25.9 C
Kottayam
Saturday, September 28, 2024

‘എന്നെയും വെട്ടെടാ..’ കൊലയാളി സംഘത്തിൽ തന്റെ മകനുമെന്ന് ദൃക്സാക്ഷി, ‘അച്ഛനാണ് മാറ്റ്’ എന്ന് പറഞ്ഞു

Must read

പാലക്കാട്: സിപിഎം നേതാവ് ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തില്‍ തന്റെ മകനുമുണ്ടെന്ന് ദൃക്‌സാക്ഷിയായ സുഹൃത്ത് സുരേഷ്. 8 പേരുടെ സംഘമാണ് വന്നതെന്നും എല്ലാവരുടേയും കയ്യില്‍ ആയുധമുണ്ടായിരുന്നു എന്നും സുരേഷ് പറഞ്ഞു.

‘തങ്ങൾ രാവിലെ ദേശീയപതാക ഉയര്‍ത്താനും കുട്ടികള്‍ക്ക് മിഠായി വിതരണം നടത്താനുമൊക്കെയായാണ് പൈസയൊക്കെ പിരിവെടുത്ത് വന്നത്. അവർ എല്ലാവരുടേയും കയ്യില്‍ രക്ഷാബന്ധന്‍ ഉണ്ടായിരുന്നു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോള്‍ നവീന്‍ എന്നയാള്‍ പറഞ്ഞു, ‘ഷാജഹാനേ നിനക്ക് പണിയുണ്ട്’ എന്ന്. ശബരിയാണ് ആദ്യം ഷാജഹാന്റെ കാലിനിട്ട് വെട്ടിയത്. പിന്നാലെ അനീഷ് വന്ന് വെട്ടി. അതിന് പിന്നാലെ തന്റെ മകന്‍ സുജീഷ് വന്ന് വെട്ടി. ഒരു വെട്ടിന് തന്നെ ഷാജഹാന്‍ വീണു’.

‘ഷാജഹാനെ വെട്ടുന്നത് കണ്ട് താന്‍ ഓടിച്ചെന്നു. എന്നെയും വെട്ടെടാ എന്ന് പറഞ്ഞ് കൂട്ടുകാരന്റെ ദേഹത്തേക്ക് വീണു. തന്നെക്കൂടി കൊല്ലാന്‍ ആരോ പറഞ്ഞു. അപ്പോള്‍ മകന്‍ സുജീഷ് പറഞ്ഞു, ‘അച്ഛനാണ് മാറ്റ്’ എന്ന്. ശേഷം അവരെല്ലാം തിരിച്ചോടി. താന്‍ ഷാജഹാനെയും തൂക്കി ആശുപത്രിയിലേക്ക് ഓടി. ശബരിയും അനീഷും പാര്‍ട്ടി അംഗങ്ങളായിരുന്നു. എന്റെ കണ്‍മുന്നിലാണ് എന്റെ സുഹൃത്തിന്റെ മരണം’. എല്ലാവരും മദ്യപിച്ചിരുന്നുവെന്നും സുരേഷ് പറഞ്ഞു.

More articles

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

നെഹ്‌റു ട്രോഫി:കാരിച്ചാൽ ചുണ്ടൻ ജലരാജാവ്‌;ചരിത്രമെഴുതി പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ കപ്പ് സ്വന്തമാക്കി കാരിച്ചാൽചുണ്ടൻ. തുടർച്ചയായി അഞ്ചു വർഷമായി കപ്പ് നേടുന്ന ആദ്യക്ലബ്ബായി മാറിയിരിക്കുകയാണ് പള്ളാത്തുരുത്തി ബോട്ട്ക്ലബ്ബ്. ആവേശോജ്ജ്വലമായ മത്സരത്തിന് ശേഷമാണ് കാരിച്ചാൽ ചുണ്ടൻ വീണ്ടും കപ്പിൽ മുത്തമിട്ടത്. ഉച്ചയ്ക്ക്...

പാവം കന്നഡക്കാരി പെൺകുട്ടിയെ വിവാഹം ചെയ്ത് അവളെ നോവിച്ച്, ഡിവോർസ് ചെയ്തു;ബാലയുടെ ആദ്യ വിവാഹത്തിന്റെ രേഖ പുറത്ത്

ബാല–അമൃത സുരേഷ് വിവാദം വീണ്ടും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ നടന്റെ ആദ്യവിവാഹവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ് വാർത്തകളിൽ നിറയുന്നത്. ഹിമ നിവേദ് കൃഷ്ണ എന്ന യുവതിയാണ് ബാലയുടെ ആദ്യ വിവാഹമോചനത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തുവന്നത്....

Popular this week