ഇസ്രയേല്‍- ഹിസ്ബുള്ള പോരാട്ടം ശക്തമാകുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രയേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള ബുധനാഴ്ച നൂറിലധികം മിസൈലുകള്‍ വര്‍ഷിച്ചതായാണ് വിവരം. ഇതിനിടെ ലെബനനില്‍ ഇസ്രയേലിന്റെ സൈനിക നടപടികള്‍ 36 മണിക്കൂറിലേറെ പിന്നിട്ടിരിക്കുകയാണ്....

Popular this week